അസോസിയേഷന്‍

പതിനൊന്നാമത് മോനിപ്പള്ളി സംഗമം മെയ് 6ന്; മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യാതിഥി

ബാസില്‍ഡന്‍ : യുകെയിലെ മോനിപ്പള്ളി സ്വദേശികളുടെ വാര്‍ഷിക സംഗമമായ മോനിപ്പള്ളി സംഗമത്തിന്റെ പതിനൊന്നാമത് എഡിഷന്‍ മെയ് 6 ന് ബാസില്‍ഡനില്‍ വച്ച് നടത്തപ്പെടുന്നു. ഇത്തവണ മോനിപ്പള്ളി സംഗമത്തില്‍ മുഖ്യാതിഥിയായി എത്തുന്നത് മോനിപ്പള്ളി ഉള്‍പ്പെടുന്ന കടുത്തുരുത്തി നിയോജക മണ്ഡലത്തിന്റെ സ്വന്തം എം എല്‍ എ മോന്‍സ് ജോസഫ് ആണ്. നൂതനമായ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ചുകൊണ്ടു യുകെയിലെ മലയാളി സമൂഹത്തിനു എന്നും മാതൃകയായിട്ടുണ്ട് മോനിപ്പള്ളി സംഗമം. ബര്‍മിംഗ്ഹാമില്‍ വച്ച് നടത്തപ്പെട്ട പത്താമത് സംഗമത്തില്‍ ഇദംപ്രഥമമായി അവതരിപ്പിച്ച മോനിപ്പള്ളിയെക്കുറിച്ചുള്ള മനോഹര ഗാനത്തിന് ചുവടുകള്‍ വച്ചുകൊണ്ടു യു കെ യിലെ അനുഗ്രഹീത കലാകാരനായ കലാഭവന്‍ നൈസ് പരിശീലിപ്പിച്ച സംഘം, കഴിഞ്ഞ വര്‍ഷത്തെ സംഗമത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു. ഓരോ വര്‍ഷവും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംഗമത്തില്‍ പങ്കെടുക്കുന്ന മോനിപ്പള്ളി സ്വദേശികളുടെ എണ്ണം കുത്തനെ ഉയരുന്നു എന്നത് ഈ സംഗമത്തിന്റെ സ്വീകാര്യതയാണ് വ്യക്തമാക്കുന്നത് എന്ന് മോനിപ്പള്ളി സംഗമത്തിന്റെ പ്രസിഡണ്ട് ജിജി വരിക്കാശ്ശേരില്‍ അറിയിച്ചു.

മോന്‍സ് ജോസഫ് എംഎല്‍എ യെ കൂടാതെ യു കെയിലെ തന്നെ നിരവധി മേഖലകളില്‍ കഴിവും പ്രാവീണ്യവും തെളിയിച്ചിട്ടുള്ള വിശിഷ്ടവ്യക്തികളും സംഗമത്തില്‍ പങ്കെടുക്കും. വളര്‍ന്നു വരുന്ന തലമുറയ്ക്ക് പ്രചോദനമാകുവാന്‍ , മലയാളി സമൂഹത്തിലെ കഴിവുള്ള പ്രതിഭകളെ ആദരിക്കുന്ന പരിപാടിയും ഇത്തവണ സംഗമത്തില്‍ നടത്തപ്പെടും എന്ന് ജിജി വരിക്കാശ്ശേരി (പ്രസിഡണ്ട്), റോബിന്‍കളപ്പുരക്കല്‍ ( സെക്രട്ടറി ), ബെന്നി കൊല്ലിയില്‍ (ട്രഷറര്‍) എന്നിവര്‍ അറിയിച്ചു.

  • കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരം ജൂലൈ 15ന് കെറ്ററിങ്ങില്‍
  • എസ് എം എയുടെ പടക്കുതിരകള്‍ വഴി വീണ്ടും ഒരു പൊന്‍തൂവല്‍ കൂടി
  • സാമുദായിക വികാരാവേശത്താല്‍ ത്രസിപ്പിക്കുന്ന സ്വാഗതഗാന നൃത്തപരിശീലനം വെള്ളിയാഴ്ച മുതല്‍
  • യുക്മ നാഷണല്‍ കായികമേള: മിഡ്‌ലാണ്ട്‌സ് റീജിയന്‍ ചാമ്പ്യന്മാര്‍; അസോസിയേഷന്‍ ചാമ്പ്യന്‍ പട്ടം സ്റ്റോക്ക് ഓണ്‍ ട്രെന്റിന്
  • മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് ചാപ്ലയന്‍സിയുടെ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ഡേ ആവേശോജ്വലമായി
  • ക്‌നാനായ സമുദായ തനിമ വിളിച്ചോതുന്ന പടുകൂറ്റന്‍ റാലിയ്ക്കായി യൂണിറ്റുകള്‍ ഒരുങ്ങുന്നു
  • കണ്‍വന്‍ഷനില്‍ പൊന്തിഫിക്കല്‍ കുര്‍ബാന ഭക്തി സാന്ദ്രമാക്കാന്‍ ലൈവ് ഓര്‍ക്കസ്ട്ര
  • നഴ്‌സ്മാര്‍ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും: മലയാളി നഴ്സുമാര്‍ക്കായി ഏകദിന സെമിനാര്‍ ജൂലൈ 22ന്
  • ജി.എം.എ സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നിന് തയ്യാറെടുത്ത് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍
  • ഹേവാര്‍ഡ്‌സ്ഹീത്ത് H.M.A യുടെ ആഭിമുഖ്യത്തില്‍ മെഗാഷോ ജൂലൈ 9 ഞായറാഴ്ച
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway