സ്പിരിച്വല്‍

സെഹിയോന്‍ യുകെ നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ നാളെ ടോട്ടണ്‍ഹാമില്‍

സെഹിയോന്‍ യുകെ ഇംഗ്ലീഷ് ടീം നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ നാളെ ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ ആറ് വരെ ടോട്ടണ്‍ഹാമില്‍ . ഇടവക വികാരി ഫാ ഹെക്ടറിന്റെ ക്ഷണപ്രകാരം ഒരുക്കിയിരിക്കുന്ന ശ്രുശൂഷയില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, ദൈവവചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ എന്നിവയുണ്ടായിരിക്കും.

'നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ ' എന്ന യേശുവിന്റെ കല്‍പ്പന പ്രകാരം ദേശങ്ങള്‍ക്കും ഭാഷകള്‍ക്കും അതീതമായ ഏക ദൈവം, ഏക വിശ്വാസം, ഏക സഭ എന്ന യേശുവിന്റെ ലക്ഷ്യ സാക്ഷാത്കാരത്തിനായുള്ള ദൈവ സ്നേഹം, അടുത്ത തലമുറയ്ക്കും എല്ലാ ജനതയ്ക്കും പകര്‍ന്നു കൊടുക്കാനുള്ള ശുശ്രൂഷ ഇംഗ്ലീഷിലാണ് ക്രമീകരിച്ചിരിക്കുന്നത്.

കുട്ടികള്‍ക്കായി സെഹിയോന്‍ യുകെയുടെ കിഡ്സ് ഫോര്‍ കിങ്‌ഡം മിനിസ്ട്രി നയിക്കുന്ന പ്രത്യേക ശ്രുശൂഷകളും ഉണ്ടായിരിക്കും.

ടോട്ടണ്‍ഹാം ഫുട്ബോള്‍ സ്റ്റേഡിയത്തിന്റെ എതിര്‍വശത്തുള്ള ദേവാലയത്തില്‍ സൗജന്യ പാര്‍ക്കിങ് സൗകര്യം ഉണ്ട്.

ദേവാലയത്തിന്റെ വിലാസം
സെന്റ് ഫ്രാന്‍സീസ് ഡി സെയില്‍സ് കാത്തലിക് ചര്‍ച്ച്, 729 ഹൈ റോഡ്, ടോട്ടണ്‍ഹാം, ലണ്ടന്‍ N17 8 AG
കൂടുതല്‍ വിവരങ്ങള്‍ക്ക്
തോമസ്- 07903867625

  • യുകെകെസിഎ തെരഞ്ഞെടുപ്പ് ജനുവരി 27ന്
  • ലണ്ടന്‍ റീജണല്‍ വചന ശുശ്രുഷ 29ന്
  • ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ 'ഒരുക്ക ധ്യാനം' നാളെ അപ്ടണ്‍പാര്‍ക്കില്‍
  • ബൈബിള്‍ ധ്യാനയോഗവും രോഗശാന്തി ശുശ്രുഷയും ലണ്ടന്‍ സ്ട്രാറ്റ്‌ഫോഡില്‍; ടിനു ജോര്‍ജ് കൊട്ടാരക്കര മുഖ്യാതിഥി
  • യുവതലമുറയ്ക്കായി 40 മണിക്കൂര്‍ ആരാധന; പ്രാര്‍ത്ഥനാ ഒരുക്കങ്ങളോടെ അഭിഷേകാഗ്നി കണ്‍വന്‍ഷന്‍
  • സേവ്യര്‍ഖാന്‍ അച്ചന്‍ നയിക്കുന്ന ലണ്ടന്‍ റീജണല്‍ കണ്‍വെന്‍ഷന്‍ 29ന്; അല്ലിന്‍സ് പാര്‍ക്ക് തിരുവചന സാന്ദ്രമാവും
  • മതേതരത്വ സന്ദേശം ഉയര്‍ത്തിപിടിച്ച് നോര്‍ത്ത് അലേര്‍ട്ടനില്‍ മാതാവിന്‍റെ തിരുന്നാള്‍
  • കെറ്ററിങ്ങില്‍ ജപമാല മാസത്തിന്റെസമാപനത്തില്‍ പരിശുദ്ധ അമ്മയുടെ തിരുന്നാള്‍
  • കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും 21ന്
  • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway