Don't Miss

ബാത്ത് റൂം ഉപയോഗിച്ച കറുത്തവര്‍ഗക്കാരനെ വിമാനത്തില്‍ നിന്നു പുറത്താക്കി; വീഡിയോ

വാഷിംഗ്ടണ്‍ : വിമാനത്തിലെ ബാത്ത്റൂം ഉപയോഗിച്ച കറുത്തവര്‍ഗക്കാരനായ യാത്രക്കാരനെ വിമാനത്തില്‍ നിന്നു പുറത്താക്കി. അമേരിക്കയിലെ അറ്റ്ലാന്റ വിമാനത്താവളത്തില്‍ നിന്നാണ് ഡി.ജെയും കവിയുമായ കിമ ഹാമില്‍ട്ടണെ് വിമാനത്തില്‍ നിന്നു പുറത്താക്കിയത്.

ഡെല്‍റ്റ വിമാനം പറന്നുയരുന്നതിനായി റണ്‍വേയില്‍ ഊഴം കാത്ത് കിടക്കുന്നതിനിടെ ബാത്ത്റൂം ഉപയോഗിച്ചതിനാണ് കിമ ഹാമില്‍ട്ടണെ പുറത്താക്കുന്നത്. അറ്റ്ലാന്റ വിമാനത്താവളത്തില്‍ നിന്ന് മില്‍വാക്കിലേക്കു പോകാനായിരുന്നു കിമ ഹാമില്‍ടണ്‍ ഡെല്‍റ്റ വിമാനത്തില്‍ കയറിയത്. വിമാനം പുറപ്പെടാന്‍ വൈകിയതോടെ കിമ ബാത്ത്റൂമിലേയ്ക്കു പോകാനായി എഴുന്നേല്‍ക്കുകയായിരുന്നു. ഇതിനിടെ കിമയുടെ അടുത്തെത്തിയ വിമാന ജീവനക്കാരന്‍ റണ്‍വേയില്‍ ഊഴം കാത്തു കിടക്കുന്ന വിമാനം ഉടന്‍ തന്നെ പറന്നുയരുമെന്നും സീറ്റില്‍ പോയി ഇരിക്കാനും ആവശ്യപ്പെട്ടു. ജീവനക്കാരുടെ ആവശ്യമനുസരിച്ച് സീറ്റിലേക്ക് കിമ മടങ്ങി. എന്നാല്‍ ടേക്ക് ഓഫ് വീണ്ടും വൈകിയതോടെ കിമ ബാത്ത്റൂമിലേയ്ക്കു പോയി ഉടന്‍ തന്നെ മടങ്ങിയെത്തുകയും ചെയ്തു. പിന്നീട് വിമാനം എന്‍ട്രി ഗേറ്റിലേക്ക് മടങ്ങുകയാണെന്നും ഒരു യാത്രക്കാരനെ ഒഴിവാക്കാനുണ്ടെന്നുമുള്ള പൈലറ്റിന്റെ അനൗണ്‍സ്മെന്റ് മുഴങ്ങിയതായി കിമ പറയുന്നു.

ഉടന്‍ തന്നെ ഡെല്‍റ്റയുടെ സുരക്ഷാ ജീവനക്കാരന്‍ വിമാനത്തിലെത്തുകയും കിമയോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ എന്തിന് പുറത്തിറങ്ങണമെന്ന കിമയുടെ ചോദ്യത്തിന് മതിയായ ഉത്തരം നല്‍കാന്‍ സുരക്ഷാ ജീവനക്കാര്‍ തയ്യാറായില്ലെന്ന് കിമയുടെ സഹയാത്രികര്‍ പറഞ്ഞു. തര്‍ക്കങ്ങള്‍ക്കൊടുവില്‍ വിമാനത്തില്‍ നിന്നിറങ്ങാന്‍ കിമ ഹാമില്‍ട്ടണ്‍ തയാറായെങ്കിലും മറ്റു യാത്രക്കാര്‍ തടഞ്ഞു. തുടര്‍ന്ന് യാത്രക്കാരെല്ലാം വിമാനത്തില്‍ നിന്ന് പുറത്തിറങ്ങി. ടെര്‍മിനലില്‍ എഫ്ബിഐ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ഹാമില്‍ട്ടണെ ചോദ്യം ചെയ്യാനെത്തിയിരുന്നുവെന്ന് സഹയാത്രികന്‍ ക്രസ്റ്റ റിസോളിനോ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ വിമാനത്തിലുണ്ടായിരുന്നവര്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. സംഭവം സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയായതോടെ സരുക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നാണ് ഹാമില്‍ട്ടണെ പുറത്താക്കിയതെന്ന വാദവുമായി ഡെല്‍റ്റാ എയര്‍ലൈന്‍ സര്‍വീസ് അധികൃതര്‍ രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ സംഭവത്തിന് പിന്നില്‍ വംശീയത ആണെന്നാണ്‌ ആരോപണം.

വീഡിയോ

  • അച്ഛനൊപ്പം ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്; ഗാംഗുലിയും മകളും ഹിറ്റ്
  • ലോകത്തിലെ ആദ്യത്തെ റോബോട്ട് പോലീസ് ഓഫിസര്‍ ദുബായില്‍
  • യേശുവിനെപ്പോലെ വെള്ളത്തിന് മുകളിലൂടെ നടക്കാന്‍ ശ്രമിച്ച പാസ്റ്ററെ മുതലകള്‍ തിന്നു
  • ക്വന്റാസ് എയര്‍വെയ്‌സ് സിഇഒ പ്രസംഗിക്കുമ്പോള്‍ ക്രീം കേക്ക് മുഖത്തെറിഞ്ഞു; കൂസാതെ സിഇഒ
  • 305 യാത്രക്കാരുമായി വിമാനം പറക്കുന്നു; ഒരേയൊരു പൈലറ്റ് കൂര്‍ക്കംവലിച്ചുറങ്ങുന്നു
  • ഇന്ത്യന്‍ ബാങ്കിങ് രംഗത്തെ സമഗ്രമായി വിലയിരുത്തി മുന്‍ യു.കെ. മലയാളി എഴുതിയ പുസ്തകം ബാങ്കിങ് ഇന്ത്യ ശ്രദ്ധേയമാകുന്നു
  • യൂസഫലിയുടെ ബര്‍മിംഗ്ഹാമിലെ ഭക്ഷ്യസംസ്‌കരണ പ്ലാന്റിന് എലിസബത്ത് രാജ്ഞിയുടെ പുരസകാരം,
  • 24 വയസിനു മൂത്ത ടീച്ചറിനെ 24 വര്‍ഷം വിടാതെ പ്രണയിച്ചു സ്വന്തമാക്കി; ഇത് ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ സിനിമയെ വെല്ലുന്ന ജീവിതം
  • പാക് ട്രക്ക് ഡ്രൈവര്‍ക്ക് ആറ് ഭാര്യമാരിലായി 54 മക്കള്‍; ഡസന്‍ കണക്കിന് കൊച്ചുമക്കളും
  • കുഞ്ഞിനെ മുലയൂട്ടുന്നതിന്റെ ചിത്രം പുറത്ത് വിട്ടു; കിര്‍ഗിസ്ഥാന്‍ പ്രസിഡന്റിന്റെ മകള്‍ക്കെതിരെ മതനേതാക്കള്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway