വിദേശം

11 മാസം പ്രായമുള്ള മകളെ കൊല്ലുന്നത് ഫെയ്സ്ബുക്ക് ലൈവില്‍ കാണിച്ച ശേഷം യുവാവ് ജീവനൊടുക്കി

ബാങ്കോക്ക്: 11 മാസം മാത്രം പ്രായമുള്ള സ്വന്തം മകളെ കൊല്ലുന്നത് ഫെയ്സ്ബുക്ക് ലൈവില്‍ കാണിച്ച ശേഷം തായലന്‍ഡ് സ്വദേശിയായ യുവാവ് ജീവനൊടുക്കി. തായലന്‍ഡ് ഫുക്കറ്റിലെ ഒരു ഹോട്ടലിലാണ് സംഭവം.21കാരനായ പിതാവ് വുട്ടിസാന്‍ വോങ്തലായാണ് 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുന്നത് ലൈവ് സ്ട്രീമിങ്ങിലൂടെ പുറത്ത് വിട്ടത്.
തിങ്കളാഴ്ചയാണ് ലോകത്തെ നടുക്കിയ സംഭവം വുട്ടിസാന്‍ പുറത്ത് വിടുന്നത്. ഭാര്യയുമായി വഴക്കിട്ട് ഹോട്ടലില്‍ മുറിയെടുത്തായിരുന്നു യുവാവ് മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുന്നത്. കുട്ടിയെ ഹോട്ടല്‍മുറിയില്‍ കെട്ടിത്തൂക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാത്രമാണ് ഫേസ്ബുക്കില്‍ കാണിച്ചതെന്നും യുവാവിന്റെ ആത്മഹത്യ ഫേസ്ബുക്കില്‍ കാണിച്ചിട്ടില്ലെന്നും തായ്‌ലന്‍ഡ് വെബ്‌സൈറ്റായ ‘ദ നേഷന്‍’ പറയുന്നു.
ഇവരുടെ ഒരു ബന്ധുവാണ് ആത്മഹത്യ ദൃശ്യം പൊലീസിന്റെ ശ്രദ്ധയില്‍പെടുത്തുന്നത്. പൊലീസെത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് തായ്‌ലന്‍ഡ് പൊലീസ് സംഭവം ഫേസ്ബുക്കിനെ അറിയിക്കുന്നത്. സംഭവം നടുക്കമുണ്ടാക്കുന്നതാണെന്നും കുടുംബത്തെ അനുശോചനമറിയിക്കുന്നതായും ഫേസ്ബുക്ക് പറഞ്ഞു. വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തിട്ടുമുണ്ട്. വിഡിയോ നീക്കം ചെയ്യപ്പെടുമ്പോഴേക്കും 2500ഓളം പേര്‍ അത് കണ്ടുകഴിഞ്ഞിരുന്നു. ഫേസ്ബുക്ക് വീഡിയോ പിന്‍വലിച്ചെങ്കിലും ഇത് യൂട്യൂബില്‍ പിന്നെയും ലഭ്യമായിരുന്നു. പിന്നീട് ബി.ബി.സി യൂട്യൂബിനെ ഇതറിയിച്ചതിനെത്തുടര്‍ന്ന് യൂട്യൂബില്‍ നിന്നും നീക്കം ചെയ്യുകയുമായിരുന്നു.

  • മെക്‌സിക്കോയെ നടുക്കി ഭൂചലനം: മരണം 250 കവിഞ്ഞു, കെട്ടിടങ്ങള്‍ നിലംപൊത്തി
  • ലണ്ടന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യാത്രാവിലക്ക് ശക്തമാക്കാന്‍ ട്രംപ് ഭരണകൂടം
  • ഭീഷണിയ്ക്കു പിന്നാലെ ഉത്തര കൊറിയയുടെ മിസൈല്‍ ജപ്പാന്റെ തലയ്ക്ക് മീതെ വീണ്ടും പറന്നു
  • ജപ്പാനെ കടലില്‍ മുക്കും; അമേരിക്കയെ ഭസ്മമാക്കും: പ്രകോപനവുമായി വീണ്ടും ഉത്തര കൊറിയ
  • ദാവൂദ് ഇബ്രാഹിമിന്റെ 670 കോടിയുടെ സ്വത്തുക്കള്‍ ബ്രിട്ടണ്‍ കണ്ടുകെട്ടി
  • ഫ്‌ളോറിഡയില്‍ സംഹാര രൂപം പൂണ്ട് 'ഇര്‍മ'; നാല് മരണം; 63 ലക്ഷം പേരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം
  • വാഹനത്തില്‍ തലയിടിച്ചു മാര്‍പാപ്പയ്ക്ക് പരിക്ക്; തനിക്കൊരു 'ഇടി കിട്ടി'യെന്ന് പാപ്പാ
  • കുടിയേറ്റ നിയമം കര്‍ശനമാക്കി ട്രംപ്; ഇന്ത്യക്കാരുടെ ഭാവി തുലാസില്‍ , ക്രൂരമായ തീരുമാനമെന്ന് ഒബാമ
  • 'മിനി ഇന്ത്യ'യായ സിംഗപ്പൂരില്‍ ഇന്ത്യക്കാരന്‍ പ്രസിഡന്റ്
  • ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ മുഷറഫ് പിടികിട്ടാപ്പുള്ളി; സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway