നാട്ടുവാര്‍ത്തകള്‍

ഗോകുലം ഗോപാലന്റെ വീടുകളിലും കേരളത്തിലും പുറത്തുമുള്ള 50 ലധികം ധനകാര്യ സ്ഥാപനങ്ങളിലും റെയ്ഡ്

ചെന്നൈ: ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം ഫൈനാന്‍സിന്റെ ഇന്ത്യയില്‍ ഉടനീളമുള്ള ശാഖകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്ഥാപനങ്ങള്‍ക്ക് പുറമേ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വീടുകളും ഓഫീസുകളിലും റെയ്ഡ് നടക്കുകയാണ്.


രാവിലെ എട്ടു മണിയോടെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് റെയ്ഡ് നടത്തുന്നത്. ധനകാര്യ സ്ഥാപനത്തിന്റെ തമിഴ്‌നാട്ടിലെ 25 ശാഖകളിലും കേരളത്തിലെ 30 ശാഖകളിലുമാണ് റെയ്ഡ് നടക്കുന്നത്.തമിഴ്‌നാട്ടിലെയും കേരളത്തിലെയും വീടുകളിലും റെയ്ഡ് നടക്കുന്നു.

രാജ്യവ്യപകമായിട്ടാണ് റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിരീക്ഷണത്തിലായിരുന്നു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യം ആദായ നികുതി വിഭാഗം നിരീക്ഷിച്ചു വരികയായിരുന്നു. കോടികളുടെ വെട്ടിപ്പ് നടത്തിയതായിട്ടാണ് പ്രാഥമിക റിപ്പോര്‍ട്ട്.

  • എം.എം മണിക്കും ഉപദേശകന്‍ വരുന്നു; പ്രസംഗങ്ങളും വാര്‍ത്തകളും ഇനി ഉപദേശകന്‍ തയ്യറാക്കും
  • ചീഫ് സെക്രട്ടറിക്കു പക, ഡിജിപി സ്ഥാനത്ത് പുനര്‍നിയമനമില്ല; ടിപി സെന്‍കുമാര്‍ കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു
  • തിരുവനന്തപുരത്ത് 14 കാരി പ്രസവിച്ചു; പീഡിപ്പിച്ചയാള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്
  • സെന്‍കുമാറിനെ ഡിജിപിയാക്കണമെന്ന സുപ്രീം കോടതി വിധിയിയില്‍ ഹരീഷ് സാല്‍വേയോട് നിയമോപദേശം തേടി പിണറായി
  • ജയലളിതയുടെ എസ്‌റ്റേറ്റിലെ കൊലപാതകവും മോഷണവും; രണ്ടു മലയാളികള്‍ പിടിയില്‍
  • വിമാനം റാഞ്ചി, സഹായിക്കണം-പ്രധാനമന്ത്രിയ്ക്ക് യാത്രക്കാരന്റെ ട്വീറ്റ്; ജെറ്റ് എയര്‍വേയ്‌സില്‍ സംഭവിച്ചത്
  • സദ്യക്ക് ഇറച്ചിയില്ലെന്ന കാരണത്താല്‍ വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി; ചടങ്ങിനെത്തിയ യാള്‍ വധുവിന്റെ കഴുത്തില്‍ മിന്നുകെട്ടി
  • അച്ഛന്റെ മൂന്നാം വിവാഹത്തെ ചൊല്ലി അടി; ജേഷ്ഠന്‍ അനുജനെ എറിഞ്ഞുകൊന്നു
  • കല്യാണത്തിന് അവധിയില്ല; ചന്ദനമഴയിലെ അമൃത സീരിയല്‍ വിട്ടു
  • മണി ഗ്രാമീണ ശൈലിക്ക് പാര്‍ട്ടിയുടെ പരസ്യ ശാസന; മുഖ്യമന്ത്രിക്കും കടുത്ത വിമര്‍ശനം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway