സിനിമ

ധനുഷ് കതിരേശന്‍-മീനാക്ഷി ദമ്പതികളുടെ മകനല്ലെന്നു മദ്രാസ് ഹൈക്കോടതിയും

ചെന്നൈ: തമിഴ് സിനിമ താരം ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് മധുരയില്‍ നിന്നുള്ള കതിരേശന്‍-മീനാക്ഷി ദമ്പതികള്‍ നല്‍കിയ കേസ് മദ്രാസ് ഹൈക്കോടതി തള്ളി. ഒരു വര്‍ഷത്തോളമായി തുടരുന്ന കേസില്‍ വ്യക്തമായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ ദമ്പതികള്‍ക്കായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ധനുഷിന്റെതെന്ന് പറഞ്ഞ് ദമ്പതികള്‍ സമര്‍പ്പിച്ച രേഖകള്‍ തെളിയിക്കാനായില്ല, തങ്ങളുടെ മകന്റെ ദേഹത്ത് ഉണ്ടെന്നു പറഞ്ഞ മറുകുകളും ധനുഷില്‍ നടത്തിയ വൈദ്യപരിശോധനയില്‍ കണ്ടെത്താനായില്ല. ഇതിനിടെ ഡിഎന്‍എ ടെസ്റ്റ് നടത്തി തന്റെ പിതൃത്വം തെളിയിക്കേണ്ട ആവശ്യമില്ലെന്ന നിലപാടും ധനുഷ് എടുത്തതോടെ കോടതി കേസ് തള്ളുകയായിരുന്നു.
സംവിധായകന്‍ കസ്തുരിരാജയുടെയും വിജയലക്ഷ്മിയുടെയും മകനാണ് സൂപ്പര്‍ താരം ധനുഷ്. രജനികാന്തിന്റെ മരുമകനുമാണ്. സിനിമ മോഹം കൊണ്ട് മദ്രാസിലേയ്ക്ക് നാടുവിട്ടു പോയ തങ്ങളുടെ മകന്‍ കലൈശെല്‍വന്‍ ആണ് ധനുഷ് എന്നാണ് ദമ്പതികളുടെ ആരോപണം. പിന്നീട് സിനിമയില്‍ വലിയ ആളായപ്പോള്‍ തങ്ങളെ ഉപേക്ഷിക്കുകയാണെന്നുമാണ് ദമ്പതികളുടെ പരാതി.
ധനുഷിന്റെതെന്ന് അവകാശപ്പെടുന്ന സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളും ഇവര്‍ സമര്‍പ്പിച്ചു. ചെറു പ്രായത്തിലെ ഫോട്ടോയും ഇവര്‍ കാണിച്ചു. സംവിധായകന്‍ കസ്തൂരിരാജയുടെ ഇളയ മകനെ ചെറുപ്പം മുതല്‍ അറിയാവുന്നവരാണെന്ന് പറഞ്ഞു സിനിമ രംഗത്തുള്ളവര്‍ ധനുഷിന് പിന്തുണ നല്‍കിയിരുന്നു.

  • ന്യൂയോര്‍ക്കില്‍ പിറന്നാളാഘോഷിച്ച് നയന്‍സും കാമുകനും; ചിത്രങ്ങള്‍ പുറത്ത്
  • 'ദിലീപിനെ കാണരുതെന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല'; ജയില്‍ സന്ദര്‍ശനത്തെ ന്യായീകരിച്ചു കെ.പി.എസി ലളിത
  • 'ഇതും പെണ്ണാണ്, ഞാനിവള്‍ക്കൊപ്പം'; ദിലീപിന്റെ മകള്‍ മീനാക്ഷിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച കൂട്ടിക്കല്‍ ജയചന്ദ്രന്‍ വെട്ടിലായി
  • ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് മനസ് തുറന്ന് റായി ലക്ഷ്മി
  • സംഭവ ദിവസം രാത്രി ദിലീപ് രമ്യാനമ്പീശനെ വിളിച്ചു, കൂടുതല്‍ തെളിവുകളുമായി പ്രോസിക്യൂഷന്‍
  • ഒന്നും പറയാനില്ല, അവള്‍ക്കൊപ്പം മാത്രം! കെപിഎസി ലളിത ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതില്‍ വിമര്‍ശനം
  • ഷംനാ കാസിം ശരിക്കും തല മൊട്ടയടിച്ചത് എന്തിനായിരുന്നു..?
  • രാത്രി റൂമിലേക്ക് ചെല്ലണം; മലയാളത്തിലെ പ്രമുഖരുടെ മുഖംമൂടികള്‍ പിച്ചിചീന്തുന്ന പരാതികള്‍ ലഭിച്ചുവെന്ന് സംവിധായിക
  • സഹപ്രവര്‍ത്തകയെ നഗ്നയാക്കണമെന്ന് മാത്രമേ പാവം ആവശ്യപ്പെട്ടുള്ളു പോലും! ദിലീപിനെതിരെ എഴുത്തുകാരി ശാരദക്കുട്ടി
  • ഇസ്രയേലില്‍ യേശുവിന്റെ കല്ലറയ്ക്ക് മുന്നില്‍ ദിലീപിനു വേണ്ടി താരങ്ങളുടെ കൂട്ട പ്രാര്‍ത്ഥന
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway