സ്പിരിച്വല്‍

ആറാമത് സീറോ മലങ്കര കാത്തലിക് കണ്‍വന്‍ഷന്‍ ലിവര്‍പൂളില്‍ ; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

മലങ്കര കത്തോലിക്കാ സഭാ യുകെ റീജിയന്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 17, 18 തീയതികളില്‍നടത്തപ്പെടുന്നു. ലിവര്‍പൂളിലെ മാര്‍ തെയോഫീലോസ് നഗറില്‍ 17ന് രാവിലെ 9.30ന് വിശുദ്ധ കുര്‍ബ്ബാനയോടെ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ 18ന് ഉച്ച കഴിഞ്ഞു 2.30 നാണ് അവസാനിക്കുക. ഇത്തവണത്തെ കണ്‍വന്‍ഷനില്‍ സീറോ മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലിമീസ് കത്തോലിക്കാ ബാവ മുഖ്യാതിഥിയായിരിക്കും.
കര്‍ദിനാളിനൊപ്പം ലിവര്‍പൂള്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്മഹന്‍, സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എന്നിവരും പങ്കെടുക്കും. സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ റീജിയണിലുള്ള പതിനാല് മിഷനുകളിലെ മുഴുവന്‍ കുടുംബങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് ക്രമീകരിക്കുന്ന കണ്‍വന്‍ഷനില്‍ കുടുംബ, യുവജന, മതബോധന സെമിനാറുകള്‍, നാഷണല്‍ ബൈബിള്‍ ക്വിസ്, പാനല്‍ പ്രസന്റേഷന്‍, പൊതു സമ്മേളനം, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും.
കണ്‍വന്‍ഷന്റെ രണ്ടാം ദിവസത്തിലെ പൊന്തിഫിക്കല്‍ വി. കുര്‍ബ്ബാനയ്ക്ക് കര്‍ദിനാള്‍ ക്ലിമീസ് കത്തോലിക്കാ ബാവ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ലിവര്‍പൂള്‍ സെന്റ് ബേസില്‍ മലങ്കര മിഷന്റെയും യുകെ മലങ്കര കാത്തലിക് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ കണ്‍വന്‍ഷന്റെ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
വിലാസം:
Mar Theophilos Nagar, Broadgreen International School, Liverpool, L13 4 DH
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വിനോദ് മലയില്‍ : 07454992969
സുനില്‍ ഫിലിപ്പ്: 07846115431

 • യുകെകെസിഎ തെരഞ്ഞെടുപ്പ് ജനുവരി 27ന്
 • ലണ്ടന്‍ റീജണല്‍ വചന ശുശ്രുഷ 29ന്
 • ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ 'ഒരുക്ക ധ്യാനം' നാളെ അപ്ടണ്‍പാര്‍ക്കില്‍
 • ബൈബിള്‍ ധ്യാനയോഗവും രോഗശാന്തി ശുശ്രുഷയും ലണ്ടന്‍ സ്ട്രാറ്റ്‌ഫോഡില്‍; ടിനു ജോര്‍ജ് കൊട്ടാരക്കര മുഖ്യാതിഥി
 • യുവതലമുറയ്ക്കായി 40 മണിക്കൂര്‍ ആരാധന; പ്രാര്‍ത്ഥനാ ഒരുക്കങ്ങളോടെ അഭിഷേകാഗ്നി കണ്‍വന്‍ഷന്‍
 • സേവ്യര്‍ഖാന്‍ അച്ചന്‍ നയിക്കുന്ന ലണ്ടന്‍ റീജണല്‍ കണ്‍വെന്‍ഷന്‍ 29ന്; അല്ലിന്‍സ് പാര്‍ക്ക് തിരുവചന സാന്ദ്രമാവും
 • മതേതരത്വ സന്ദേശം ഉയര്‍ത്തിപിടിച്ച് നോര്‍ത്ത് അലേര്‍ട്ടനില്‍ മാതാവിന്‍റെ തിരുന്നാള്‍
 • കെറ്ററിങ്ങില്‍ ജപമാല മാസത്തിന്റെസമാപനത്തില്‍ പരിശുദ്ധ അമ്മയുടെ തിരുന്നാള്‍
 • കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും 21ന്
 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway