വിദേശം

ക്യാന്‍സര്‍ ബാധിച്ച യുവതിക്ക് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ 110 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതു മൂലം അണ്ഡാശയ ക്യാന്‍സര്‍ ബാധിച്ചുവെന്ന പരാതിയില്‍ യുഎസ് സ്വദേശിയായ യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. കമ്പനിയുടെ ടാല്‍കം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ഉണ്ടായ ക്യാന്‍സറിന് നഷ്ട പരിഹാരമായി 110 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ (ഏകദേശം 707 കോടി ഇന്ത്യന്‍ രൂപ) നല്‍കാനാണ് വിധി.

കമ്പനിക്കായി അമേരിക്കയില്‍ ടാല്‍കം നിര്‍മിക്കുന്ന ഇമെറിസ് ടാല്‍ക് അമേരിക്ക എന്ന കമ്പനിയാണ് ശിക്ഷിക്കപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ ഹെല്‍ത്ത്-കെയര്‍ കമ്പനികളിലൊന്നാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍. ലോകത്ത് വിവിധ രാജ്യങ്ങളിലായി മൂവായിരത്തോളം നിയമയുദ്ധങ്ങള്‍ കമ്പനി നേരിടുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ സെന്റ്‌ലൂസിയ കോടതി ഡെബ്രോ ജിയാന്‍ജിയെന്ന യുവതിക്ക് 70 മില്യണ്‍ ഡോളര്‍ (ഏകദേശം 467 കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍വിധിച്ചിരുന്നു.

സമാനമായ കേസില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനി പരാതിക്കാര്‍ക്ക് 55 മില്യണ്‍ ജോളര്‍(ഏകദേശം 365 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ മെയില്‍ യു.എസ് കോടതി വിധിച്ചിരുന്നു. ഗ്ലോറിയ റിസ്റ്റെസുണ്ട് എന്ന യുവതിയുടെ പരാതിയിലാണ് കോടതി വിധി.

  • ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടു ഈജിപ്തില്‍ ഭീകരാക്രമണം: 26 പേര്‍ കൊല്ലപ്പെട്ടു
  • ഒപ്പം നടക്കാന്‍ ക്ഷണിച്ച ട്രംപിന്റെ കൈതട്ടിമാറ്റി മെലാനിയ; വീഡിയോ വൈറല്‍
  • യുഎസ് എയര്‍പോര്‍ട്ടില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഇന്ത്യക്കാരന്‍ മരിച്ചു
  • വിശന്നു വലഞ്ഞ പൈലറ്റ് ഹെലികോപ്റ്റര്‍ മക്‌ഡൊണാള്‍ഡ് റസ്‌റ്റോറന്റിനു മുന്നില്‍ ഇറക്കി
  • പാര്‍ലമെന്റ് നടപടിക്കിടെ കുഞ്ഞിനെ മുലയൂട്ടി ചരിത്രം സൃഷ്ടിച്ച് ഓസ്‌ട്രേലിയന്‍ എംപി
  • ഫ്രാന്‍സിനെ ഇനി 39 കാരനായ മാക്രോണ്‍ നയിക്കും; 24 വയസിനു മൂത്ത ടീച്ചര്‍ഭാര്യ പ്രഥമ വനിത
  • ഞാന്‍ ദരിദ്ര കുടിയേറ്റക്കാരന്റെ മകന്‍ ; കുടിയേറ്റ വിരുദ്ധതയ്‌ക്കെതിരെ മാര്‍പാപ്പ
  • 11 മാസം പ്രായമുള്ള മകളെ കൊല്ലുന്നത് ഫെയ്സ്ബുക്ക് ലൈവില്‍ കാണിച്ച ശേഷം യുവാവ് ജീവനൊടുക്കി
  • പാരീസില്‍ ഐഎസ് ആക്രമണം; പൊലീസുകാരന്‍ കൊല്ലപ്പെട്ടു, 2പേര്‍ക്ക് ഗുരുതര പരുക്ക്
  • വിദേശികള്‍ക്ക് മുന്നില്‍ വാതിലടച്ച് ഓസ്‌ട്രേലിയയും; താല്‍ക്കാലിക തൊഴില്‍ വിസയായ '457 വിസ' റദ്ദാക്കി; മലയാളികള്‍ക്ക് വന്‍ തിരിച്ചടി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway