അസോസിയേഷന്‍

കായികമേളയ്ക്ക് ഒരുങ്ങി യു.കെ. ക്‌നാനായക്കാര്‍

കെറ്ററിംഗ്: യു.കെ. ക്നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കായി നടത്തപ്പെടുന്ന കായികമേള ഈ മാസം 29 ന് നടക്കും. ബര്‍മിങ്ഹാമലെ വെന്‍ സിലിഷ്യര്‍ സെന്ററില്‍ നടത്തപ്പെടുന്ന കായികമേള വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകളായിട്ടാണ് നടത്തപ്പെടുന്നത്. കായിക മേളയുടെ വിശദവിവരങ്ങള്‍ക്ക് വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. ട്രഷറര്‍ ,ഫിനില്‍ കളത്തില്‍ കോട്ട് എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

29 ന് രാവിലെ 10.30 ന് കായികമേളക്ക് തുടക്കംകുറിക്കും. ഇത്തവണ യൂണിറ്റ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്, വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് എന്നിവയ്ക്ക് പ്രത്യേക സമ്മാനങ്ങള്‍ ഉണ്ടായിരിക്കും. കായികമേളയിലും വടംവലിയിലും പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ യൂണിറ്റ് സെക്രട്ടറി മുഖാന്തിരം 22 നുമുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

യുകെകെസിഎയുടെ പതിനാറാമത് കണ്‍വന്‍ഷന്‍ ജൂലൈ എട്ടിന് ചെല്‍ട്ടണ്‍ ഹാമിലെ ജോക്കി ക്ലബില്‍ നടക്കും. യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി,സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കുളം ,ജോ.ട്രഷറര്‍ ഫിനില്‍ കളത്തിക്കോട്, ഉപദേശ സമിതി അംഗങ്ങളായ ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

  • ക്‌നാനായ സമുദായ തനിമ വിളിച്ചോതുന്ന പടുകൂറ്റന്‍ റാലിയ്ക്കായി യൂണിറ്റുകള്‍ ഒരുങ്ങുന്നു
  • കണ്‍വന്‍ഷനില്‍ പൊന്തിഫിക്കല്‍ കുര്‍ബാന ഭക്തി സാന്ദ്രമാക്കാന്‍ ലൈവ് ഓര്‍ക്കസ്ട്ര
  • നഴ്‌സ്മാര്‍ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും: മലയാളി നഴ്സുമാര്‍ക്കായി ഏകദിന സെമിനാര്‍ ജൂലൈ 22ന്
  • ജി.എം.എ സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നിന് തയ്യാറെടുത്ത് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍
  • ഹേവാര്‍ഡ്‌സ്ഹീത്ത് H.M.A യുടെ ആഭിമുഖ്യത്തില്‍ മെഗാഷോ ജൂലൈ 9 ഞായറാഴ്ച
  • യുകെകെസിഎയുടെ മ്യൂസിക് സിഡിയില്‍ പാടാന്‍ സുവര്‍ണ്ണാവസരം; യൂണിറ്റംഗങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കായിക മേള; നാലാം തവണയും എഫ്.ഒ.പി ജേതാക്കള്‍ ; എം.എം.സി.എയ്ക്ക് രണ്ടാം സ്ഥാനം
  • തൃശൂര്‍ ജില്ലാ കുടുംബ സംഗമം ലിവര്‍പൂളില്‍ വര്‍ണ്ണാഭമായി
  • 'യുക്മ സ്റ്റാര്‍ സിംഗര്‍ 3' യുടെ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു : ഇത്തവണ യുകെയുടെ അതിര്‍ത്തികള്‍ കടന്നും അപേക്ഷകര്‍
  • കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും 24ന് മെഡ്വേ ഹിന്ദു മന്ദിറില്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway