നാട്ടുവാര്‍ത്തകള്‍

ഐ.എസില്‍ ചേര്‍ന്ന മലയാളികളുടെ സംഘനേതാവ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്നു ദേശീയ മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) കേന്ദ്രത്തില്‍ നടന്ന യു.എസിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. കേരളത്തില്‍ നിന്ന് ഐ.എസില്‍ ചേര്‍ന്നവരുടെ സംഘത്തലവനെന്ന് കരുതുന്ന സജീര്‍ മംഗലശ്ശേരി അബ്ദുള്ളയാണ് കൊല്ലപ്പെട്ടതായി സൂചന ലഭിക്കുന്നത്. രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അഫ്ഗാനിസ്ഥാനില്‍ നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നുമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇതുസംബന്ധിച്ച വിവരം ലഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കോഴിക്കോട് മൂഴിക്കല്‍ സ്വദേശിയായ സജീര്‍ മംഗലശ്ശേരി അബ്ദുള്ള സിവില്‍ എന്‍ജിനീയറിംഗ് ബിരുദധാരിയാണ്. കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്ന് ബിരുദത്തിനു ശേഷം ജോലി തേടി സൗദിയില്‍ എത്തിയ സജീര്‍ അവിടെനിന്നാണ് ഭീകരസംഘടനയില്‍ ചേരുന്നതിനായി വിദേശത്തേക്ക് പോയത്. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ സജീര്‍ എന്‍.ഐ.ടി പഠനകാലത്താണ് മൂഴിക്കലിലേക്ക് താമസം മാറ്റിയത്. കേരളത്തില്‍ നിന്ന് അഫ്ഗാനിസ്ഥാനിലെ ഐ.എസ് ക്യാംപിലേക്ക് പരിശീലനത്തിന് പോയ 21 പേരെ റിക്രൂട്ട് ചെയ്തത് സജീറാണെന്ന് എന്‍.ഐ.എ നേരത്തെ കണ്ടെത്തിയിരുന്നു.

  • എം.എം മണിക്കും ഉപദേശകന്‍ വരുന്നു; പ്രസംഗങ്ങളും വാര്‍ത്തകളും ഇനി ഉപദേശകന്‍ തയ്യറാക്കും
  • ചീഫ് സെക്രട്ടറിക്കു പക, ഡിജിപി സ്ഥാനത്ത് പുനര്‍നിയമനമില്ല; ടിപി സെന്‍കുമാര്‍ കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു
  • തിരുവനന്തപുരത്ത് 14 കാരി പ്രസവിച്ചു; പീഡിപ്പിച്ചയാള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്
  • സെന്‍കുമാറിനെ ഡിജിപിയാക്കണമെന്ന സുപ്രീം കോടതി വിധിയിയില്‍ ഹരീഷ് സാല്‍വേയോട് നിയമോപദേശം തേടി പിണറായി
  • ജയലളിതയുടെ എസ്‌റ്റേറ്റിലെ കൊലപാതകവും മോഷണവും; രണ്ടു മലയാളികള്‍ പിടിയില്‍
  • വിമാനം റാഞ്ചി, സഹായിക്കണം-പ്രധാനമന്ത്രിയ്ക്ക് യാത്രക്കാരന്റെ ട്വീറ്റ്; ജെറ്റ് എയര്‍വേയ്‌സില്‍ സംഭവിച്ചത്
  • സദ്യക്ക് ഇറച്ചിയില്ലെന്ന കാരണത്താല്‍ വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി; ചടങ്ങിനെത്തിയ യാള്‍ വധുവിന്റെ കഴുത്തില്‍ മിന്നുകെട്ടി
  • അച്ഛന്റെ മൂന്നാം വിവാഹത്തെ ചൊല്ലി അടി; ജേഷ്ഠന്‍ അനുജനെ എറിഞ്ഞുകൊന്നു
  • കല്യാണത്തിന് അവധിയില്ല; ചന്ദനമഴയിലെ അമൃത സീരിയല്‍ വിട്ടു
  • മണി ഗ്രാമീണ ശൈലിക്ക് പാര്‍ട്ടിയുടെ പരസ്യ ശാസന; മുഖ്യമന്ത്രിക്കും കടുത്ത വിമര്‍ശനം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway