വിദേശം

പാരീസില്‍ ഐഎസ് ആക്രമണം; പൊലീസുകാരന്‍ കൊല്ലപ്പെട്ടു, 2പേര്‍ക്ക് ഗുരുതര പരുക്ക്

പാരീസ്: ഫ്രാന്‍സിലെ മധ്യപാരീസില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. പാരീസിലെ ചാമ്പ്‌സ് ഏലീസിലെ വ്യാപാരമേഖലയിലാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. പൊലീസ് ബസിനു നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന പൊലീസുകാരനാണ് മരിച്ചത്. രണ്ടുപേര്‍ക്ക് വെടിവയ്‌പ്പില്‍ ഗുരുതര പരുക്കുമേറ്റു.


ആക്രമണം നടത്തിയശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച 39-കാരനായ അക്രമിയെ സുരക്ഷാഭടന്മാര്‍ വധിച്ചു. തന്റെ ഔഡി കാറില്‍ എത്തിയ അക്രമി റെഡ് ലൈറ്റില്‍ നിര്‍ത്തിയ ശേഷം വാഹനത്തില്‍ നിന്നിറങ്ങി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഒരു അക്രമി കൂടി ഉള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. ആയുധധാരിയായ ഇയാളെ പിടികൂടാനുള്ള പരിശ്രമങ്ങളിലാണ് പോലീസ്. ഫ്രഞ്ച് തലസ്ഥാനം സായുധ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ വിലയിരുത്താന്‍ അടിയന്തര മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. ബെല്‍ജിയത്തില്‍ നിന്നും ഫ്രാന്‍സില്‍ ട്രെയിനില്‍ എത്തിയ ആളാണ് രണ്ടാമത്തെ തീവ്രവാദിയെന്ന് പോലീസ് സംശയിക്കുന്നു.

അക്രമിയെ തിരിച്ചറിഞ്ഞെന്നും, എന്നാല്‍ അന്വേഷണവും റെയ്ഡും നടക്കുന്നതിനാല്‍ ഇയാളുടെ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും പാരീസ് പ്രോസിക്യൂട്ടര്‍ ഫ്രാങ്കോയിസ് മോളിന്‍ അറിയിച്ചു. അബു യൂസഫ് അല്‍ ബാല്‍ജികി എന്നയാളാണ് അക്രമിയെന്നാണ് ഒരു ഫ്രഞ്ച് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.


ഫ്രാന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് അക്രമമുണ്ടായത്. വെടിവെയ്പില്‍ മരിച്ച പൊലീസ് ഉദ്യോഗസ്ഥനോടുള്ള ആദരസൂചകമായി തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെച്ചു. വെള്ളിയാഴ്ചത്തെ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കിയതായി മുഖ്യസ്ഥാനാര്‍ത്ഥികളായ ഫ്രാങ്കോയിസ് ഫില്ലണ്‍, മാരിന്‍ ലീ പെന്‍, ഇമ്മാനുവല്‍ മാക്രോണ്‍ തുടങ്ങിയവര്‍ അറിയിച്ചു.

  • ഭാര്യയെ നിരന്തരം മാനഭംഗപ്പെടുത്തി; ഇളയ മകളെ കൊന്നു; 5 വര്‍ഷത്തെ താലിബാന്‍ തടവില്‍ നിന്ന് മോചിതരായ യുഎസ്-കനേഡിയന്‍ ദമ്പതികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
  • ടെക്‌സസില്‍ 3വയസുകാരി കൊലപ്പെട്ടതാകാമെന്ന് പോലീസ്; അന്വേഷണം മലയാളി പിതാവിനെ കേന്ദ്രീകരിച്ച്
  • 3 വയസുള്ള മകളുടെ തിരോധാനം; മലയാളിയുടെ വീട്ടില്‍ എഫ്ബിഐ റെയ്ഡ്, ദുരൂഹത തുടരുന്നു
  • പ്രഥമ വനിത താനെന്ന് ട്രംപിന്റെ ആദ്യഭാര്യ, ആ വെള്ളം വാങ്ങിവച്ചോളാന്‍ മൂന്നാംഭാര്യ
  • ആഭിചാരക്രിയകള്‍ക്കായി ഇന്ത്യാക്കാരിയുടെ തല വെട്ടിയ സിദ്ധന് ജീവപര്യന്തം
  • തുര്‍ക്കിയില്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത് സാന്താക്ലോസിന്റെ കല്ലറ!
  • ലാസ് വേഗസ് അക്രമി തങ്ങളുടെ 'പോരാളി'യെന്ന് ഐഎസ്; അല്ലെന്ന് യുഎസ്; മരണം 59
  • അമേരിക്ക നടുങ്ങി; ലാസ് വേഗസില്‍ സംഗീത പരിപാടിക്കിടെ വെടിവെപ്പ്: അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്
  • ഫ്രാന്‍സിലും കാനഡയിലും ഭീകരാക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു
  • 18 വര്‍ഷം കൊണ്ടു 30 മനുഷ്യരെ കൊന്നു തിന്ന ദമ്പതികള്‍ അറസ്റ്റില്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway