നാട്ടുവാര്‍ത്തകള്‍

മൂന്നാറിലെ സര്‍ക്കാര്‍ ഭൂമിയിലെ ഭീമന്‍ കുരിശ് പൊളിച്ചു നീക്കി; പ്രദേശത്തു നിരോധനാജ്ഞ

മൂന്നാര്‍ : രണ്ടാം മൂന്നാര്‍ ദൗത്യത്തിന് തുടക്കമിട്ടു മൂന്നാറിലെ സൂര്യനെല്ലിയിലെ പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ചതിന്നു കരുതപ്പെടുന്ന ഭീമന്‍ കുരിശ് പൊളിച്ചു നീക്കി. സബ്കളക്ടര്‍ ശ്രീറാം വെങ്കിടരാമന്റെ നേതൃത്വത്തിലുള്ള വന്‍ ഉദ്യോഗസ്ഥ-പൊലീസ് സംഘം എത്തിയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിശ്വാസികളുടെ കടുത്ത പ്രതിഷേധമുണ്ടാകുമെന്ന വിലയിരുത്തലില്‍, പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കുരിശടിയിലേക്ക് വിശ്വാസികള്‍ ഒഴുകിയെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരോധനാജ്ഞയുള്ളതിനാല്‍ പൊലീസ് ഇവരെ തടയുന്നുണ്ട്. സ്ഥലത്ത് സംഘര്‍ഷസാധ്യതയുണ്ട്. കുരിശിനോട് സമീപത്തായി നിര്‍മ്മിച്ച ഷെഡ്ഡുകല്‍ തീയിട്ട് നശിപ്പിച്ചു. വഴി തടഞ്ഞ വാഹനങ്ങള്‍ ജെ.സി.ബി ഉപയോഗിച്ച് മാറ്റി
ഇന്ന് പുലര്‍ച്ചെ 4.50 ഓടെയാണ് ഒഴിക്കല്‍ നടപടികള്‍ക്കായി ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തേക്ക് പുറപ്പെട്ടത്. അതേസമയം ഉദ്യോഗസ്ഥരെ നാട്ടുകാര്‍ വാഹനങ്ങള്‍ റോഡിലിട്ട് തടഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ജെസിബി ഉപയോഗിച്ച് വാഹനങ്ങള്‍ നീക്കിയാണ് സംഘം സ്ഥലത്തെത്തിയത്. കനത്ത തണുപ്പിനെ വകവെക്കാതെയാണ് സംഘം മല കയറിയത്. ഒഴിപ്പിക്കല്‍ നടക്കുന്നുവെങ്കിലും ഇതുവരെ വിശ്വാസികള്‍ ഇതിനെതിരെ പരസ്യമായി സംഘടിച്ച് എത്തിയിട്ടില്ല. അതേസമയം മൂന്നാറിലുള്ളവരല്ല കുരിശടി സ്ഥാപിച്ചതെന്നാണ് റവന്യൂ അധികൃതര്‍ പറയുന്നത്. അതിനാല്‍ തന്നെ ഇത്തരത്തില്‍ വലിയ പ്രതിഷേധം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുന്നൂറ് വണ്ടിയോളം പൊലീസാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി മൂന്നാറിലെത്തിയിരിക്കുന്നത്.

വളരെ ദൂരെനിന്നും കാണാവുന്ന സ്ഥിതിയിലായിരുന്നു കുരിശ് സ്ഥാപിച്ചത്.
സബ് കളക്ടര്‍ ശ്രീറാം വെങ്കട്ടരാമന്‍ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് അനധികൃത നിര്‍മ്മാണങ്ങളുടെ പട്ടിക ശേഖരിച്ചശേഷമാണ് കഴിഞ്ഞദിവസം ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയത്. മൂന്നാറിലെ ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്ന റവന്യൂ സംഘത്തെ സഹായിക്കാന്‍ ഏഴംഗ പൊലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്.
മൂന്നാറില്‍ പിടിച്ചെടുക്കുന്ന ഭൂമി തദ്ദേശവാസികളായ ഭൂരഹിതര്‍ക്ക് നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. കൈയ്യേറ്റക്കാരായ ലോബികള്‍ നാടിനെ മുടിക്കുകയാണ്. ഡോക്യൂമെന്റേഷന്‍ നല്‍കിയാണ്ഇടുക്കി, മൂന്നാര്‍ കൈയ്യേറ്റങ്ങള്‍. മുന്‍ സര്‍ക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ കൈയ്യേറ്റങ്ങള്‍ നടത്തിയത്. അന്ന് കൈയ്യേറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ പോലും ഭയമായിരുന്നു എന്ന്ച ന്ദ്രശേഖരന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായി വീണ്ടും ഒഴിപ്പിക്കല്‍ നടപടികള്‍ പുനരാരംഭിച്ചിരിക്കുന്നത്.വിഎസ് ഭരണകാലത്ത് സമാനമായ രീതിയില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും, ശക്തമായ രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് സംഘത്തിനും സര്‍ക്കാരിനും പിന്തിരിയേണ്ടിവന്നിരുന്നു, ഋഷിരാജ് സിംഗിനും സുരഷ്‌കുമാറിനും സാധിക്കാത്തത് ശ്രീറാം വെങ്കിടരാമന് കഴിയുമോ എന്നാണ് കാത്തിരുന്നുകാണേണ്ടത്.

  • പ്രചരിക്കുന്നതെല്ലാം ഊഹാപോഹങ്ങള്‍ ;നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ശരിയായ ദിശയില്‍ - സുരേഷ് ഗോപി
  • 'അമ്മ'യുടെ വാര്‍ഷിക പൊതുയോഗം വ്യാഴാഴ്ച; പൊട്ടിത്തെറി ഉറപ്പ്
  • വൈക്കത്ത് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ ഇളയ മകനും മരിച്ചു; മരണം നാലായി
  • സാം കൊലക്കേസിന്റെ വാദം ആരംഭിച്ചു; സോഫിയും കാമുകനും കോടതിയില്‍ ഹാജരായി
  • നടിക്ക് നുണപരിശോധന വേണമെന്ന് പറഞ്ഞ സലിംകുമാറിന് വയറുനിറയെ കൊടുത്തു ഭാഗ്യലക്ഷ്മി
  • പള്‍സര്‍ സുനിയുമായി അടുത്ത ബന്ധമെന്ന പ്രസ്താവന: ദിലീപിനെതിരെ നടി പരാതി നല്‍കും; പോലീസ് മൊഴിയെടുത്തു
  • പ്രസവത്തിന് ആശുപത്രിയിലേയ്ക്ക് വന്ന കാര്‍ ഗട്ടറില്‍ ചാടി; യുവതി വാഹനത്തില്‍ പ്രസവിച്ചു
  • നടി അപ്പോള്‍ ഋതുമതിയായതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്; ഒരാഴ്ചയ്ക്കകം എന്തെങ്കിലും സംഭവിക്കുമെന്ന് ലിബര്‍ട്ടി ബഷീര്‍
  • നടി ആക്രമിക്കപ്പെടുമെന്ന് ദിലീപിന് നേരത്തേ അറിയാമായിരുന്നെന്ന് പള്‍സര്‍ സുനിയുടെ മൊഴി; നുണപരിശോധനക്കു തയാറെന്ന് ദിലീപ്
  • പള്‍സര്‍ സുനിയുടെ കൂട്ടാളികളായ വിഷ്ണുവും സനലും അറസ്റ്റില്‍ ; അറസ്റ്റും റിമാന്റും രാത്രി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway