അസോസിയേഷന്‍

മിഡ് ലാന്‍ഡ്സ് ക്നാനായക്കാര്‍ ശനിയാഴ്ച ലെസ്റ്ററിലേക്ക് ഒഴുകിയെത്തും

ലെസ്റ്റര്‍ : യു.കെ.കെ.സി.എയുടെ ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന മിഡ് ലാന്‍ഡ്സ് റീജയണ്‍ പ്രവര്‍ത്തനോദ്ഘാടനവും ലെസ്റ്റര്‍ യൂണിറ്റിന്റെ ദശാബ്ദിയാഘോഷത്തിനുമായി മിഡ് ലാന്‍ഡ്സ് റീജിയണിലെ ക്നാനായക്കാര്‍ ശനിയാഴ്ച ലെസ്റ്ററിലേക്ക് ഒഴുകിയെത്തും.

യു.കെ.കെ.സി.എയുടെ ശക്തമായ യൂണിറ്റുകളായ ബര്‍മിങ്ങ്ഹാം, ലെസ്റ്റര്‍ കവന്‍ട്രി, ഡെര്‍ബി, കെറ്ററിങ്ങ്, വൂസ്റ്റര്‍, ഓക്സ്ഫോര്‍ഡ്, നോട്ടിങ്ങ്ഹാം എന്നീ യൂണിറ്റുകളിലെ അംഗങ്ങള്‍ ഒന്നാകെ ലെസ്റ്ററില്‍ അണിചേരുമ്പോള്‍ പുത്തന്‍ ചരിത്രഗാഥയ്ക്ക് തുടക്കമാകും.

ക്നാനായ ആവേശം അലതല്ലിയടിക്കുന്ന, സമുദായ ഐക്യവും സ്നേഹവും ഒത്തൊരുമയും പ്രകടമാകുന്ന വേദിയായി മാറും ലെസ്റ്റര്‍. മിഡ്ലാന്‍ഡ്സ് റീജിയണിലെ വിവിധ യൂണിറ്റുകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ പരിപാടികള്‍ക്ക് മാറ്റ് കൂട്ടും.

ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ചര്‍ച്ചില്‍ രാവിലെ പത്തരയ്ക്ക് ദിവ്യബലിയോടെയാണ് മിഡ്ലാന്‍ഡ്സ് റീജയണ്‍ – ലെസ്റ്റര്‍ ദശാബ്ദിയാഘോഷങ്ങള്‍ക്ക് തുടക്കമാവുക.

തുടര്‍ന്ന് പൊതുസമ്മേളനം, നടവിളി മത്സരം, വിവിധ യൂണിറ്റ് അംഗങ്ങളുടെ കലാപരിപാടി എന്നിവ നടക്കും.

  • കെറ്ററിംഗ്‌ ക്നാനായ കാത്തലിക് അസോസിയേഷന് നവനേതൃത്വം
  • യുക്മ 'യുഗ്രാന്റ് 'ലോട്ടറി: ഷെഫീല്‍ഡിലെ സിബിക്ക് ബ്രാന്‍ഡ് ന്യൂ വോക്‌സ് വോഗണ്‍ കാര്‍
  • പഠന ക്ളാസുകളും വിദഗ്ധ ഉപദേശങ്ങളും ഉള്‍പ്പെടുത്തി റീജിയണല്‍ കോണ്‍ഫറന്‍സുകളുമായി യുക്മ നഴ്സസ് ഫോറം
  • കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതി ചേതന യുകെ കേരളപ്പിറവി ആഘോഷിച്ചു
  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന് നവനേതൃത്വം; അലക്‌സ് വര്‍ഗ്ഗീസ് വീണ്ടും പ്രസിഡന്റ്, ജനീഷ് കുരുവിള ജനറല്‍ സെക്രട്ടറി
  • ബ്രിസ്റ്റോള്‍ ആദ്രകലാ കേന്ദ്രയുടെ നേതൃത്വത്തില്‍ 25ന് നൃത്ത സന്ധ്യ; ചലച്ചിത്ര താരം ശങ്കര്‍ മുഖ്യാതിഥിയാകും
  • 2018ലെ യുക്മ കലണ്ടര്‍ ; യു.കെ മലയാളികള്‍ക്കിടയില്‍ വന്‍പ്രചാരം നേടുന്നു
  • യുകെകെസിഎ ബാഡ്മിന്റണ്‍ : അജയ്യരായി സ്റ്റോക് ഓണ്‍ ട്രെന്‍ഡ്, ആറാം തവണയും കിരീടം
  • ഗ്ലാസ്‌ഗോ ക്‌നാനായ അസോസിയേഷന് പുതു നേതൃത്വം; ബെന്നി കുടിലില്‍ പ്രസിഡന്റ്. ഷിബു പള്ളിപ്പറമ്പില്‍ സെക്രട്ടറി
  • ബെഡ്ഫോര്‍ഡ് മലയാളി അസോസിയേഷന് നവ നേതൃത്വം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway