Don't Miss

24 വയസിനു മൂത്ത ടീച്ചറിനെ 24 വര്‍ഷം വിടാതെ പ്രണയിച്ചു സ്വന്തമാക്കി; ഇത് ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ സിനിമയെ വെല്ലുന്ന ജീവിതം

അടുത്ത ഫ്രഞ്ച് പ്രസിഡന്റ് 40കാരന്‍ ഇമ്മാനുവല്‍ മക്രോണ്‍ ആയിരിക്കുമെന്ന് ഏതാണ്ടുറപ്പായിക്കഴിഞ്ഞു. മറൈന്‍ ലെ പെന്നിനെ തോല്‍പിച്ചു ഫ്രഞ്ച് പ്രസിഡന്റ് പദവിയിലെത്തുന്നതോടെ ലോകമാധ്യമങ്ങള്‍ ആഘോഷിക്കാന്‍ പോകുന്ന വ്യക്തിയായിരിക്കും അദ്ദേഹം. കാരണം സിനിമയെ വെല്ലുന്ന നാടകീയ പ്രണയത്തിനു ഉടമയാണ് അദ്ദേഹം. ഭര്‍ത്താവും മൂന്നു മക്കളും ഉണ്ടായിരുന്ന 40 കാരിയായ ടീച്ചറിനെ പതിനാറാം വയസു മുതല്‍ പ്രണയിച്ചു 24 വര്‍ഷം കൊണ്ട് സ്വാന്തമാക്കിയ കാമുകനാണ് അദ്ദേഹം.


അച്ഛനാവാതെ ഭാര്യയുടെ പേരക്കുട്ടിയുടെ മുത്തച്ഛനായ ഫ്രാന്‍സിന്റെ ആദ്യ പ്രസിഡന്റായിരിക്കും മക്രോണ്‍. മൂന്ന് മക്കളും 7 പേരക്കുട്ടികളും ഉള്ള സ്ത്രീയെ വിവാഹം ചെയ്യാന്‍ ഒരു ദുരഭിമാനവും തോന്നാത്ത കാമുകഹൃദയത്തിനുടമയായിരുന്നു അദ്ദേഹം. സ്‌കൂള്‍ പഠനകാലത്ത് മാക്രോണിന്റെ ഫ്രഞ്ച് ഡ്രാമ അധ്യാപികയായിരുന്നു ബ്രിഗിറ്റ ഓസിറ. അധ്യാപികയോട് അന്ന് തോന്നിയ പ്രണയം അവരോട് തുറന്നു പറഞ്ഞു. എന്നാല്‍ 16കാരന്റെ ചാപല്യമായി കണ്ടു ബ്രിഗിറ്റ അത് തള്ളി. നിങ്ങളെ ഞാന്‍ ഒരിക്കല്‍ വിവാഹം ചെയ്യുമെന്ന് 40കാരിയായ അധ്യാപികയുടെ മുഖത്ത് നോക്കി ആ കുട്ടികാമുകന്‍ പറഞ്ഞു. പഠന ശേഷവും തുടരെ തുടരെ അധ്യാപികയെ തേടി പ്രണയസന്ദേശങ്ങളും പ്രണയോപഹാരങ്ങളും എത്തി.


അധ്യാപികയ്ക്ക് ഭര്‍ത്താവും മൂന്ന് മക്കളും ഉണ്ടെന്ന കാര്യം അറിഞ്ഞിട്ടും മക്രൂണ്‍ പിന്തിരിഞ്ഞില്ല, കാത്തിരുന്നു. മകന്റെ വിചിത്ര പ്രണയം മനസിലാക്കി മാതാപിതാക്കള്‍ അവനെ പാരീസിലെ ഏറ്റവും മുന്തിയ സൂകൂളിലേക്ക് തുടര്‍പഠനത്തിന് അയച്ചു. പക്ഷെ അതുകൊണ്ടൊന്നും പഴയ ടീച്ചറിനെ മറക്കാന്‍ ആ കുഞ്ഞുകാമുകഹൃദയം തയാറായില്ല. പ്രണയസന്ദേശങ്ങള്‍ ഫോണ്‍ വിളികളിലൂടെ തളിര്‍ത്തു. മനസ്സലിഞ്ഞടീച്ചര്‍ പ്രണയം സ്വീകരിച്ചു. ഒടുക്കം 24 വര്‍ഷത്തിനു ശേഷം, 2007-ല്‍ 29ാം വയസ്സില്‍ മക്രോണ്‍ വിവാഹിതനാവുമ്പോള്‍ വധുവായ ബ്രിഗിറ്റയ്ക്ക് 53 വയസായിരുന്നു. തന്റെ മൂന്ന് മക്കളുടെയും പേരക്കുട്ടികളുടെയും ആശിര്‍വാദത്തോടെയാണ് ബ്രിഗിറ്റ മക്രോണിനെ വിവാഹം ചെയ്തത്.

പിന്നീടാണ് മക്രൂണ്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് ഫ്രാന്‍സിന്റെ സാമ്പത്തിക മന്ത്രിയാവുന്നത്. 2006 മുതല്‍ 2009 വരെ സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നു. പാര്‍ട്ടി വിട്ടു. 2016 ല്‍ 'എന്‍ മാര്‍ഷെ' എന്ന പുതിയ പാര്‍ട്ടി രൂപവത്കരിച്ചു. അതിലൂടെയാണ് ഇപ്പോള്‍ ഫ്രഞ്ച് പ്രസിഡന്റ് പദവിയിലേക്ക് അടുക്കുന്നത്.

പ്രസിഡന്റ് പദത്തിനുവേണ്ടിയുള്ള പ്രചാരണത്തില്‍ മക്രൂണിനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്നത് ഭാര്യയുടെ മകള്‍ മുപ്പത്തിരണ്ടുകാരിയായ ടിഫാനിയാണ്. ടിഫാനിക്കും രണ്ട് മക്കളുണ്ട്. ടിഫാനിക്കും രണ്ട് മക്കളുണ്ട്. സ്വന്തം ചോരയല്ലെങ്കിലും മക്കള്‍ക്കും പേരക്കുട്ടികള്‍ക്കൊപ്പം പ്രചാരണത്തില്‍ സജീവമാണ് മക്രൂണ്‍. ഒപ്പം പ്രഥമ വനിതയാകാന്‍ പഴയ ടീച്ചറും.

  • 'ഭരണകക്ഷിക്കാര്‍ ബോളിവുഡിലെ ഏറ്റവും വലിയ നടിക്ക് വിലപറയുന്നു'; ബിജെപിക്കെതിരെ വാഷിംഗ്ടണ്‍ പോസ്റ്റ്
  • സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കിയവരെക്കുറിച്ച് വികാരാധീനനായി സുരേഷ് ഗോപി
  • ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ കുടുംബത്തെ ബന്ദികളാക്കി വീട്ടില്‍ മോഷണം
  • സഹോദരിയെ ആലിംഗനം ചെയ്യുന്നത് അശ്ലീലമായി തോന്നുന്നത് ബിജെപിക്കാര്‍ക്ക് മാത്രം; ആഞ്ഞടിച്ച് ശശി തരൂര്‍
  • മോദിയുടെ കയ്യില്‍പ്പെടാതെ നൈസായി രക്ഷപ്പെടുന്ന കാനഡ പ്രധാനമന്ത്രി! ചിത്രം വൈറല്‍
  • കാട്ടുപന്നിയുടെ ഇറച്ചികഴിച്ച ന്യൂസിലാന്‍ഡിലെ മലയാളി കുടുംബത്തിലെ 3 പേര്‍ ഗുരുതരാവസ്ഥയില്‍
  • ശശി തരൂരിന് ഡല്‍ഹിയിലെ സ്വവര്‍ഗാനുരാഗിയുടെ വിവാഹാലോചന
  • 'കളളപ്പണക്കാര്‍ക്കിടയിലെ വെള്ളപ്പണക്കാരന്‍': ആസിയാനിലെ മോദിയുടെ വേഷത്തിനു ട്രോള്‍
  • എന്തിനാട ചക്കരേ നീ അച്ചന്‍ പട്ടത്തിനു പോയത്?, 'പോയതല്ലെടി പെണ്ണേ വിളിച്ചതാണ്.. 'കൊച്ചച്ചനെ പ്രണയിച്ച പെണ്ണിനു മറുപടിയുമായി പള്ളിലച്ചന്‍
  • സഹോദരനൊപ്പം എ പടങ്ങള്‍ കാണാറുണ്ടായിരുന്നുവെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway