Don't Miss

യൂസഫലിയുടെ ബര്‍മിംഗ്ഹാമിലെ ഭക്ഷ്യസംസ്‌കരണ പ്ലാന്റിന് എലിസബത്ത് രാജ്ഞിയുടെ പുരസകാരം,


ലണ്ടന്‍ : മലയാളികള്‍ക്ക് അഭിമാനമായി എം.എ. യൂസഫലിക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ പുരസകാരം. യൂസഫലിയുടെ ബര്‍മിംഗ്ഹാമിലെ ഭക്ഷ്യസംസ്‌കരണ പ്ലാന്റിന് പ്രശസ്തമായ ക്യൂന്‍സ് എന്റര്‍പ്രൈസ് അവാര്‍ഡ് ലഭിച്ചു. ബ്രിട്ടനിലെ വ്യാപാര, വ്യവസായ, സാമ്പത്തിക മേഖലയ്ക്കു നല്‍കിയ സ്തുത്യര്‍ഹമായ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. നാമനിര്‍ദേശം ചെയ്യപ്പെട്ട വിവിധ കമ്പനികളില്‍നിന്ന് മുപ്പതോളം സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ സൂക്ഷ്മപരിശോധനയ്ക്കൊടുവിലാണ് യൂസഫലിയുടെ വൈ ഇന്റര്‍നാഷണല്‍ ലിമിറ്റഡിനെ ഇന്റര്‍നാഷണല്‍ ട്രേഡ് വിഭാഗത്തില്‍ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ഈ വര്‍ഷം അവസാനം ബക്കിങ്ഹാം പാലസില്‍ നടക്കുന്ന ചടങ്ങില്‍ എലിസബത്ത് രാജ്ഞി അവാര്‍ഡ് ദാനം നിര്‍വഹിക്കും. എല്ലാ വര്‍ഷവും എലിസബത്ത് രാജ്ഞിയുടെ ജന്മദിനമായ ഏപ്രില്‍ 21-നാണ് ക്യൂന്‍സ് എന്റര്‍പ്രൈസ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്.

ഈ വര്‍ഷത്തെ ക്യൂന്‍സ് അവാര്‍ഡിന് വൈ ഇന്റര്‍നാഷണല്‍ അര്‍ഹമായത് ഏറെ അഭിമാനകരമായ നേട്ടമാണ് എന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു. ബ്രിട്ടനില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ ഈ ബഹുമതി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബര്‍മിങ്ഹാം സിറ്റി കൗണ്‍സില്‍ നല്‍കിയ 12.5 ഏക്കറില്‍ പുതുതായി ലോകോത്തര ഭക്ഷ്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കാനുള്ള തയാറെടുപ്പിലാണ്. 300 കോടി രൂപയുടെ പദ്ധതിയാണിതെന്നും യൂസഫലി പറഞ്ഞു. 300ഓളം ബ്രിട്ടീഷ് പൗരന്മാര്‍ ലുലു ഗ്രൂപ്പിന്റെ കീഴില്‍ ബ്രിട്ടനില്‍ ജോലി ചെയ്യുന്നുണ്ട്. 2013 തുടക്കം കുറിച്ച വൈ ഇന്റര്‍നാഷണല്‍ എലിസബത്ത് രാജ്ഞിയുടെ പുരസ്‌കാരത്തിന് അര്‍ഹമാകുന്നത് മലയാളികള്‍ക്കുള്ള അംഗീകാരം കൂടിയാണ്. വൈ ഇന്റര്‍നാഷണലിന് പുറമേ ലണ്ടന്‍ ആസ്ഥാനമായുള്ള ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയിലും യൂസഫ് അലി വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ലണ്ടനില്‍ സ്‌കോട്ട്‌ലന്റ് യാര്‍ഡിന്റെ മുന്‍ ആസ്ഥാനമന്ദിരം 1500 കോടി രൂപക്ക് വാങ്ങിയ യൂസഫ് അലി ആവിടെ പഞ്ചനക്ഷത്ര ഹോട്ടല്‍ പണിതുയര്‍ത്തുകയാണ്. സ്‌കോട്ട്‌ലന്റ് യാര്‍ഡ് എന്ന പേര് നിലനിര്‍ത്തികൊണ്ടാണ് ഹോട്ടല്‍ ഉയരുന്നത്. ഈ വര്‍ഷം തന്നെ ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഹോട്ടലുകളൊന്നായി എം.എ യൂസഫ് അലിയുടെ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് അറിയുന്നത്.44,500 കോടി രൂപ വാര്‍ഷിക വരുമാനമുള്ള ലുലു ഗ്രൂപ്പ് ലോകത്ത് ഏറ്റവും മികച്ച വളര്‍ച്ച നേടുന്ന 50 റീട്ടെയില്‍ കമ്പനികളുടെ പട്ടികയില്‍ അംഗമാണ്. ഗള്‍ഫ്, ഇന്ത്യ, ഈജിപ്ത്, ഇന്‍ഡോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി 133 ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് ലുലു ഗ്രൂപ്പിനുള്ളത്.

 • സുനന്ദ പുഷ്‌കറുടെ മരണം: മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
 • നയാപൈസയില്ല; ജയിലിലെ ചെലവിന് ദിലീപിന് 200 രൂപയുടെ മണിയോര്‍ഡര്‍
 • ഫാ. ടോം ഉഴുന്നാലില്‍ ജീവനോടെ; മോചനം എത്രയും വേഗം- യെമന്‍ സര്‍ക്കാര്‍
 • ആര്‍ത്തവത്തിന്റെ ആദ്യ ദിനം അവധി നല്‍കി മാതൃക സൃഷ്ടിച്ചു മുംബൈയിലെ മാധ്യമസ്ഥാപനം
 • പറന്നുകൊണ്ടിരിക്കെ യാത്രക്കാരന്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചു; വിമാനത്തില്‍ അടിപിടി
 • 'ബിസ്‌കറ്റ് രാജാവ്' രാജന്‍ പിള്ളയുടെ സഹോദരന്‍ രാജ്‌മോഹന്‍ പിള്ള പീഡന കേസില്‍ അറസ്റ്റില്‍
 • രണ്ടു വര്‍ഷമായി മഴപെയ്യാത്ത ആഫ്രിക്കന്‍ ഗ്രാമത്തിനായി റെഡിച്ചില്‍ സംഗീതനിശ
 • നെതര്‍ലന്റില്‍ എത്തിയ മോദിയുടെ സൈക്കിള്‍ അഭ്യാസം
 • കമ്പനി അവധി നിഷേധിച്ചു, നാട്ടില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വരാനാകാതെ വരന്‍ ; ബന്ധുക്കള്‍ സുഷമാ സ്വരാജിന്റെ സഹായം തേടി
 • സ്വവര്‍ഗാനുരാഗികളെ വെറുക്കുന്ന സെര്‍ബിയയില്‍ സ്വവര്‍ഗാനുരാഗിയായ വനിതാ പ്രധാനമന്ത്രി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway