നാട്ടുവാര്‍ത്തകള്‍

ബംഗളൂരുവില്‍ മൂന്നര വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത കേസില്‍ ഫ്രഞ്ച് നയതന്ത്രജ്ഞനെ വെറുതെ വിട്ടു

ബംഗളൂരു: മൂന്നര വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതനായ മുന്‍ ഫ്രഞ്ച് നയതന്ത്രജ്ഞന്‍ പാസ്‌കല്‍ മസൂറിയറിനെ ബംഗളൂരു കോടതി വെറുതെവിട്ടു. കുറ്റവാളിയാണെന്ന് തെളിയിക്കാന്‍ ആവശ്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി 44കാരനെ വെറുതെവിട്ടതെന്നാണ് റിപ്പോര്‍ട്ട്.

2012 ല്‍ മുന്‍ ഭാര്യ സുജ ജോണ്‍സ് നല്‍കിയ പരാതിയില്‍ പൊലീസ് നേരത്തെ പാസ്‌ക്കലിനെ അറസ്റ്റ് ചെയ്തിരുന്നു.

ബംഗളൂരിലെ ഫ്രഞ്ച് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന മസൂറിയര്‍ 2012 ജുണ്‍ പതിനഞ്ചിനാണ് കേസില്‍ അറസ്റ്റിലായത്. ഹൈ ഗ്രൗണ്ട് പൊലീസ് ഐപിഎസി 376-ാം വകുപ്പ് പ്രകാരം ബലാത്സംഗ കുറ്റത്തിന് കേസുമെടുത്തു. കേസ് നല്‍കി നാലാം ദിവസമായിരുന്നു അറസ്റ്റ്. ആ സമയത്ത് ബംഗളൂരു ഫ്രഞ്ച് കോണ്‍സുലേറ്റിലെ ഡെപ്യൂട്ടി ചീഫ് ആയിരുന്നു പാസ്‌ക്കല്‍.
കേസില്‍ നാല് മാസം ജയിലില്‍ ആയിരുന്ന പാസ്‌കല്‍ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. സ്വന്തം മക്കളെ കാണാന്‍ തന്നെ അനുവദിക്കുന്നില്ലെന്ന് കാട്ടി ജയില്‍ മോചിതനായ ശേഷം പാസ്‌ക്കല്‍ കോടതിയെ സമീപിച്ചിരുന്നു.
തുടര്‍ന്ന് ഒരു മണിക്കൂര്‍ നേരം പെണ്‍കുട്ടി ഒഴികെയുള്ള മറ്റു രണ്ട് മക്കളെ സന്ദര്‍ശിക്കാന്‍ കോടതി പാസ്‌ക്കലിന് അനുമതി നല്‍കി. 2001ലാണ് സുജയും പാസ്‌ക്കലും വിവാഹിതരായത്. മൂന്ന് മക്കളുണ്ട്. രണ്ടാമത്തെ കുട്ടിയെ ഭര്‍ത്താവ് ബലാത്സംഗം ചെയ്‌തെന്നാണ് സുജയുടെ ആരോപണം. കേസിലെ വിചാരണ അതിവേഗത്തില്‍ ആക്കണമെന്ന് പാസ്‌ക്കല്‍ 2014 ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അപേക്ഷിച്ചിരുന്നു. ഫ്രാന്‍സില്‍ മരണാസന്നയായി കിടക്കുന്ന മുത്തശ്ശിയെ കാണാന്‍ ആഗ്രഹമുണ്ടെന്ന് കാട്ടിയായിരുന്നു ഈ അപേക്ഷ. കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 2015ല്‍ അദ്ദേഹം വീണ്ടും കോടതിയെ സമീപിക്കുകയുണ്ടായി.
നീതി ലഭിച്ചതില്‍ സന്തോഷമുണ്ട് എന്ന് പാസ്‌ക്കല്‍ പ്രതികരിച്ചു. സ്വന്തം ഭാര്യയാല്‍ ചതിക്കപ്പെട്ടെന്ന് മനസ്സിലാകുമ്പോള്‍ വലിയ മാനസിക ആഘാതമുണ്ടാകും. പോരാടാനുള്ള കരുത്ത് ദൈവം തനിക്ക് തന്നെന്നും പാസ്‌ക്കല്‍ പറഞ്ഞു. കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സുജ പ്രതികരിച്ചു.

  • എം.എം മണിക്കും ഉപദേശകന്‍ വരുന്നു; പ്രസംഗങ്ങളും വാര്‍ത്തകളും ഇനി ഉപദേശകന്‍ തയ്യറാക്കും
  • ചീഫ് സെക്രട്ടറിക്കു പക, ഡിജിപി സ്ഥാനത്ത് പുനര്‍നിയമനമില്ല; ടിപി സെന്‍കുമാര്‍ കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു
  • തിരുവനന്തപുരത്ത് 14 കാരി പ്രസവിച്ചു; പീഡിപ്പിച്ചയാള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്
  • സെന്‍കുമാറിനെ ഡിജിപിയാക്കണമെന്ന സുപ്രീം കോടതി വിധിയിയില്‍ ഹരീഷ് സാല്‍വേയോട് നിയമോപദേശം തേടി പിണറായി
  • ജയലളിതയുടെ എസ്‌റ്റേറ്റിലെ കൊലപാതകവും മോഷണവും; രണ്ടു മലയാളികള്‍ പിടിയില്‍
  • വിമാനം റാഞ്ചി, സഹായിക്കണം-പ്രധാനമന്ത്രിയ്ക്ക് യാത്രക്കാരന്റെ ട്വീറ്റ്; ജെറ്റ് എയര്‍വേയ്‌സില്‍ സംഭവിച്ചത്
  • സദ്യക്ക് ഇറച്ചിയില്ലെന്ന കാരണത്താല്‍ വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി; ചടങ്ങിനെത്തിയ യാള്‍ വധുവിന്റെ കഴുത്തില്‍ മിന്നുകെട്ടി
  • അച്ഛന്റെ മൂന്നാം വിവാഹത്തെ ചൊല്ലി അടി; ജേഷ്ഠന്‍ അനുജനെ എറിഞ്ഞുകൊന്നു
  • കല്യാണത്തിന് അവധിയില്ല; ചന്ദനമഴയിലെ അമൃത സീരിയല്‍ വിട്ടു
  • മണി ഗ്രാമീണ ശൈലിക്ക് പാര്‍ട്ടിയുടെ പരസ്യ ശാസന; മുഖ്യമന്ത്രിക്കും കടുത്ത വിമര്‍ശനം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway