നാട്ടുവാര്‍ത്തകള്‍

ക്ഷേത്ര ദര്‍ശനത്തിന് കുടുംബത്തോടൊപ്പം കാറില്‍ പോവുകയായിരുന്ന ജയസൂര്യയെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി

ചേര്‍ത്തല: ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തിന് കുടുംബത്തോടൊപ്പം കാറില്‍ പോവുകയായിരുന്ന സിനിമാ സംവിധായകന്‍ എസ്.എല്‍ പുരം ജയസൂര്യയെ കാറില്‍ നിന്നു പിടിച്ചിറക്കി പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായി പരാതി. മുഖത്ത് അടിയേറ്റ ജയസൂര്യ ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും ചേര്‍ത്തല ഡി.വൈ.എസ്.പിക്കും പരാതി നല്‍കുകയും ചെയ്തു. പ്രസിദ്ധ തിരക്കഥാകൃത്ത് എസ്.എല്‍ പുരം സദാനന്ദന്റെ മകനാണ് ജയസൂര്യ.

ദേശീയപാതയില്‍ എരമല്ലൂര്‍ ജംങ്ഷന് സമീപം വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഇവിടെ സിഗ്നല്‍ പോയിന്റില്‍ കാത്തുകിടക്കുകയായിരുന്നു ജയസൂര്യയുടെ കാര്‍. സിഗ്നല്‍ ലഭിച്ചു കാര്‍ മുന്നോട്ടെടുക്കുമ്പോള്‍ പിന്നില്‍ ലോറി ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ കാര്‍ നിയന്ത്രണം വിട്ട് അരികിലൂടെ വന്ന ബൈക്കില്‍ തട്ടി യാത്രക്കാരന്‍ മറിഞ്ഞുവീഴുകയുമായിരുന്നെന്നും പറയുന്നു.ജങ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിവന്ന് അസഭ്യം പറയുകയും കാറിന്റെ ഡോര്‍ തുറന്ന് ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന ജയസൂര്യയെ പിടിച്ചിറക്കി കരണത്ത് അടിക്കുകയായിരുന്നുവെന്നുമാണ് പരാതി.


ഷര്‍ട്ടിന് കുത്തിപ്പിടിച്ച് അരൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും അമ്മയും ഭാര്യയും രണ്ടുമക്കളും കാണ്‍കെയായിരുന്നു മര്‍ദ്ദനമെന്നും പരാതിയില്‍ പറയുന്നു. വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കിയശേഷമായിരുന്നു വിട്ടയച്ചത്.

തുടര്‍ന്ന് ഇവര്‍ ക്ഷേത്രദര്‍ശനത്തിന് പോകാതെ വീട്ടിലേക്ക് മടങ്ങി. ഇതിനിടെ ജയസൂര്യയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

അതേസമയം ജയസൂര്യയുടെ വാഹനം ഇടതുവശത്തുകൂടി മറ്റൊരു വാഹനത്തെ മറികടന്നെന്നും ഇതിനിടെ ബൈക്ക് ഇടിച്ചിട്ടെന്നുമാണ് പൊലീസ് പറയുന്നത്.

  • മലയാള നടിമാരുടെ ചിത്രം വച്ച് കാര്‍ഡ് അടിച്ചിറക്കി ദുബായില്‍ പെണ്‍വാണിഭ സംഘങ്ങള്‍
  • ജയിലില്‍ കഴിയുന്ന വി.കെ ശശികല കൂളായി ജയിലിനു പുറത്ത് പോയി; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
  • പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായി; സംഭവമറിഞ്ഞ പിതാവ് ഹൃദയംപൊട്ടി മരിച്ചു
  • ദിലീപിന് നാളെ നിര്‍ണായകം; ജാമ്യം തള്ളിയാല്‍ ഓണം ജയിലില്‍ , തെളിവുകള്‍ നിരത്താന്‍ പ്രോസിക്യൂഷന്‍
  • ഓണം: പ്രവാസികളെ കൊള്ളയടിച്ച് വിമാന കമ്പനികള്‍ ; ഈടാക്കുന്നത് പത്തിരട്ടിയിലേറെ
  • വന്ധ്യതാ ക്ലിനിക്കില്‍ പരിശോധനയ്‌ക്കെത്തിയ യുവതിയെ ഡോക്ടര്‍ പീഡിപ്പിച്ചു
  • കോണ്‍ഗ്രസ് തിരിച്ചടിച്ചു, മോഡിയെ കാണാനില്ലെന്ന് വാരണാസിയില്‍ പോസ്റ്റര്‍
  • ശ്രീ​നാ​ഥി​ന്‍റെ ദുരൂഹമരണം: പുനരന്വേഷണത്തിനായി ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ടു
  • പോലീസ് പ്രതിപക്ഷ നേതാവിന് അകമ്പടി പോയി; വാഹനമിടിച്ചു വഴിയില്‍ കിടന്ന വൃദ്ധന്‍ മരിച്ചു
  • എന്നെ രക്ഷിക്കണം; ഞാന്‍ മരിച്ചു പോകും- 65 കാരനായ ഒമാന്‍ ഷെയ്ക്കിനെക്കൊണ്ട് വിവാഹം ചെയ്യിപ്പിച്ച 16കാരി കേഴുന്നു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway