നാട്ടുവാര്‍ത്തകള്‍

കാസര്‍ഗോഡ് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ പട്ടാപ്പകല്‍ ഓഫീസില്‍ കയറി വെട്ടിക്കൊന്നു

മഞ്ചേശ്വരം: കാസര്‍ഗോഡ് കറുവപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ജലീലിനെ (33) പട്ടാപ്പകല്‍ ഓഫീസില്‍ കയറി വെട്ടിക്കൊന്നു. ബൈക്കിലെത്തിയ മുഖംമൂടി സംഘം പഞ്ചായത്ത് ഓഫീസിനകത്ത് കയറിയാണ് ജലീലിനെ വെട്ടിവീഴ്ത്തിയത്. കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന ബായാറിനടുത്തെ കറുവപ്പാടി ഗ്രാമഞ്ചായത്ത് വൈസ് പ്രസിഡണ്ടാണ് അബ്ദുല്‍ ജലീല്‍.

ഇന്നു രാവിലെ 11.30 മണിയോടെയാണ് സംഭവം. രണ്ട് ബൈക്കുകളിലായെത്തിയ മുഖം മൂടി ധരിച്ച നാലംഗ സംഘം പഞ്ചായത്ത് ഓഫീസിലേക്ക് ഇരച്ചു കയറി ജലീലിനെ വെട്ടുകയായിരുന്നു. വെട്ടേറ്റ് ഓഫീസ് മുറിക്കുള്ളില്‍ വീണ ജലീലിനെ അക്രമികള്‍ രക്ഷപ്പെട്ട ശേഷം പഞ്ചായത്ത് ഓഫീസിലുണ്ടായവര്‍ ദേര്‍ലക്കട്ട ആശുപത്രിയിലെത്തിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കോണ്‍ഗ്രസ് നേതാവായ അബ്ദുല്‍ ജലീല്‍ നേരത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കറുവപ്പാടിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഉസ്മാന്‍ ഹാജിയുടെ മകനാണ് അബ്ദുല്‍ ജലീല്‍.

  • പ്രചരിക്കുന്നതെല്ലാം ഊഹാപോഹങ്ങള്‍ ;നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ശരിയായ ദിശയില്‍ - സുരേഷ് ഗോപി
  • 'അമ്മ'യുടെ വാര്‍ഷിക പൊതുയോഗം വ്യാഴാഴ്ച; പൊട്ടിത്തെറി ഉറപ്പ്
  • വൈക്കത്ത് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ ഇളയ മകനും മരിച്ചു; മരണം നാലായി
  • സാം കൊലക്കേസിന്റെ വാദം ആരംഭിച്ചു; സോഫിയും കാമുകനും കോടതിയില്‍ ഹാജരായി
  • നടിക്ക് നുണപരിശോധന വേണമെന്ന് പറഞ്ഞ സലിംകുമാറിന് വയറുനിറയെ കൊടുത്തു ഭാഗ്യലക്ഷ്മി
  • പള്‍സര്‍ സുനിയുമായി അടുത്ത ബന്ധമെന്ന പ്രസ്താവന: ദിലീപിനെതിരെ നടി പരാതി നല്‍കും; പോലീസ് മൊഴിയെടുത്തു
  • പ്രസവത്തിന് ആശുപത്രിയിലേയ്ക്ക് വന്ന കാര്‍ ഗട്ടറില്‍ ചാടി; യുവതി വാഹനത്തില്‍ പ്രസവിച്ചു
  • നടി അപ്പോള്‍ ഋതുമതിയായതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്; ഒരാഴ്ചയ്ക്കകം എന്തെങ്കിലും സംഭവിക്കുമെന്ന് ലിബര്‍ട്ടി ബഷീര്‍
  • നടി ആക്രമിക്കപ്പെടുമെന്ന് ദിലീപിന് നേരത്തേ അറിയാമായിരുന്നെന്ന് പള്‍സര്‍ സുനിയുടെ മൊഴി; നുണപരിശോധനക്കു തയാറെന്ന് ദിലീപ്
  • പള്‍സര്‍ സുനിയുടെ കൂട്ടാളികളായ വിഷ്ണുവും സനലും അറസ്റ്റില്‍ ; അറസ്റ്റും റിമാന്റും രാത്രി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway