അസോസിയേഷന്‍

അയര്‍ക്കുന്നം മറ്റക്കര സംഗമം ; ഉമ്മന്‍ ചാണ്ടി മനസ്സ് തുറന്നു, ആശംസകളുമായി ജന നേതാക്കള്‍, വീഡിയോ

അയര്‍ക്കുന്നം മറ്റക്കര പ്രദേശങ്ങളില്‍ നിന്നും സമീപ സ്ഥലങ്ങളില്‍ നിന്നുമായി യൂ കെയില്‍ താമസിക്കുന്ന കുടുംബങ്ങളുടെ ആദ്യ സംഗമത്തില്‍ പങ്കെടുക്കാമെന്ന് ഈ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതുപ്പള്ളിയുടെ സ്വന്തം എം എല്‍ എ യും മുന്‍ കേരള മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി സന്തോഷത്തോടെ സമ്മതിച്ചിരുന്നുവെങ്കിലും സംഗമംനടക്കുന്ന ഏപ്രില്‍ 29 ന് നാട്ടില്‍ ഉണ്ടാവേണ്ട സാഹചര്യം ഉള്ളതുകൊണ്ട് ഇത്തവണത്തെസംഗമത്തില്‍ സംബന്ധിക്കുവാന്‍ സാധിക്കുകയില്ലായെന്ന് അദ്ദേഹം സംഘാടകരെ അറിയിച്ചു. അധികം താമസിയാതെ യു കെ സന്ദര്‍ശിക്കുമെന്നും ആ അവസരത്തില്‍ നിശ്ചയമായും അയര്‍ക്കുന്നം മറ്റക്കര പ്രദേശങ്ങളില്‍ നിന്നുമായി യു കെയില്‍ താമസിക്കുന്നവരുടെ കൂട്ടായ്മയില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം ഉറപ്പ് തരുകയും ചെയ്തു. സംഗമത്തിന് എല്ലാ വിധ വിജയങ്ങളും ആശംസിച്ചു നല്‍കിയ വീഡിയോ സന്ദേശത്തിലാണ് ഉമ്മന്‍ ചാണ്ടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്


അയര്‍ക്കുന്നം മറ്റക്കര സംഗമത്തിന്റെ മുഖ്യ അതിഥിയായി എത്തുന്ന, ഈപ്രദേശങ്ങളിലെ കുടുംബങ്ങളുമായി നേരിട്ട് ബന്ധമുള്ള കോട്ടയത്തിന്റെ സ്വന്തം എം പി ജോസ് കെ മാണിയും, സംഗമത്തിന്റെ വിജയത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുകയും, ഏപ്രില്‍ 29 ലെ മനോഹരമായ സംഗമ ദിനത്തിനായി സന്തോഷപൂര്‍വം കാത്തിരിക്കുകയാണെന്നും വീഡിയോ സന്ദേശത്തില്‍ അറിയിക്കുകയും ചെയ്തു.


കൂടാതെ അയര്‍ക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് മോനിമോള്‍ ജെയ്‌മോന്‍, മറ്റക്കര പ്രദേശങ്ങളടങ്ങുന്ന അകലക്കുന്നം പഞ്ചായത്ത് പ്രസിഡണ്ട് സണ്ണി എബ്രഹാം, അയര്‍ക്കുന്നം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും, ദീര്‍ഘനാള്‍ അയര്‍ക്കുന്നംസ്‌കൂളില്‍ അദ്ധ്യാപകനുമായിരുന്ന ജയിംസ് കുന്നപ്പള്ളി എന്നിവരും യു കെ യിലെ അയര്‍ക്കുന്നം മറ്റക്കര പ്രഥമ കുടുംബ സംഗമത്തിന് സര്‍വ്വ വിധ ഭാവുകങ്ങളും വിജയങ്ങളും ആശംസിച്ചു.


ഗൃഹാതുരത്വം നിറഞ്ഞ നാടിന്റെ പൈതൃകവും, ഓര്‍മ്മകളും, സൗഹൃദങ്ങളും മനസ്സില്‍ മായാതെ നിലനില്‍ക്കുന്ന എല്ലാ കുടുംബാംഗങ്ങളും സംഗമത്തില്‍ പങ്കെടുക്കുവാന്‍ എത്തിചേര്‍ന്ന് പ്രഥമ സംഗമം വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.അയര്‍ക്കുന്നത്തും മറ്റക്കരയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്കും ഈപ്രദേശങ്ങളുമായി ആത്മബന്ധമുള്ളവര്‍ക്കും, വിവാഹ ബന്ധമുള്ളവര്‍ക്കും കുടുംബത്തോടൊപ്പം സംഗമത്തില്‍ പങ്കെടുക്കാവുന്നതാണ്. ഇക്കഴിഞ്ഞ ജി സി എസ ഇ /എ ലെവല്‍ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ സംഗമത്തിലെ അംഗങ്ങളുടെ കുട്ടികളെ സംഗമവേദിയില്‍ വച്ച് അംഗീകാരം നല്‍കി ആദരിക്കുന്നതുമാണ്.


സംഗമത്തിനു വേണ്ടി ജനറല്‍ കണ്‍വീനര്‍ സി. എ ജോസഫ് രചിച്ച്, ജോജി കോട്ടയംഈണം നല്‍കി, സുമേഷ് അയിരൂര്‍ ആലപിച്ച തീം സോങ്ങ് വീഡിയോ ഇതിനോടകംഅനവധി ആളുകള്‍ കാണുകയും ഷെയര്‍ ചെയ്യപ്പെടുകയുമുണ്ടായി. ഓരോ വര്‍ഷവുംകലാകായിക വിനോദ പരിപാടികള്‍ ഉള്‍പ്പെടുത്തി കൂട്ടായ്മകളും സംഗമങ്ങളും സംഘടിപ്പിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുവാനുള്ള പ്രവര്‍ത്തനങ്ങളാണ് സംഘാടകര്‍ വിഭാവന ചെയ്യുന്നത്.


അയര്‍ക്കുന്നം മറ്റക്കര പ്രദേശങ്ങളില്‍ നിന്നുമുള്ള നൂറ്റിപ്പതിനാല് കുടുംബങ്ങളാണ് ഇപ്പോള്‍ സംഗമത്തിന്റെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഉള്ളത്. അതില്‍ ഭൂരിഭാഗം കുടുംബങ്ങളുംഏപ്രില്‍ 29ന് നടക്കുന്ന ആദ്യസംഗമത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കേണ്ടതുള്ളതുകൊണ്ട് ഇനിയും അയര്‍ക്കുന്നം മറ്റക്കര പ്രദേശങ്ങളില്‍ നിന്നും സമീപ സ്ഥലങ്ങളില്‍ നിന്നും ഏതെങ്കിലും കുടുംബങ്ങള്‍ക്ക് സംഗമത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ എത്രയും വേഗം സംഘാടകരെ അറിയിക്കേണ്ടതാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്‍വീനര്‍മാരേയോ താഴെ പറയുന്നവരെയോ ബന്ധപ്പെടുക

സി.എ. ജോസഫ് ( ജനറല്‍ കണ്‍വീനര്‍) 07846747602

ജോജി ജോസഫ് 07809770943

ഷൈനു ക്ലയര്‍ മാത്യൂസ് 07872514619

ബാലസജീവ് കുമാര്‍ 07500777681


സംഗമ വേദിയുടെ വിലാസം


UKKCA Hall

Woodcross Lane

Wolverhampton

WV14 9BW

Date 29/04/2017, Time 9.00am to 6.00 pm

വീഡിയോ

  • മലയാളി സംഘടനകള്‍ക്ക് റെഡിച്ചില്‍ നിന്നൊരു മാതൃക
  • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരഘോഷവും പൊതുയോഗവും ജനുവരി 27ന്
  • യു എന്‍ എഫ് ഈസ്റ്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പഠന ക്ലാസ്സ് ശ്രദ്ധേയമായി
  • യുക്മ യൂത്ത് കരിയര്‍ ഗൈഡന്‍സ് നടത്തുന്നു
  • മുപ്പത്താറ് ലക്ഷത്തില്‍പരം രൂപ കൈമാറി വോകിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി എഴാം വര്‍ഷത്തിലേക്ക്
  • 'ഓര്‍മയില്‍ ഒരു ഗാനം' ; ആറാം എപ്പിസോഡില്‍ കാര്‍ഡിഫിലെ ജെയ്‌സണ്‍ ജെയിംസ് പാടുന്നു
  • എന്‍എംസി യുടെ പുതിയ മാര്‍ഗ്ഗരേഖ അറിയാന്‍ യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച നോട്ടിംഗ്ഹാമില്‍ പഠനക്ലാസ്
  • പീറ്റര്‍ ചേരാനല്ലൂരിന്റേയും മിന്‍മിനിയുടേയും സംഗീത സന്ധ്യയ്ക്കായി ലണ്ടനിലെ ഡഗന്‍ഹാം ഒരുങ്ങി
  • എല്‍.കെ.സി.എ: മാത്യൂ വില്ലൂത്തറ പ്രസിഡന്റ്, സാജന്‍ പടിക്കമാലില്‍ സെക്രട്ടറി
  • യുകെകെസിഎ സ്വാന്‍സി യൂണിറ്റിന് പുതിയ നേതൃത്വം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway