യു.കെ.വാര്‍ത്തകള്‍

വെറുതെയല്ല, പൗണ്ട് മൂല്യം ഉയര്‍ന്നത്! പുതിയ സര്‍ക്കാരിന് ബ്രക്‌സിറ്റില്‍ നിന്നും പിന്മാറാമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ്

ലണ്ടന്‍ : ബ്രിട്ടനിലെ ഇടക്കാല തെരെഞ്ഞടുപ്പു ഫലം യൂറോപ്യന്‍ യൂണിയനും ആകാംക്ഷയോടെ കാത്തിരിക്കുന്നു. കാരണം ബ്രക്‌സിറ്റില്‍ നിന്ന് പിന്മാറാനോ വെള്ളം ചേര്‍ക്കാനോ പുതിയ സര്‍ക്കാരിന് കഴിയുമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ്. പൊതു തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന നേതാവിന് ബ്രക്‌സിറ്റില്‍ നിന്നും പിന്മാറി വീണ്ടും യൂറോപ്യന്‍ യൂണിയനില്‍ ചേരാമെന്നാണ് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് അന്റോണിയോ തജാനി പറയുന്നത്. ജൂണ്‍ 8ലെ പൊതു തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന നേതാവ് യുകെയെ യൂറോപ്യന്‍ യൂണിയനിലേക്ക് കൊണ്ടു വരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ യൂണിയന്‍ സ്വാഗതം ചെയ്യുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

നിലവില്‍ ആര്‍ട്ടിക്കിള്‍ 50 പ്രകാരമുള്ള നടപടികള്‍ക്കു തെരേസ മേ ഔദ്യോഗികമായി തുടക്കമിട്ടെങ്കിലും തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അതിനുമാറ്റം വരുത്താം എന്നാണ് അന്റോണിയോ നിര്‍ദേശിക്കുന്നത്. തെരേസ മേയുമായി ഡൗണിംഗ് സ്ട്രീറ്റില്‍ വച്ച് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.

എന്നാല്‍ ഇതിനു യാതൊരുസാധ്യതയുമില്ലെന്നാണ് തെരേസ പ്രതികരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം യുകെ ബ്രക്‌സിറ്റില്‍ നിന്നും പിന്‍മാറാന്‍ കൊതിക്കുന്നുവെങ്കില്‍ ഇതിനുള്ള പ്രക്രിയ വളരെ ലളിതമാണെന്നാണ് അന്റോണിയോ ദി ഗാര്‍ഡിയനോട് വ്യക്തമാക്കിയത്.

യുകെ യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് ഏവര്‍ക്കും ഗുണകരമായ കാര്യമാണെന്നും അതിനെ യൂണിയന്‍ നിറഞ്ഞ മനസോടെ സ്വാഗതം ചെയ്യുന്നുവെന്നുമാണ് അന്റോണിയോ വിശദീകരിക്കുന്നത്. മാത്രമല്ല, ബ്രക്‌സിറ്റിന് ശേഷവും യുകെയിലുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് നിലവിലുള്ള അവകാശങ്ങള്‍ യുകെ ഉറപ്പ് നല്‍കിയില്ലെങ്കില്‍ ഏത് ബ്രക്‌സിറ്റ് ഡീലിനെയും വീറ്റോ ചെയ്യുമെന്ന ഭീഷണിയും അദ്ദേഹം മുഴക്കിയിട്ടുണ്ട്.

അതിനിടെ, തെരഞ്ഞടുപ്പില്‍ ബ്രക്‌സിറ്റ് വിരുദ്ധരുടെ പ്രചരണത്തിനു മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ നേതൃത്വം നല്‍കുമെന്നു സൂചനയുണ്ട്. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചയുടന്‍ തന്നെ ബ്രക്‌സിറ്റ് വിരുദ്ധരായ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ടു ബ്ലെയര്‍ പ്രസ്താവന ഇറക്കി. ബ്രക്‌സിറ്റിന്റെ ദൂഷ്യഫലങ്ങള്‍ വിവരിച്ച്, ഇതിനെ എതിര്‍ക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയുള്ള പ്രസ്താവനയാണ് അദ്ദേഹം കഴിഞ്ഞദിവസം പുറത്തിറക്കിയത്. പാര്‍ട്ടി ഭേദമന്യേ ജനം ബ്രക്‌സിറ്റിനെതിരെ ഒരുമിക്കണമെന്നാണു ബ്ലെയറിന്റെ ആഹ്വാനം. ഇതിനെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ടിം ഫാരന്‍ സ്വാഗതം ചെയ്തിട്ടുമുണ്ട്.
ഇടക്കാല തെരെഞ്ഞടുപ്പ് ബ്രക്‌സിറ്റ് വിരുദ്ധര്‍ക്ക് അവസാന കച്ചിത്തുരുമ്പാണ്.
പൗണ്ടിന്റെ മൂല്യം കൂടിയത് പോലും അതിന്റെ സ്വാധീനത്തിലാണെന്നു വിലയിരുത്തപ്പെടുന്നു.

  • യുകെ വിറപ്പിക്കാന്‍ 'ബ്രിയാന്‍ ' എത്തുന്നു; 70 മൈല്‍ വേഗത്തില്‍ കാറ്റും കനത്ത മഴയും
  • ഒ.ഇ.ടി ഇഫക്ട്; നാട്ടിലെയും ഗള്‍ഫിലെയും മലയാളി നഴ്‌സുമാര്‍ക്ക് യുകെ ആശ്രയ കേന്ദ്രമാവും
  • ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ തെരേസ മേ മാപ്പു പറയണമെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രമേയം
  • യുകെയില്‍ അവയവദാനം പ്രതിസന്ധിയില്‍ ; ബന്ധുക്കളുടെ എതിര്‍പ്പ് മൂലം നൂറുകണക്കിന് കുടുംബങ്ങള്‍ പിന്മാറി, പരിഹാരം നിയമനിര്‍മ്മാണം
  • യു.കെ.യില്‍ നേഴ്‌സാകാന്‍ ഇനി മുതല്‍ ഐ.എല്‍.ടി.എസ്‌വേണ്ട, ഒ.ഇ.ടി മതി, പുതിയ നിയമം നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍
  • വില്യമിനും കെയ്‌റ്റിനും മൂന്നാമത്തെ കുഞ്ഞു പിറക്കുന്നത് ഏപ്രിലില്‍
  • എന്‍എച്ച്എസില്‍ വിദേശ നഴ്‌സുമാര്‍ക്ക് ഇംഗ്ലീഷ് ടെസ്റ്റ് അടുത്തമാസം മുതല്‍ എളുപ്പമാക്കും; മലയാളികളും പ്രതീക്ഷയില്‍
  • യുകെ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണ ഭീഷണി- എംഐ5 മേധാവി
  • പബ്ലിക് ടോയിലറ്റുകളിലെ രോഗാണുക്കളെ എങ്ങനെ പ്രതിരോധിക്കാം? മലയാളി ജിപി പ്രീതി ഡാനിയേലിന്റെ ഉപദേശം ഏറ്റെടുത്തു ദേശീയ മാധ്യമങ്ങള്‍
  • ഉഗ്രരൂപിയായി 'ഒഫീലിയ'; കാന്‍സര്‍ നഴ്‌സടക്കം 3 മരണം, വന്‍ നാശനഷ്ടം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway