സിനിമ

ഛോട്ടാഭീമിനെ പോലെയുള്ള നിങ്ങളെങ്ങനെയാണ് ഭീമനാകുന്നത്?; മോഹന്‍ലാലിനെ അധിക്ഷേപിച്ച സംവിധായകന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല

എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവല്‍ മോഹന്‍ലാലിനെ നായകനാക്കി ആയിരം കോടിയുടെ ബജറ്റില്‍ വെള്ളിത്തിരയിലെത്തുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ മോഹന്‍ലാലിനെ വിമര്‍ശിച്ച് നടനും സംവിധായകനുമായ കമാല്‍ റാഷിദ് ഖാന്‍ രംഗത്ത്. ട്വിറ്ററിലൂടെയാണ് മോഹന്‍ലാലിനെ അപഹസിക്കുന്ന തരത്തില്‍ ഇദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.

'പ്രിയ മോഹന്‍ലാല്‍, താങ്കളെ കാണാന്‍ ഛോട്ടാഭീമിനെ പോലെയാണ്. പിന്നെ എങ്ങനെയാണ് താങ്കള്‍ ഭീമന്റെ വേഷം അവതരിപ്പിക്കുക? എന്തിനാണ് ബി.ആര്‍ ഷെട്ടിയുടെ പണം വെറുതേ പാഴാക്കി കളയുന്നത്?’ -ഇങ്ങനെയായിരുന്നു കമാല്‍ റാഷിദ് ഖാന്റെ ട്വീറ്റ്. ട്വീറ്റിന് പിന്നാലെ ആരാധകര്‍ ഉള്‍പ്പെടെയുള്ളവരുടെ വക വന്‍ തെറിയഭിഷേകമാണ് ഇദ്ദേഹത്തിന് ലഭിക്കുന്നത്. ലാല്‍ ആരാധകര്‍ മാത്രമല്ല, മലയാള സിനിമാ പ്രേമികളും ഇദ്ദേഹത്തോടുള്ള പ്രതിഷേധവുമായി രംഗത്തെത്തിട്ടുണ്ട്.

ഇതിന് മുന്‍പ് രജനീകാന്ത് ചിത്രം കൊച്ചടിയാന്‍ പുറത്തിറങ്ങുന്ന ദിവസം ചിത്രത്തെ അധിക്ഷേപിക്കുന്ന ട്വീറ്റ് ഇട്ടയാളാണ് കമാല്‍. വരുന്ന വ്യാഴാഴ്ച താന്‍ മറ്റൊരു ചിത്രം കണ്ട് അത് നിരൂപണം ചെയ്യുമെന്നും എന്നാല്‍ കൊച്ചടയാന്‍ എന്ന വൃത്തികെട്ട ചിത്രം കാണില്ല എന്നുമാണ് അന്ന് കമാല്‍ ട്വീറ്റ് ചെയ്തത്.

മുന്ന പാണ്ഡേ ബെറോസ്ഗാര്‍, ദേശ്‌ദ്രോഹി എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് കമാല്‍. ദേശ്‌ദ്രോഹിയുടെ സംവിധാനവും അതിലെ നായകവേഷവും ഇദ്ദേഹം തന്നെയാണ് നിര്‍വ്വഹിച്ചത്. മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന രണ്ടാമൂഴം പ്രമുഖ പ്രവാസി വ്യവസായി ബി.ആര്‍.ഷെട്ടിയാണ് ആയിരം കോടി രൂപ (150 മില്യണ്‍ യു.എസ്. ഡോളര്‍) മുതല്‍മുടക്കി നിര്‍മിക്കുന്നത്.

എം.ടി.യുടെ തന്നെ തിരക്കഥയില്‍ പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോനാണ് ചിത്രം അണിയിച്ചൊരുക്കുക.

  • മോഹന്‍ലാലിന്റെ ഒടിയന്‍ വാരണാസിയില്‍ തുടങ്ങി, നായിക മഞ്ജു തന്നെ
  • ആയിരങ്ങളുടെ ആവേശത്തില്‍ സണ്ണി ലിയോണ്‍ കൊച്ചിയില്‍ ; ഹോട്ട് താരത്തെ കാണാന്‍ തിക്കിത്തിരക്കി സ്ത്രീകളും
  • എന്റെ ഇംഗ്ലീഷ് ആര്‍ക്കും മനസിലാകുന്നില്ലെങ്കില്‍ അത് എന്റെ മാത്രം തെറ്റ് - ട്രോളന്‍മാരോട് പൃഥ്വീരാജ്
  • വിജയ്-സൂര്യ ആരാധകരുടെ ഫാന്‍ ഫൈറ്റിനിടയില്‍പ്പെട്ട് പരിക്ക് പറ്റിയത് അനുശ്രീക്ക്
  • മഞ്ജു -ദിലീപ് ജീവിതവുമായി സാമ്യം; സംവിധായകന്റെ നോവല്‍ വിവാദമാകും
  • തെറ്റുകളിലൂടെ ശരികള്‍ കണ്ടെത്തുകയായിരുന്നു ഞാന്‍ ; കുടിച്ചു കൂത്താടി സന്തോഷം പങ്കിടാന്‍ എന്നെക്കിട്ടില്ല- ശ്രുതിഹാസന്‍
  • എന്റെ മകളെ തട്ടിക്കൊണ്ടുപോകാന്‍ അവര്‍ പദ്ധതിയിട്ടു: വെളിപ്പെടുത്തലുമായി കമല്‍ ഹാസന്‍
  • തളയ്ക്കാനാരുമില്ലാത്ത മദയാന! അപ്രഖ്യാപിത കോടതിയാണല്ലോ നിങ്ങള്‍ -പിസി ജോര്‍ജിനെതിരെ സജിത മഠത്തില്‍
  • പത്തുവയസുകാരന്‍ ഭര്‍ത്താവും പതിനെട്ടുകാരി ഭാര്യയും; വിവാദ സീരിയല്‍ നിര്‍ത്തണമെന്ന് സ്മൃതി ഇറാനി
  • സിനിമയില്‍ തന്നെ ഒതുക്കിയത് ദിലീപാണെന്ന വാര്‍ത്തകള്‍ തള്ളി നടി ഭാമ
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway