Don't Miss

പാക് ട്രക്ക് ഡ്രൈവര്‍ക്ക് ആറ് ഭാര്യമാരിലായി 54 മക്കള്‍; ഡസന്‍ കണക്കിന് കൊച്ചുമക്കളും

ഇസ്ലാമാബാദ്: ആറ് ഭാര്യമാരിലായി 54 മക്കള്‍. ഡസന്‍ കണക്കിന് കൊച്ചുമക്കളും. പാകിസ്താനിലെ ക്വറ്റ സ്വദേശിയായ 70 കാരനായ അബ്ദുള്‍ മജീദ് മെന്‍ഗലാണ് ആറു ഭാര്യമാരിലായി 54 മക്കളുണ്ടെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. അബ്ദുള്‍ മജീദ് ട്രക്ക് ഡ്രൈവറാണ്. പന്ത്രണ്ട് മക്കള്‍ പലപ്പോഴായി മരിച്ചതോടെ നിലവില്‍ 42 മക്കളാണ് ഇദ്ദേഹത്തിനുള്ളത്. ഇതില്‍ 22 പേര്‍ ആണ്‍ കുട്ടികളും 20 പേര്‍ പെണ്‍കുട്ടികളുമാണ്.
പതിനെട്ടാം വയസിലായിരുന്നു അബ്ദുള്‍ മജീദ് ആദ്യ ഭാര്യയെ വിവാഹം കഴിക്കുന്നത്. ഇതിന് ശേഷം അഞ്ച് യുവതികളേയും വിവാഹം കഴിച്ചു. ഇതില്‍ രണ്ട് ഭാര്യമാരെ നഷ്ടമായി. ഇടക്കാലത്ത് ജോലി നഷ്ടപ്പെട്ടതും സാമ്പത്തിക പ്രതിസന്ധി നേരിട്ടതുമാണ് ഭാര്യമാരും കുട്ടികളും മരിക്കാന്‍ കാരണമായതെന്ന് ഇദ്ദേഹം പറയുന്നു. കുട്ടികളെ വേണ്ട രീതിയില്‍ പരിപാലിക്കാന്‍ കഴിഞ്ഞില്ല. രോഗം പിടിപെട്ട ഭാര്യമാര്‍ക്ക് യഥാസമയത്ത് ചികിത്സ നല്‍കാന്‍ കഴിയാത്തതും പ്രതിസന്ധി സൃഷ്ടിച്ചുവെന്നും അദ്ദേഹം പറയുന്നു. ആദ്യകാലങ്ങളില്‍ ആരോഗ്യമുണ്ടായിരുന്നു. അതുകൊണ്ടു കഠിനാധ്വാനം ചെയ്തു. ജോലി ചെയ്ത് ലഭിക്കുന്ന പണം കൊണ്ട് കുഞ്ഞുങ്ങളേയും ഭാര്യമാരേയും നല്ല രീതിയില്‍ നോക്കി. പിന്നീടാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തതെന്നും അബ്ദുള്‍ മജീദ് പറഞ്ഞു.

പിതാവിന്റേയും അബ്ദുള്‍ മജീദിന്റെ മൂത്ത മകന്‍ അബ്ദുള്‍ ബാരി (32) യുടെയും വരുമാനംകൊണ്ടാണ് ഈ വലിയ കുടുംബം ജീവിച്ചുപോകുന്നത്. എഴു മുറികളുള്ള വീട്ടിലാണ് അബ്ദുള്‍ മജീദും കുടുംബവും കഴിയുന്നത്. മക്കള്‍ എല്ലാവരും അവരുടെ മാതാക്കള്‍ക്കൊപ്പമാണ് അന്തിയുറങ്ങുന്നത്. അബ്ദുള്‍ മജീദിന്റെ കൊച്ചുമക്കളില്‍ പത്തുപേര്‍ സ്‌കൂളില്‍ പോകുന്നില്ല. ആവശ്യത്തിന് പണമില്ലാത്തതാണ് കാരണം.

  • 'ഭരണകക്ഷിക്കാര്‍ ബോളിവുഡിലെ ഏറ്റവും വലിയ നടിക്ക് വിലപറയുന്നു'; ബിജെപിക്കെതിരെ വാഷിംഗ്ടണ്‍ പോസ്റ്റ്
  • സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കിയവരെക്കുറിച്ച് വികാരാധീനനായി സുരേഷ് ഗോപി
  • ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ കുടുംബത്തെ ബന്ദികളാക്കി വീട്ടില്‍ മോഷണം
  • സഹോദരിയെ ആലിംഗനം ചെയ്യുന്നത് അശ്ലീലമായി തോന്നുന്നത് ബിജെപിക്കാര്‍ക്ക് മാത്രം; ആഞ്ഞടിച്ച് ശശി തരൂര്‍
  • മോദിയുടെ കയ്യില്‍പ്പെടാതെ നൈസായി രക്ഷപ്പെടുന്ന കാനഡ പ്രധാനമന്ത്രി! ചിത്രം വൈറല്‍
  • കാട്ടുപന്നിയുടെ ഇറച്ചികഴിച്ച ന്യൂസിലാന്‍ഡിലെ മലയാളി കുടുംബത്തിലെ 3 പേര്‍ ഗുരുതരാവസ്ഥയില്‍
  • ശശി തരൂരിന് ഡല്‍ഹിയിലെ സ്വവര്‍ഗാനുരാഗിയുടെ വിവാഹാലോചന
  • 'കളളപ്പണക്കാര്‍ക്കിടയിലെ വെള്ളപ്പണക്കാരന്‍': ആസിയാനിലെ മോദിയുടെ വേഷത്തിനു ട്രോള്‍
  • എന്തിനാട ചക്കരേ നീ അച്ചന്‍ പട്ടത്തിനു പോയത്?, 'പോയതല്ലെടി പെണ്ണേ വിളിച്ചതാണ്.. 'കൊച്ചച്ചനെ പ്രണയിച്ച പെണ്ണിനു മറുപടിയുമായി പള്ളിലച്ചന്‍
  • സഹോദരനൊപ്പം എ പടങ്ങള്‍ കാണാറുണ്ടായിരുന്നുവെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway