സിനിമ

മോഹന്‍ലാല്‍ ഛോട്ടാഭീം മാത്രമല്ല, കോമാളിയും- കെആര്‍കെ അടങ്ങുന്നില്ല, സോഷ്യല്‍ മീഡിയയില്‍ മല്ലൂസ് യുദ്ധം

മുംബൈ: വീണ്ടും ട്വീറ്റുകളിലൂടെ മോഹന്‍ലാലിനെയും ആരാധകരേയും അധിക്ഷേപിച്ചു നടനും സംവിധായകനുമായ കമാല്‍ റാഷിദ് ഖാന്‍ . മോഹന്‍ലാലിനെ കാര്‍ട്ടൂണ്‍ കഥാപാത്രമായ ഛോട്ടാഭീം എന്നും കോമാളിയെന്നും വിളിച്ച് പരിഹസിച്ച് കെ.ആര്‍.കെ. ട്വിറ്ററിലൂടെ പോര്‍മുഖം തുറന്നിരിക്കുകയാണ്. ചൈനാടൗണ്‍ എന്ന മലയാളം സിനിമയിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ചിത്രവും ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.


'പ്രിയപ്പെട്ടവരെ, ദയവായി നിങ്ങള്‍ ഈ ഛോട്ടാഭീമിനെയൊന്നു കണ്ടു നോക്കൂ. ഈ കോമാളിയെക്കൊണ്ട് ഭീമന്റെ വേഷം ചെയ്യിച്ചാല്‍ മഹാനായ ഭീമനുള്ള ഏറ്റവും വലിയ അപമാനം ആകും അത്.’ എന്നായിരുന്നു കെ.ആര്‍.കെയുടെ പോസ്റ്റ്.

രാവിലെ മുതല്‍ മല്ലൂസ് തന്നെ ചീത്തപറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അതെന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നുമായിരുന്നു ഇയാളുടെ വാക്കുകള്‍. ഭീമനാകാന്‍ മോഹന്‍ലാലിന് സാധിക്കില്ലെന്ന് പറഞ്ഞതാണോ താന്‍ ചെയ്ത കുഴപ്പമെന്നും കെ.ആര്‍.കെ ചോദിച്ചിരുന്നു. ‘രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ചിത്രങ്ങള്‍ മാത്രമാണ് താങ്കളുടേതായി ഞാന്‍ കണ്ടിട്ടുള്ളത്. അങ്ങനെയാണ് താങ്കളെ എനിക്ക് അറിയുന്നതും. ആ ചിത്രങ്ങളിലെല്ലാം ഒരു ജോക്കറിനെപ്പോലെയാണ് നിങ്ങള്‍ ഇരുന്നത് നിങ്ങള്‍ ഛോട്ടാഭീം അല്ലെങ്കില്‍ ശരിക്കും നിങ്ങള്‍ ആരാണ്? എന്തിനാണ് നിങ്ങളുടെ ആരാധകര്‍ എന്നെ ചീത്ത വിളിക്കുന്നത്? ഇത് ഒരിക്കലും ശരിയല്ല’- കെആര്‍കെ പറഞ്ഞു.

മണ്ടന്മാരായ മോഹന്‍ലാല്‍ ആരാധകരേ മധുര്‍ ഭണ്ഡാകറിനുപോലും 3 ദേശീയവാര്‍ഡും പദ്മശ്രീയുമുണ്ട്. ട്വിറ്ററില്‍ 1.7 മില്യന്‍ ആരാധകരേ മോഹന്‍ലാലിനുള്ളൂ തനിക്ക് 3.7 മില്യന്‍ ആരാധകരുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ആരാധകരെ പച്ചത്തെറിവിളിക്കാനും ആരാണ് കൂടുതല്‍ വലിയ താരമെന്ന് പറയൂ എന്നുപറഞ്ഞ് വെല്ലുവിളിക്കാനും കെആര്‍കെ മുതിര്‍ന്നു.

ഈ വിഷയത്തിലെ ചില വാര്‍ത്തകള്‍ റീട്വീറ്റ് ചെയ്തിട്ടുമുണ്ട് കെആര്‍കെ. ഛോട്ടാഭീമിനെ പോലുള്ള മോഹന്‍ലാല്‍ എങ്ങനാണ് മഹാഭാരതത്തിലെ ഭീമനെ അവതരിപ്പിക്കുന്നതെന്നും, നിര്‍മ്മാതാവായ ബി ആര്‍ ഷെട്ടി എന്തിനാണ് ഇത്രയും പാഴ് ചെലവ് നടത്തുന്നത് എന്നുമായിരുന്നു കെആര്‍കെയുടെ ആദ്യ ട്വീറ്റ്. ട്വീറ്റിനുപിന്നാലെ വന്‍ പൊങ്കാലയാണ് കെആര്‍കെയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നടക്കുന്നത്.


മോഹന്‍ലാലിനെ ആക്ഷേപിച്ചതിന് പിന്നാലെ വലിയ പൊങ്കാലയാണ് കെ.ആര്‍.കെയുടെ ഫേസ്ബുക്ക് പേജിലും ട്വിറ്ററിലും ലഭിച്ചുകൊണ്ടിരിക്കുന്നത്. കെ.ആര്‍.കെയെ തെറിവിളിക്കുന്നത് ലാല്‍ ആരാധകരും മമ്മൂട്ടി ആരാധകരും ഒരുമിച്ചാണ് എന്നതാണ് മറ്റൊരു പ്രത്യേകത. അതിനിടെ രണ്ടാമൂഴം സിനിമയാകുമ്പോള്‍ ശ്രീകൃഷ്ണന്റെ വേഷം തനിക്കു നല്കണമെന്ന ആവശ്യവും കെ.ആര്‍.കെ ഉന്നയിക്കുന്നുണ്ട്.

  • എന്നെയാരും അറസ്റ്റ് ചെയ്തിട്ടില്ല; കൊച്ചിയിലെ പെണ്‍കുട്ടി ഞാനല്ല,ഫേസ്‌ബുക്ക് ലൈവില്‍ അര്‍ച്ചന
  • ബിക്കിനി ഷോയും ലിപ് ലോക്കും വെറുതെയായി; പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ചിത്രത്തിനു മോശം റിപ്പോര്‍ട്ട്
  • മകള്‍ ജനിച്ച സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് നിവിന്‍ പോളി
  • ഡിഐജി എനിക്ക് അമ്മാവനെ പോലെ; ആര്‍ക്കും കയറി നെരങ്ങാനുള്ള പൊതുമതലല്ല -അര്‍ച്ചന
  • നടി ജ്യോതികൃഷ്ണക്കു വരനാവുന്നത് രാധികയുടെ സഹോദരന്‍
  • രമ്യാ നമ്പീശനമുമായി ലിപ് ലോക്കിന് വിസമ്മതിച്ചു തമിഴ് നടന്‍ ; കാരണം..?
  • വിവാദ നായികയായി വീണ്ടും അര്‍ച്ചന സുശീലന്‍ ; ജയില്‍ ഡി ഐജിക്കൊപ്പമുള്ള യാത്ര പുതിയ വിവാദം
  • രണ്‍വീര്‍ സിങിന്റെ നഗ്ന ഫോട്ടോ വൈറല്‍; കാമുകിയായ ദീപികയെ കളിയാക്കി സോഷ്യല്‍ മീഡിയ
  • 'ഉയരങ്ങളില്‍ എത്തുമ്പോള്‍ ചവിട്ടി നിന്ന മണ്ണിനെ മറക്കരുത്' സുരേഷ് ഗോപിയോട് ശ്രീധരന്‍ പിള്ള
  • ഏഴു തവണ ജയിംസ് ബോണ്ടായി തിളങ്ങിയ റോജര്‍ മൂര്‍ അന്തരിച്ചു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway