യു.കെ.വാര്‍ത്തകള്‍

150,000 മോര്‍ട്ട്‌ഗേജിന് പ്രതിമാസം 564 പൗണ്ട് മാത്രം; 0.89% ല്‍ ബ്രിട്ടനിലെ ഏറ്റവും നിരക്ക് കുറഞ്ഞ മോര്‍ട്ട്‌ഗേജ് ഇതാ

ലണ്ടന്‍ : മോര്‍ട്ട്‌ഗേജ് വിപണിയില്‍ പുതിയ മത്സരത്തിന് തുടക്കമിട്ടു യോര്‍ക്ക്ഷയര്‍ ബില്‍ഡിംഗ് സൊസൈറ്റി. വെറും 0.89 ശതമാനത്തില്‍ ബ്രിട്ടനിലെ ഏറ്റവും നിരക്ക് കുറഞ്ഞ മോര്‍ട്ട്‌ഗേജ് ആണ് ഇവര്‍ മുന്നോട്ടു വയ്ക്കുന്നത്.

ബ്രിട്ടനിലെ ഏറ്റവും ലാഭമുള്ള മോര്‍ട്ട്‌ഗേജ് എന്ന വാഗ്‌ദാനവുമായാണ് ഒരു വില യുദ്ധത്തിനു ബില്‍ഡിംഗ് സൊസൈറ്റി തുടക്കമിടുന്നത്. 0.99 ശതമാനത്തിലുള്ള തൊട്ടടുത്ത ഡീലിനെ കടത്തിവെട്ടിക്കൊണ്ടാണ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ റേറ്റ് പുറത്തിറക്കുന്നത്. എന്നാല്‍ ഇത് ലഭിക്കാന്‍ ഒരു നിബന്ധനയുണ്ട്. 35 ശതമാനം ഡെപ്പോസിറ്റ് വായ്പക്കാര്‍ക്ക് കെട്ടിവെയ്ക്കണം. അതായത് 150,000 മോര്‍ട്ട്‌ഗേജിന് പ്രതിമാസം 564 പൗണ്ട് മാത്രം അടച്ചാല്‍ മതിയാകും. ഉപഭോക്താക്കളെ ഇത് വലിയ രീതിയില്‍ ആകര്‍ഷിക്കും. അതുവഴി ബാങ്കുകളും, ബില്‍ഡിംഗ് സൊസൈറ്റികളും നിരക്ക് കുറച്ചു ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താന്‍ നിര്‍ബന്ധിതമാകും. ഇതനുസരിച്ച് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 276 പൗണ്ട് ലാഭം ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

1988ല്‍ ലാഭകരമായ മോര്‍ട്ട്‌ഗേജുകള്‍ ഇറക്കിത്തുടങ്ങിയത് മുതലുള്ള ഏറ്റവും ചുരുങ്ങിയ റേറ്റാണിത്. മത്സരത്തിന്റെ ഭാഗമായി നിരക്ക് ഇനിയും താണാലും അത്ഭുതപ്പെടാനില്ല എന്നും വീട്ടുടമകള്‍ക്ക് ഇതൊരു നല്ല അവസരമായിരിക്കുമെന്നും കൊറെക്കോ മോര്‍ട്ട്‌ഗേജ് ബ്രോക്കര്‍ ആന്‍ഡ്രൂ മോണ്ട്‌ലേക്ക് വ്യക്തമാക്കി. ഈ മാസം ആദ്യമാണ് ലാന്‍ഡ്‌ലോര്‍ഡ്‌സിന് നല്‍കിവന്നിരുന്ന ടാക്‌സ് ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചത്.
ലാന്‍ഡ്‌ലോര്‍ഡ്‌സ് മോര്‍ട്ട്‌ഗേജുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതില്‍ 44 ശതമാനത്തിന്റെ കുറവാണ് ഈ വര്‍ഷം നേരിട്ടത്. ഈ നഷ്ടം നികത്താന്‍ പുതിയ ഉപഭോക്താക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് ബാങ്കുകളും, ബില്‍ഡിംഗ് സൊസൈറ്റികളും. അതുകൊണ്ട് തന്നെ മോര്‍ട്ട്‌ഗേജ് എടുക്കാനുള്ള ഓഫറുകള്‍ ഇനിയും തുടരും.

  • മേല്‍വസ്ത്രമില്ലാതെ ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയില്‍ യുവതികള്‍
  • യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ വെട്ടിക്കുറയ്ക്കും; മലയാളികള്‍ക്ക് ആശ്വാസമാകും
  • സ്വന്തം വീട് നടക്കാത്ത സ്വപ്‌നമായി; യുകെയിലെ യുവത്വത്തിന്റെ വിധി
  • എന്‍എച്ച്എസിലും ലിംഗ വിവേചനം; വേതനം പുരുഷഡോക്ടര്‍മാര്‍ക്ക് രണ്ടരമടങ്ങ് കൂടുതല്‍
  • വീടില്ലാത്ത വ്യക്തി പാര്‍ലമെന്റ് പടിക്കല്‍ തണുത്ത് വിറച്ച് മരിച്ചു
  • വീണ്ടും ദുഃഖവാര്‍ത്ത: ലണ്ടനില്‍ തലയോലപ്പറമ്പ് സ്വദേശി മരണമടഞ്ഞു
  • ബെര്‍മിംഗ്ഹാമിനെ ആശങ്കയിലാഴ്ത്തി തിയേറ്ററില്‍ വന്‍ സ്‌ഫോടന ശബ്ദം; ആളുകളെ ഒഴിപ്പിച്ചു
  • ഈ വാരാന്ത്യം പ്രണവിന്റെ 'ആദി' ക്കൊപ്പം; യുകെയിലെ 75 തിയറ്ററുകളില്‍ റിലീസ്
  • കാര്‍ വിപണിക്ക് 'പണികൊടുത്ത്' പുതിയ ടാക്‌സ് ബാന്‍ഡുകള്‍ ; ഏപ്രില്‍ മുതല്‍ രജിസ്റ്റര്‍ ചെയ്ത കാറുകള്‍ക്ക് ബാധകം
  • എനര്‍ജിബില്ലുകളുടെ വര്‍ധന അടിയന്തരമായി നിയന്ത്രിക്കണമെന്ന് എംപിമാര്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway