Don't Miss

ഇന്ത്യന്‍ ബാങ്കിങ് രംഗത്തെ സമഗ്രമായി വിലയിരുത്തി മുന്‍ യു.കെ. മലയാളി എഴുതിയ പുസ്തകം ബാങ്കിങ് ഇന്ത്യ ശ്രദ്ധേയമാകുന്നു

ഇന്ത്യന്‍ ബാങ്കിങ് വ്യവസ്ഥയേയും പുതിയ കാലഘട്ടത്തില്‍ ബാങ്കിങ് രംഗത്ത് വരേണ്ട മാറ്റങ്ങളേയും പ്രതിപാദിച്ച് യു.കെ. മലയാളിയായിരുന്ന ഹരിഹരകൃഷ്ണന്‍ എഴുതിയ ബാങ്കിങ് ഇന്ത്യ എന്ന പുസ്തകം ശ്രദ്ധേയമാകുന്നു. എസ്.ബി.ഐ യുടെ ഭാഗമായി ഇന്ത്യയുടെ നാനാഭാഗങ്ങളിലും പിന്നീട് റിസര്‍വ് ബാങ്കിലും എസ്.ബി.ഐയുടെ ലണ്ടന്‍ ഓഫീസില്‍ എന്‍.ആര്‍.ഐ മാനേജരായും പ്രവര്‍ത്തിച്ച് ദേശീയവും അന്തര്‍ദേശീയവുമായ തന്റെ അറിവുകളാണ് ഹരിഹരകൃഷ്ണന്‍ പുസ്തകമാക്കിയിരിക്കുന്നത്. ബാങ്കിങ് മേഖല ഇരുകൈയും നീട്ടിയാണ് ഈ പുസ്തകം സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ ബാങ്കിങ് സംവിധാനത്തെ തല നാരിഴകീറി അപഗ്രഥിക്കുന്നതാണ് ഈ പുസ്തകം. മാത്രമല്ല വിദേശ ബാങ്കുകളെപ്പോലെയാകാന്‍ ഇന്ത്യന്‍ ബാങ്കിങ് രംഗത്ത് വരേണ്ട മാറ്റങ്ങളേയും അദ്ദേഹം പ്രതിപാദിക്കുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഇങ്ങനെ ഒരു പുസ്തകം. തന്റെ മൂന്നില്‍ കൂടുതല്‍ ദശാബ്ദത്തിലെ വാണിജ്യ ബാങ്കിലും റിസേര്‍വ് ബാങ്കിലും ഉണ്ടായ അനുഭവത്തിന്റെ വെളിച്ചത്തില്‍ പൊതു ജനത്തിന്റെയും, നിക്ഷേപകരുടെയും ബാങ്ക് ഉദ്യോഗസഥരുടെയും കാഴ്ച്ചയില്‍ ഒരു വിശാലമായ വിശകലനമാണ് ഈ പുസ്തകം.

മൂന്ന് ഭാഗമായി വിഭജിക്കുന്ന പുസ്തകത്തില്‍ ബാങ്കിങ്ചരിത്രത്തിന്റെ കാലാ കാലങ്ങളാല്‍ ബാങ്കിങ്ങില്‍ ഉണ്ടായ വ്യത്യാസങ്ങളും, ബാങ്കിങ് നടപടികള്‍ക്കുമുണ്ടായ മാറ്റങ്ങളും വിലയിരുത്തുന്നു. പത്ത് വലിയ ബാങ്കുകളില്‍ നിന്ന് പഠിക്കാവുന്ന പാഠങ്ങളില്‍ നിന്നും രണ്ടു കേസ് സ്റ്റഡികളില്‍ നിന്നും ഇനി ഇന്ത്യക്കു യോജ്യമായ ഒരു ബാങ്കിങ് സമ്പ്രദായവും പുസ്തകത്തില്‍ വിവരിക്കുന്നു.

എല്ലാവരുടെയും ജീവിത്തത്തില്‍ ബാങ്കിങ് ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. എന്നാല്‍ ബാങ്കിങ്ങിനെ പറ്റി അറിയാനും അവയെ കൂടുതല്‍ ഉപയോഗം ചെയ്യാന്‍ പറ്റണമെങ്കില്‍, ഇന്ത്യന്‍ ബാങ്കിങ് ഇനിയും വളരെ മുന്നോട്ടു പുരോഗമിക്കാന്‍ ഉണ്ട്. ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ബാങ്കിങ്ങില്‍ ഉണ്ടാകേണ്ട മാറ്റങ്ങളെ പറ്റിയും ഒരു അന്തര്‍ ദേശീയ ബാങ്കിങ്ങിന്റെ സ്റ്റാന്‍ഡേര്‍ഡിലേക്കു ഇന്ത്യന്‍ ബാങ്കുകള്‍ ഉയരേണ്ട ആവശ്യകതയും ഇതില്‍ എടുത്തു കാണിക്കുന്നു. 2011 സെന്‍സസ് പ്രകാരം ഇപ്പഴും 10 കോടി കുടുംബങ്ങള്‍ ബാങ്കിങ് ഉപയോഗിക്കാറില്ല. ഇതിന്റെ കാരണവും ഇതെങ്ങനെ മാറ്റാന്‍ പറ്റും എന്നുള്ള കാര്യവും ബുക്കില്‍ പ്രതിപാദിക്കുന്നു. എങ്കില്‍ മാത്രമേ ഗ്ലോബലൈസേഷന്റെ പ്രയോജനം ഭാരതീയര്‍ക്ക് ലഭ്യമാകൂ.

ബുക്കില്‍ നിന്നും:
'ലോകത്തു വാണിജ്യം ഉണ്ടാക്കിയ ഗുണം മറക്കാവുന്നതല്ല. എവിടെയെല്ലാം അത് വിജയിച്ചുവോ, ആ രാജ്യങ്ങള്‍ സമ്പത്തിലും കുറവില്ലായ്മയില്‍ നിന്നും മോചിക്ക പെട്ടിരിക്കുന്നു. അതില്‍ നിന്നും സ്വാതന്ത്ര്യവും ഉന്നതിയും ലഭിച്ചിട്ടുണ്ട്. വാണിജ്യം മനുഷ്യ സ്വഭാവത്തെ തന്നെ മാറ്റം വരുത്തുന്നു. തെറ്റായതും കുറുകിയതും ആയ ചിന്തകളെ അവ ദൂരീകരിക്കുന്നു. പകരം ഒരു തുറന്ന മനസിന് തന്നെ അത് പ്രദാനം ചെയുന്നു. മനുഷ്യന്റെ ശരിയായ അവകാശങ്ങളെ നേടാന്‍ ഉണര്‍വ് നല്‍കുന്നു. ' ഇത് കാരണം വാണിജ്യ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്ന ബാങ്കുകളെ പോലെ ഉള്ള സ്ഥാപനങ്ങളെ നല്ല രീതിയില്‍ നടത്തിപ്പിന് ഇന്ത്യയും ശ്രമിക്കണം.

ഹരിഹര കൃഷ്ണന്‍ കേരള സര്‍വകലാശാലയില്‍ നിന്നും കോമേഴ്‌സ് ബിരുദം എടുത്ത ശേഷം 1982 ല്‍ തന്റെ ഇരുപത്തിമൂന്നാമത്തെ വയസില്‍ പ്രൊബേഷനറി ഓഫീസറായി ഒരു പ്രമുഖ ബാങ്കില്‍ പ്രൊഫഷണല്‍ ജീവിതം തുടങ്ങി.ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നും തുടങ്ങി, മുംബൈ, ചെന്നൈ, തിരുവനന്തപുരം, കൂടാതെ ലണ്ടന്‍ മുതലായ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ റിസര്‍വ് ബാങ്കിലും ഉയര്‍ന്ന സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുണ്ടു. IT , forex ,credit , NBFC ,ബാങ്ക് ലൈസന്‍സിങ്, പേര്‍സണല്‍ ബാങ്കിങ് കൂടാതെ മറ്റു വിവിധ ബാങ്കിങ് മേഖലകളിലും പരിജ്ഞാനമുള്ള ഉദ്യോഗസ്ഥനാണ് ശ്രീ ഹരിഹര കൃഷ്ണന്‍ പെന്‍ക്വിന്‍ കമ്പനിയുടെ ഭാഗമായ പാര്‍ട്രിഡ്ജ് ഇന്ത്യയാണ് പ്രസാദകര്‍.
 • കാവ്യയുടെ പങ്കിന് വ്യക്തമായ സൂചനയില്ലെന്ന് ആലുവ എസ്.പി
 • രാം നാഥ് കോവിന്ദ് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
 • സുനന്ദ പുഷ്‌കറുടെ മരണം: മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
 • നയാപൈസയില്ല; ജയിലിലെ ചെലവിന് ദിലീപിന് 200 രൂപയുടെ മണിയോര്‍ഡര്‍
 • ഫാ. ടോം ഉഴുന്നാലില്‍ ജീവനോടെ; മോചനം എത്രയും വേഗം- യെമന്‍ സര്‍ക്കാര്‍
 • ആര്‍ത്തവത്തിന്റെ ആദ്യ ദിനം അവധി നല്‍കി മാതൃക സൃഷ്ടിച്ചു മുംബൈയിലെ മാധ്യമസ്ഥാപനം
 • പറന്നുകൊണ്ടിരിക്കെ യാത്രക്കാരന്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചു; വിമാനത്തില്‍ അടിപിടി
 • 'ബിസ്‌കറ്റ് രാജാവ്' രാജന്‍ പിള്ളയുടെ സഹോദരന്‍ രാജ്‌മോഹന്‍ പിള്ള പീഡന കേസില്‍ അറസ്റ്റില്‍
 • രണ്ടു വര്‍ഷമായി മഴപെയ്യാത്ത ആഫ്രിക്കന്‍ ഗ്രാമത്തിനായി റെഡിച്ചില്‍ സംഗീതനിശ
 • നെതര്‍ലന്റില്‍ എത്തിയ മോദിയുടെ സൈക്കിള്‍ അഭ്യാസം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway