നാട്ടുവാര്‍ത്തകള്‍

റോഡ് വക്കിലെ പൂവിന്റെ മണമേറ്റുള്ള അലര്‍ജി മൂലം യുഎസിലെ മലയാളി പെണ്‍കുട്ടി മഥുരയില്‍ മരിച്ചു

പൂവിന്റെ മണമേറ്റുള്ള അലര്‍ജി മൂലം വിദേശ മലയാളി പെണ്‍കുട്ടി മഥുരയില്‍ മരിച്ചു. അമേരിക്കയില്‍ സ്ഥിരതാമസക്കാരനായ മാക്കാംകുന്ന് അഴൂര്‍ ഒഴിമണ്ണില്‍ ബെഞ്ചമിന്‍ സാമുവലിന്റെ മകന്‍ ആഷ്‌ലി(16) ആണ് മരിച്ചത്. സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരാഴ്ച മുമ്പാണ് ആഷ്‌ലി ഇന്ത്യയിലെത്തിയത്.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്ക് പോകും വഴി റോഡിന്റെ വശത്ത് പൂത്തുനിന്നിരുന്ന ഗോതമ്പ്, മല്ല പൂക്കളുടെ മണമേറ്റ് അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.

ബോസ്റ്റണ്‍ പയനിയര്‍ ചാര്‍ട്ടര്‍ സ്ക്കൂളിലെ 11 ക്ലാസ് വിദ്യാര്‍ഥിനിയായ ആഷ്‌ലി സ്ക്കൂളിലെ രണ്ടു അധ്യാപകരും മറ്റു നാല് വിദ്യാര്‍ഥികളോടൊപ്പം ഇന്ത്യയിലേക്ക് മിഷന്‍ ട്രിപ്പിന് വന്നതായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിമുതല്‍ എട്ടുമണിവരെ ബോസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ (St. Mary's Indian Orthodox Church of Boston 65 Great Road, Maynard, MA 01754) പൊതുദര്‍ശനം. വെള്ളിയാഴ്ച സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ആരംഭിക്കും.

അമ്മ മിനി ; സഹോദരന്‍ ജോബിന്‍.

  • നടിക്കെതിരായ ആക്രമണം: രമ്യാ നമ്പീശന്റെ വിശദമായ മൊഴിയെടുത്തു
  • ദിലീപിന് നാളെ നിര്‍ണായക വെള്ളി; 'രാമന്‍ ഇഫക്ടില്‍ ' വിശ്വസിച്ചു താരം, സസ്പെന്‍സ് നിലനിര്‍ത്തി പോലീസ്
  • കൊച്ചി മോഡല്‍ വീണ്ടും: ഓടുന്ന കാറില്‍ യുവനടിയെ സംവിധായകനും നടനും പീഡിപ്പിച്ചു
  • പിസി ജോര്‍ജിനെതിരെ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് സ്പീക്കര്‍ ; പരാമര്‍ശം മനുഷ്യത്വരഹിതം
  • ജന്മദിനാഘോഷത്തിനിടെ എയര്‍ഹോസ്റ്റസ് നാലാംനിലയില്‍ നിന്ന് വീണ് മരിച്ചു; ദുരൂഹത
  • നടി ആക്രമിക്കപ്പെട്ട കേസില്‍ മാഡത്തെ കൂടാതെ രണ്ട് നടിമാര്‍ക്ക് കൂടി പങ്ക് - അഡ്വ ആളൂര്‍
  • കേരളത്തില്‍ എന്‍സിപി പിളര്‍പ്പിലേക്ക്; തോമസ് ചാണ്ടിക്കെതിരേ ശശീന്ദ്രന്‍
  • മാഡത്തെക്കുറിച്ചു അങ്കമാലി കോടതിയില്‍ പറയാമെന്നു പള്‍സര്‍ സുനി; കോടതിയില്‍ ഹാജരാക്കാതെ പോലീസും
  • രണ്ടു വിദ്യാര്‍ത്ഥികളുടെ മരണം സംശയാസ്പദം; കേരളത്തിന്റെ ഉറക്കം കെടുത്തി ബ്ലു വെയില്‍ ട്രാപ്പ്; സ്ഥിരീകരണമില്ലെന്ന് പോലീസ്
  • ജീന്‍പോളിനെതിരെ നടി പരാതി പിന്‍വലിച്ചാലും ഒത്തുതീര്‍പ്പ് പറ്റില്ല; കേസുമായി പൊലീസ് മുന്നോട്ട്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway