യു.കെ.വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് മൂലം വിവാദ മരണഫീസ് പദ്ധതി ഉപേക്ഷിച്ചു; കുടുംബങ്ങള്‍ക്ക് ആശ്വസിക്കാം

ലണ്ടന്‍ : രാജ്യത്തു മരണഫീസ് കുത്തനെ കൂട്ടാനുള്ള വിവാദ പദ്ധതി സര്‍ക്കാര്‍ റദ്ദാക്കി. മെയ് മുതല്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ചില എസ്റ്റേറ്റുകളില്‍ പ്രൊബേറ്റ് ഫീസ് 155 പൗണ്ടില്‍ നിന്നോ 215 പൗണ്ടില്‍ നിന്നോ 20,000 പൗണ്ട് വരെ ഉയര്‍ത്താനായിരുന്നു സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇത് ഉപേക്ഷിക്കുകയായിരുന്നു.


മരണഫീസ് കൂട്ടുന്നതിനെതിരെ കടുത്ത എതിര്‍പ്പാണ് രാജ്യവ്യാപകമായി ഉയര്‍ന്ന് വന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമനിര്‍മാണം നടത്താനിരിക്കുകയായിരുന്നു സര്‍ക്കാര്‍. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാര്‍ലമെന്റിലൂടെ നിയമനിര്‍മാണം കഴിയില്ലെന്ന് മിനിസ്ട്രി ഓഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു.

ആരെങ്കിലും മരിച്ചാല്‍ അവരുടെ വസ്തുവകകള്‍ വില്‍പത്രമനുസരിച്ച് അനന്തരാവകാശികള്‍ക്കായി വീതിച്ച് നല്‍കുമ്പോള്‍ ഗവണ്‍മെന്റിലേക്ക് അടയ്‌ക്കേണ്ട ചാര്‍ജാണ് പ്രൊബേറ്റ് ചാര്‍ജ് എന്നറിയപ്പെടുന്നത്. നിലവില്‍ ഇതിനായി 115 പൗണ്ട് അല്ലെങ്കില്‍ 215 പൗണ്ട് എന്നിങ്ങനെയുള്ള ഫ്‌ലാറ്റ് ഫീസാണ് ഈടാക്കി വരുന്നത്. ഇതാണ് ഒറ്റയടിക്ക് 20,000 പൗണ്ട് വരെ ഉയര്‍ത്താന്‍ തീരുമാനിച്ചത്.


നിലവിലെ നിയമപ്രകാരം 5000 പൗണ്ടില്‍ താഴെ മൂല്യമുള്ള വസ്തുവകകള്‍ ഭാഗം വയ്ക്കുമ്പോള്‍ യാതൊരു തരത്തിലുമുള്ള ഫീസുകളും അടയ്‌ക്കേണ്ടതില്ല. ഇതിന് മാറ്റം വരുത്താനും ഓരോ എസ്‌റ്റേറ്റിന്റെയും മൂല്യത്തിനനുസരിച്ച് ഫീസീടാക്കാനുമായിരുന്നു സര്‍ക്കാര്‍ ഒരുങ്ങിയത്.


നിര്‍ദേശം നടപ്പിലായിരുന്നുവെങ്കില്‍ 50,000പൗണ്ടിനും മൂന്ന് ലക്ഷം പൗണ്ടിനും ഇടയില്‍ മൂല്യമുള്ള എസ്റ്റേറ്റുകള്‍ക്ക് നിലവിലുള്ള പ്രോബേറ്റ് ഫീസ് 300 പൗണ്ടാകുമായിരുന്നു. രണ്ട് മില്യണ്‍ പൗണ്ടിലധികം മൂല്യമുള്ള പ്രോപ്പര്‍ട്ടികള്‍ക്കുള്ള പ്രൊബേറ്റ് ഫീസ് 20,000 പൗണ്ടായി വര്‍ധിക്കുമായിരുന്നു.


തെരേസ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ വര്‍ധിപ്പിക്കാനിരുന്ന മരണഫീസ് പദ്ധതി വീണ്ടും കൊണ്ടു വരുമോയെന്ന കാര്യം വ്യക്തമാക്കാന്‍ ഭരണ കക്ഷി വിസമ്മതിച്ചിരിക്കുകയാണ്. ഏതായാലും ഇടക്കാല തെരഞ്ഞടുപ്പ് പ്രഖ്യാപനം കൊണ്ട് മരണഫീസ് പദ്ധതി റദ്ദാക്കിയതിന്റെ ആശ്വാസത്തിലാണ്‌ കുടുംബങ്ങള്‍.

  • ഭാവിയിലെ ക്‌നാനായ മിഷനുകളില്‍ ക്‌നാനായ തനിമ ഉറപ്പുവരുത്തണമെന്ന് യു.കെ.കെ.സി.എ
  • വത്തിക്കാന്റെ നിര്‍ദേശം ക്‌നാനായ സമുദായം തള്ളി, ഇനിയെന്ത്?
  • ബ്രിട്ടീഷ് എയര്‍വേസ് പൈലറ്റ് കുടിച്ചു ലക്കുകെട്ടു; ടേക്ക് ഓഫിന് മുമ്പ് അറസ്റ്റ്, യാത്രക്കാര്‍ രക്ഷപ്പെട്ടു
  • യുകെയില്‍ പെട്രോള്‍ ,ഡീസല്‍ വില മൂന്നുവര്‍ഷത്തെ ഉയരത്തില്‍
  • മഞ്ഞുരുക്കാന്‍ ട്രംപുമായി തെരേസ മേ ദാവോസില്‍ കൂടിക്കാഴ്ച നടത്തും
  • വത്തിക്കാന്റെ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ ഇന്ന് യു.കെ.കെ.സി.എ യുടെ അടിയന്തര യോഗം, ക്‌നാനായ മിഷനുകളും ചാപ്ലയന്‍സിയും ചര്‍ച്ചയാകും
  • അമേരിക്കയിലെ ക്‌നാനായ ഇടവകകളില്‍ മാറിവിവാഹം കഴിച്ച ക്‌നാനായക്കാര്‍ക്ക് അംഗത്വം നല്‍കണമെന്ന് വത്തിക്കാന്‍
  • മേയറുടെ ഓഫീസിന് പ്രവര്‍ത്തിക്കാന്‍ കുടുംബങ്ങള്‍ 10 പൗണ്ട് അധികമായി നല്‍കണം
  • ബ്രക്‌സിറ്റ് ബില്‍ കോമണ്‍സ് പാസാക്കി, ഇനി പ്രഭുസഭയ്ക്കു മുന്നിലേയ്ക്ക്
  • സ്ത്രീകളെ അനാവശ്യമായി മസാജ് ചെയ്ത ഇന്ത്യന്‍ ഡോക്ടര്‍ക്ക് 10 വര്‍ഷം ജയിലഴി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway