നാട്ടുവാര്‍ത്തകള്‍

അഫ്‌ഗാനില്‍ 13 ഇന്ത്യന്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു; 5 പേര്‍ മലയാളികള്‍ !

ന്യൂഡല്‍ഹി: അഫ്‌ഗാനിലെ നംഗര്‍ഹാറില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട 90ലേറെ ഐഎസ് ഭീകരരില്‍ 13 ഇന്ത്യന്‍ ഐഎസ് ഭീകരരും. ഇവരില്‍ 5 പേര്‍ മലയാളികളാണെന്നും സൂചനയുണ്ട്. ബോംബാക്രമണം അഫ്ഗാനിസ്ഥാന്‍ സ്ഥിതീകരിച്ചു. ആക്രമണം നടക്കുന്ന സമയത്ത് മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യന്‍ ഐഎസ് ഭീകരരും സ്ഥലത്തുണ്ടായിരുന്നെന്നും ഇവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അഫ്ഗാനിസ്ഥാന്‍ അറിയിച്ചു. കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ എന്‍ഐഎ ഇന്റര്‍പോളിന്റെ സഹായം തേടി.


കേരളത്തില്‍ നിന്നു സംശയാസ്പദമായ സാഹചര്യത്തില്‍ കാണാതാവുകയും പിന്നീട് ഐഎസില്‍ ചേര്‍ന്നെന്ന് കരുതപ്പെടുകയും ചെയ്യുന്നവര്‍ എത്തിപ്പെട്ടിരിക്കുന്നെന്ന് കരുതുന്ന സ്ഥലമാണ് നംഗര്‍ഹര്‍. ആക്രമണത്തില്‍ ഇവരും കൊല്ലപ്പെട്ടിരിക്കാമെന്നു സംശയം ഉണ്ടായിരുന്നെങ്കിലും ചൊവ്വാഴ്ചയാണ് 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. നംഗര്‍ഹാര്‍ മേഖലയിലെ ഐഎസ് കമാന്റര്‍മാരായിരുന്ന മുഹമ്മദ്, അല്ലാ ഗുപ്ത എന്നിവര്‍ ഇന്ത്യക്കാരായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.

ശനിയാഴ്ചയായിരുന്നു ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ജിബിയു 43ബി ഉപയോഗിച്ച് അമേരിക്ക ആക്രമണം നടത്തിയത്.

  • പ്രചരിക്കുന്നതെല്ലാം ഊഹാപോഹങ്ങള്‍ ;നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ശരിയായ ദിശയില്‍ - സുരേഷ് ഗോപി
  • 'അമ്മ'യുടെ വാര്‍ഷിക പൊതുയോഗം വ്യാഴാഴ്ച; പൊട്ടിത്തെറി ഉറപ്പ്
  • വൈക്കത്ത് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ ഇളയ മകനും മരിച്ചു; മരണം നാലായി
  • സാം കൊലക്കേസിന്റെ വാദം ആരംഭിച്ചു; സോഫിയും കാമുകനും കോടതിയില്‍ ഹാജരായി
  • നടിക്ക് നുണപരിശോധന വേണമെന്ന് പറഞ്ഞ സലിംകുമാറിന് വയറുനിറയെ കൊടുത്തു ഭാഗ്യലക്ഷ്മി
  • പള്‍സര്‍ സുനിയുമായി അടുത്ത ബന്ധമെന്ന പ്രസ്താവന: ദിലീപിനെതിരെ നടി പരാതി നല്‍കും; പോലീസ് മൊഴിയെടുത്തു
  • പ്രസവത്തിന് ആശുപത്രിയിലേയ്ക്ക് വന്ന കാര്‍ ഗട്ടറില്‍ ചാടി; യുവതി വാഹനത്തില്‍ പ്രസവിച്ചു
  • നടി അപ്പോള്‍ ഋതുമതിയായതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്; ഒരാഴ്ചയ്ക്കകം എന്തെങ്കിലും സംഭവിക്കുമെന്ന് ലിബര്‍ട്ടി ബഷീര്‍
  • നടി ആക്രമിക്കപ്പെടുമെന്ന് ദിലീപിന് നേരത്തേ അറിയാമായിരുന്നെന്ന് പള്‍സര്‍ സുനിയുടെ മൊഴി; നുണപരിശോധനക്കു തയാറെന്ന് ദിലീപ്
  • പള്‍സര്‍ സുനിയുടെ കൂട്ടാളികളായ വിഷ്ണുവും സനലും അറസ്റ്റില്‍ ; അറസ്റ്റും റിമാന്റും രാത്രി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway