വിദേശം

ഞാന്‍ ദരിദ്ര കുടിയേറ്റക്കാരന്റെ മകന്‍ ; കുടിയേറ്റ വിരുദ്ധതയ്‌ക്കെതിരെ മാര്‍പാപ്പ

വാന്‍കൂവ്: താന്‍ ദരിദ്രനായ കുടിയേറ്റക്കാരന്റെ മകനാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ലോക നേതാക്കള്‍ കുടിയേറ്റ വിരുദ്ധ നടപടികള്‍ ശക്തമാക്കുന്ന സാഹചര്യത്തില്‍ താന്‍ ഒരു കുടിയേറ്റക്കാരനാണെന്ന് വിളിച്ചു പറയുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. അര്‍ജന്റെീനയിലേക്ക് ഒന്നുമില്ലാതെ കുടിയേറേണ്ടി വന്ന ദരിദ്രനായ ഒരു പിതാവിന്റെ മകനാണ് താനെന്ന് മാര്‍പാപ്പ പറഞ്ഞു. കാനഡയിലെ വാന്‍കൂവില്‍ നടക്കുന്ന സമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടിയേറ്റക്കാരുടെ കുടുംബത്തില്‍ ജനിച്ചവനാണ് ഞാന്‍. എന്റെ അച്ഛനും അപ്പൂപ്പൂന്മാരും മറ്റുപല ഇറ്റലിക്കാരെയും പോലെ അര്‍ജന്റീനയിലേക്ക് കുടിയേറിയവരാണ്. ഒന്നുമില്ലാതെ നാടുവിടേണ്ടി വരുന്നവരുടെ അതേ വിധി അനുഭവിച്ചവര്‍. ഇക്കാലത്തെ പുറന്തള്ളപ്പെട്ട ജനതയുടെ വികാരം തനിക്ക് മനസിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ടെഡ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ച ചടങ്ങില്‍ വത്തിക്കാനിലിരുന്നാണ് തന്റെ സന്ദേശം മാര്‍പാപ്പ ജനങ്ങള്‍ക്ക്‌ നല്‍കിയത്. കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റ പ്രതിസന്ധി, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയില്ലായ്മ, ആഗോള അസുന്തലിതാവസ്ഥ എന്നീ വിഷയങ്ങളെപ്പറ്റി 18 മിനിറ്റ് നീണ്ട് നിന്ന പ്രസംഗത്തില്‍ അദ്ദേഹം പരാമര്‍ശിച്ചു. ഒരുമിച്ചു നില്‍ക്കുകയും, എല്ലാവരെയും അംഗീകരിക്കുകയും ചെയ്താല്‍ മാത്രമെ ഭാവി പടുത്തുയര്‍ത്താന്‍ സാധിക്കു എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

 • ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യയോട് 'നല്ല ഷെയ്പ്പാണല്ലോ' എന്ന് ട്രംപ്: വീഡിയോ വൈറല്‍
 • ന്യൂയോര്‍ക്കില്‍ ആശുപത്രിയില്‍ വെടിവെയ്പ്; ഡോക്ടര്‍ കൊല്ലപ്പെട്ടു; 6 പേര്‍ക്ക് പരുക്ക്
 • മാര്‍പാപ്പയുടെ ഉപദേഷ്ടാവായ കര്‍ദിനാളിനെതിരെ പീഡനക്കേസ്
 • പാകിസ്ഥാനില്‍ ഓയില്‍ ടാങ്കറിന് തീപിടിച്ച് 123 മരണം; നിരവധി പേര്‍ക്ക് പരുക്ക്
 • ചൈനയില്‍ മണ്ണിടിച്ചില്‍ ; നൂറിലേറെ പേര്‍ മരിച്ചതായി സംശയം
 • ഇന്ത്യക്കാര്‍ക്ക് ഇനി ഓണ്‍ലൈനിലൂടെ ഓസ്‌ട്രേലിയന്‍ വിസിറ്റിങ് വിസ
 • ചൈനീസ് വിമാനം ആകാശച്ചുഴിയില്‍പെട്ടു; 26 പേര്‍ക്ക് പരിക്ക്
 • പസഫിക് സമുദ്രത്തില്‍ യുഎസ് യുദ്ധകപ്പലും ഫിലിപ്പിന്‍സ് ചരക്കുകപ്പലും കൂട്ടിയിടിച്ചു 7 പേരെ കാണാതായി
 • മ്യൂണിക്കില്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെടിവയ്പ്; നിരവധി പേര്‍ക്ക് പരുക്ക്
 • പാല്‍ക്ഷാമം നേരിടാന്‍ 60 വിമാനങ്ങളില്‍ 4,000 പശുക്കള്‍ ഖത്തറിലേക്ക്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway