സിനിമ

മല്ലൂസിന്റെ പിടി അങ്ങ് സൂക്കര്‍ബര്‍ഗില്‍ വരെ! മോഹന്‍ലാലിനെതിരെയുള്ള കെആര്‍കെയുടെ പോസ്റ്റ് ഫെയ്‌സ്ബുക്ക് നീക്കി

കൊച്ചി: മോഹന്‍ലാലിനെ അധിക്ഷേപിച്ചതിന്റെ പേരില്‍ കെആര്‍കെ ആരാണെന്ന് പോലും അറിയാതെ ആയിരക്കണക്കിന് മലയാളികള്‍ ഇരച്ചെത്തിയതിന് പിന്നാലെ മോഹന്‍ലാലിനെതിരെയുള്ള കെആര്‍കെയുടെ പോസ്റ്റ് ഫെയ്‌സ്ബുക്ക് നീക്കി.

മലയാളികള്‍ക്ക് തെറിവിളിക്കാനേ അറിയൂ എന്ന് പറയുന്നവരോട്, അതിന് മാത്രമല്ല റിപ്പോര്‍ട്ട് ചെയ്ത് പോസ്റ്റ് റിമൂവ് ചെയ്യിക്കാനും തങ്ങള്‍ക്കറിയാമെന്നാണ് ഇപ്പോള്‍ മലയാളികള്‍ പറയുന്നത്. ഇവിടെ മാത്രമല്ല, അങ്ങ് സൂക്കര്‍ബര്‍ഗ് അണ്ണന്‍റെ അടുത്തുവരെ പിടിയുണ്ടെന്നാണ് ഇപ്പോള്‍ മലയാളികള്‍ പറയുന്നത്.
മാസ് റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായാണ് കമല്‍ ആര്‍ ഖാന്‍ മോഹന്‍ലാലിനെ കളിയാക്കിയിട്ട പോസ്റ്റ് ഫെയ്‌സ്ബുക്ക് റിമൂവ് ചെയ്തത്. ഇത് സംബന്ധിച്ച അറിയിപ്പ് കിട്ടിയ റിപ്പോര്‍ട്ട് ചെയ്ത ഉപയോക്താക്കളാണ് വിവരം ഫെയ്‌സ്ബുക്കിലിട്ടത്. വ്യക്തിപരമായി മറ്റൊരാളെ അപമാനിക്കുന്നതാണ് പോസ്‌റ്റെന്ന് ബോധ്യപ്പെട്ടതിനാലാണ് ഫെയ്‌സ്ബുക്ക് അധികൃതര്‍ പോസ്റ്റ് റിമൂവ് ചെയ്തത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോസ്റ്റുകള്‍ കൃത്യമായ പരിശോധനയ്ക്ക് ശേഷമാണ് പൊതുവേ റിമൂവ് ചെയ്യുക. ഇത്തരത്തില്‍ മേലില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിനെതിരെ കെആര്‍കെയ്ക്ക് മുന്നറിയിപ്പും നല്‍കും. അതേസമയം ഫെയ്‌സ്ബുക്കില്‍ കെആര്‍കെയുടെ പേജിലെ പൊങ്കാലയും തെറിവിളിയും ശക്തിയായി തുടരുകയാണ്.

കെ.ആര്‍.കെയെ തെറിവിളിക്കുന്നത് ലാല്‍ ആരാധകരും മമ്മൂട്ടി ആരാധകരും ഒരുമിച്ചാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

  • പുലിമുരുകനെയും ബാഹുബലിയെയും മമ്മൂക്കയുടെ മാസ്റ്റര്‍പീസ് തകര്‍ക്കുമെന്ന് സന്തോഷ് പണ്ഡിറ്റ്
  • സുരേഷ് ഗോപി അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്ന് ഹൈക്കോടതി, തല്‍ക്കാലം അറസ്റ്റില്ല
  • അഭ്യൂഹങ്ങള്‍ക്കു വിട: ഭാവന-നവീന്‍ വിവാഹം 22 ന്
  • ആന്റിമാരുടെ ബര്‍ത്ത്‌ഡേ തീയതി പറയാമെങ്കില്‍ കസബ കാണിക്കാമെന്ന് ജോബിയുടെ പരിഹാസം
  • ആരാധകര്‍ മാത്രമല്ല, മോഹന്‍ലാലിന്റെ ഒടിയനെ കണ്ട് സാക്ഷാല്‍ രജനികാന്തും ഞെട്ടി
  • പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രം! നടി പാര്‍വതിക്കെതിരെ കസബയുടെ സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍
  • മദര്‍ തെരേസ പുരസ്‌കാരം നടി പ്രിയങ്ക ചോപ്രയ്ക്ക്‌
  • പാര്‍വതിക്കെതിരെയുള്ള ഫാന്‍സ് ആക്രമണങ്ങള്‍ക്കു മുന്നറിയിപ്പുമായി ഗീതു മോഹന്‍ദാസ്
  • നവോത്ഥാന നായികയാവാനാണോ ശ്രമം?, നടി പാര്‍വതിക്കെതിരെ കസബ നിര്‍മാതാവ്
  • ജീവിതത്തില്‍ സംഭവിച്ച തിരിച്ചടികള്‍ക്ക് ദിലീപേട്ടനെ മാറ്റാന്‍ സാധിച്ചിട്ടില്ല- നമിത പ്രമോദ്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway