അസോസിയേഷന്‍

മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജെയിംസ് ജോസിനായി സ്റ്റംസെല്‍ കാമ്പയിന്‍ നാളെ

മാഞ്ചസ്റ്റര്‍ : കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ഈസ്റ്റര്‍ ആഘോഷപരിപാടികളും, ജെയിംസ് ജോസിനായുള്ള സ്റ്റംസെല്‍ ക്യാമ്പും നാളെ (ശനി) നടക്കും. സെയില്‍മൂര്‍ കമ്യൂണിറ്റി സെന്ററില്‍ ശനിയാഴ്ച ഉച്ചക്ക് 2 .30 ന് നടക്കുന്ന ദിവ്യബലിയോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും.
റവ ഡോ ലോനപ്പന്‍ അറങ്ങാശേരി ദിവ്യബലിയില്‍ കാര്‍ മ്മികനാകും. തുടര്‍ന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജെയ്സണ്‍ ജോബ്, റവ.ഡോ ലോനപ്പന്‍ അറങ്ങാശേരി എന്നിവര്‍ ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കുന്നതോടെ കലാപരിപാടികള്‍ക്കും, ഗാനമേളക്കും തുടക്കമാകും.
ഇതോടൊപ്പം ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച ജെയിംസ് ജോസിനായി ഉപഹാറിന്റെ നേതൃത്വത്തില്‍ സ്റ്റംസെല്‍ കാമ്പയിനും നടക്കും. നിങ്ങള്‍ മാഞ്ചെസ്റ്ററിലോ പരിസര പ്രദേശങ്ങളിലോ ആണ് താമസിക്കുന്നതെങ്കില്‍ വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെയുള്ള സമയങ്ങളില്‍ എപ്പോഴെങ്കിലും ഇവിടെത്തി രണ്ടു മിനിറ്റ് മാത്രം നീണ്ടുനില്‍ക്കുന്ന സ്വാബ്‌ ശേഖരണത്തില്‍ പങ്കാളികള്‍ ആകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഓള്‍ഡാം ബെന്നിയുടെ നേതൃത്വത്തിലുള്ള ഗായകരാണ് പരിപാടിയില്‍ സംഗീതവിരുന്ന് ഒരുക്കുക.വിവിധങ്ങളായ പരിപാടികളെ തുടര്‍ന്ന് സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും. സെക്രട്ടറി ജിനോ ജോസഫ് നന്ദി രേഖപ്പെടുത്തും.

ഈസ്റ്റര്‍ ആഘോഷപരിപാടിയിലും ജെയിംസ് ജോസിനായുള്ള സ്റ്റംസെല്‍ കാമ്പയിനും പങ്കെടുക്കുവാന്‍ ഏവരെയും അസോസിയേഷന്‍ എസ്‌സിക്യൂട്ടിവ്‌ കമ്മറ്റി സ്വാഗതം ചെയ്യുന്നു.


വേദിയുടെ വിലാസം

Sale moor community hall
Norris road
Sale
M33 2TN.

  • കാന്‍സര്‍ ബാധിച്ച ദേവസിക്കായി വോകിംഗ് കാരുണ്യ സുമനസുകളുടെ സഹായം തേടുന്നു
  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം മലയാളത്തനിമയില്‍ അവിസ്മരണീയമായി
  • ആഘോഷങ്ങളുടേയും താളമേളകളുടേയും അകമ്പടിയോടെ സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളീ അസ്സോസിയേഷന്റ ഓണാഘോഷത്തിന് കൊടിയിറക്കം
  • പന്ത്രണ്ടാമത് യുകെ കരിങ്കുന്നം ദേശീയ സംഗമം സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ
  • മലയാളം മിഷന്‍ യു.കെ. ചാപ്റ്റര്‍ ഉദ്ഘാടനം മന്ത്രി എ.കെ.ബാലന്‍ 22 ന് ലണ്ടനില്‍ നിര്‍വ്വഹിക്കും
  • സദ്യവട്ടങ്ങളും താളമേളങ്ങളുമായി, യുബിഎംഎയുടെ ഓണാഘോഷം നാളെ
  • ശ്രീ നാരായണ ഗുരു ധര്‍മ്മ സമാജം യുകെയുടെ ഓണാഘോഷം ക്രോയിഡോണില്‍
  • ലിമയുടെ ഓണാഘോഷം ഗംഭീരമാകും; കലാകായിക മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്
  • ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ 30ന്
  • കെ സി എയുടെ ഓണാഘോഷം ഞായറാഴ്ച ന്യൂകാസിലില്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway