സിനിമ

ഭീമന്റെ യാത്രകളെ ലാലേട്ടന്‍ അനശ്വരമാക്കട്ടെ; മഹാഭാരത നാളുകള്‍ക്കായി കാത്തിരിക്കുന്നു- മഞ്ജു വാര്യര്‍

മലയാളത്തിന്റെ സുകൃതമായ എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍നായരുടെ 'രണ്ടാമൂഴം' 'മഹാഭാരതം' എന്ന പേരില്‍ സിനിമായാകുന്നുവെന്ന വാര്‍ത്ത ഏതൊരു മലയാളിയ്ക്കുമെന്നപോലെ തനിക്കും സന്തോഷവും അഭിമാനവും തരുന്നതാണെന്ന് നടി മഞ്ജു വാര്യര്‍. മുതല്‍മുടക്കിലും ദൃശ്യാവിഷ്‌കാരത്തിലും ഇന്ത്യ ലോകത്തിന് സമ്മാനിക്കുന്ന അത്ഭുതമായി ഇത് മാറുമെന്ന പ്രഖ്യാപനം, സ്വപ്നം പോലും കാണാതിരുന്ന ഉയരങ്ങളിലേക്കാണ് നമ്മുടെ സിനിമയെ കൈപിടിച്ചുകൊണ്ടുപോകുന്നതെന്നും മഞ്ജു പറയുന്നു.
വിവിധഭാഷകളിലെ ഏറ്റവും മികച്ച അഭിനേതാക്കളും സാങ്കേതികവിദഗ്ദ്ധരും 'മഹാഭാരത'ത്തിനുവേണ്ടി ഒരുമിക്കുമ്പോള്‍ അത് മറ്റൊരു ഇതിഹാസമാകും രചിക്കുക. എം.ടി.സാറെന്ന പ്രതിഭ അക്ഷരങ്ങളില്‍കൊത്തിയെടുത്ത ശില്‍പമാണ് രണ്ടാമൂഴം. ആത്മാവുകൊണ്ടെഴുതിയ രചന. തിരരൂപവും അതേപോലൊരു ക്ലാസിക് ആകുമെന്ന് ഉറപ്പാണ്. ആത്മസംഘര്‍ഷങ്ങളുടെയും വൈകാരികതയുടെയും വനസ്ഥലികളിലൂടെയുള്ള ഭീമന്റെ യാത്രകളെ അനശ്വരമാക്കുക നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനാണ്. അദ്ദേഹത്തിന്റെ അഭിനയജീവിതം ഈ കഥാപാത്രത്തിലൂടെ അനേകം സൗഗന്ധികമുഹൂര്‍ത്തങ്ങളെ അനായാസം നുള്ളിയെടുത്തുകൊണ്ട് ഐതിഹാസികമായ പരിവേഷത്തിലേക്ക് സഞ്ചരിക്കുന്നത് കാണാന്‍ നമുക്ക് കാത്തിരിക്കാം.
ആയിരം കോടി നിര്‍മാണച്ചെലവുള്ള ഒരു സിനിമ സംഭവിക്കാന്‍ കാരണമായത് ബി.ആര്‍.ഷെട്ടി എന്ന വ്യവസായപ്രമുഖനാണ്. ഭാരതസംസ്‌കൃതിയുടെ ഏറ്റവും ഉജ്ജ്വലമായ ഒരു ഏടിനെ ലോകത്തിന് മുമ്പാകെ ആദ്യമായി ദൃശ്യരൂപത്തില്‍ അഭിമാനപൂര്‍വം അവതരിപ്പിക്കുകയെന്ന വലിയദൗത്യം ഏറ്റെടുത്തതിന് അദ്ദേഹത്തെ എത്രപ്രശംസിച്ചാലും അധികമാകില്ല. ‘മഹാഭാരത’ത്തിന്റെ എല്ലാ വിസ്തൃതിയെയും ക്യാമറയിലേക്ക് ചേര്‍ത്തുവയ്ക്കാന്‍ സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന് കഴിയട്ടെ. ഇനി 'മഹാഭാരത'നാളുകള്‍ക്കായി കാത്തിരിക്കാമെന്നും മഞ്ജു കുറിക്കുന്നു. ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ മഞ്ജുവും ഉണ്ടാകും എന്നാണു സൂചന.

  • വനിതകളുടെ ഫുട്‌ബോള്‍ മത്സരത്തിനു റഫറി ബോളിവുഡ് താരം ജോണ്‍ ഏബ്രഹാം
  • ന്യൂയോര്‍ക്ക് തെരുവില്‍ സഹനടനെ ചുംബിക്കുന്ന പ്രിയങ്കയുടെ ചിത്രം വൈറല്‍
  • ശ്രീകുമാര്‍ മേനോന്റെ ദ്വിഭാഷാ ചിത്രത്തില്‍ മഞ്ജുവാര്യര്‍ , നായകന്‍ മാധവന്‍
  • ഇനികാണാം, പ്രിയങ്കയുടെ തനി കോട്ടയം അച്ചായത്തിയെ
  • പാവപ്പെട്ട കുട്ടികള്‍ക്കായി തന്റെ വിലയേറിയ വിവാഹ സമ്മാനങ്ങള്‍ ലേലത്തിനുവച്ച് സാമന്ത
  • കന്നഡയിലെയും തമിഴിലെയും നിര്‍മാതാക്കള്‍ കിടപ്പറയിലേക്ക് ക്ഷണിച്ചു- ദുല്‍ഖറിന്റെ നായികയുടെ വെളിപ്പെടുത്തല്‍
  • മോഹന്‍ലാലിന്റെ അപരന്‍ മദന്‍ലാല്‍ വീണ്ടും വെള്ളിത്തിരയിലേക്ക്; മടങ്ങിവരവും വിനയന്‍ ചിത്രത്തിലൂടെ
  • 'മേക്ക്അപ്പ് റൂമില്‍ ഏസി ഇല്ലാത്തതിന്റെ പേരില്‍ ഫുള്‍ ക്രൂവിനെ പോസ്റ്റാക്കി നിര്‍ത്തിയ നടിയാണ് റിമയെന്ന്
  • പത്മാവതിന്റെ വിലക്ക് സുപ്രീംകോടതി നീക്കി; 25ന് റിലീസ്
  • അവന്‍ എനിക്ക് മകനെ പോലെ; സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്ന പ്രണവിന് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway