വിദേശം

ഫ്രാന്‍സിനെ ഇനി 39 കാരനായ മാക്രോണ്‍ നയിക്കും; 24 വയസിനു മൂത്ത ടീച്ചര്‍ഭാര്യ പ്രഥമ വനിത

പാരീസ്: സര്‍വേകള്‍ ശരിവച്ചു ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 39 കാരനായ ഇമ്മാനുവല്‍ മാക്രോണിന് അനായാസ വിജയം. ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് ആയിരിക്കുകയാണ് മാക്രോണ്‍ . മക്രോണിന് 65.5 ശതമാനം വോട്ടുകള്‍ കിട്ടിയപ്പോള്‍ എതിരാളി ലെ പെന്നിന് 34.5 ശതമാനം വോട്ടുകള്‍ മാത്രമെ നേടാനായുള്ളൂ. മക്രോണ്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും ഔദ്യോഗിക ഫല പ്രഖ്യാപനം വ്യാഴാഴ്ചയേ ഉണ്ടാകൂ.

മേയ് 14-നാണ് ഇപ്പോഴത്തെ പ്രസിഡന്റ് ഫ്രാന്‍സ്വ ഒളോന്ദിന്റെ കാലാവധി അവസാനിക്കുന്നത്. അന്നുതന്നെയോ തൊട്ടടുത്ത ദിവസങ്ങളിലോ പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കും.

തന്റെ വിജയം ഫ്രാന്‍സിന്റെ ചരിത്രത്തില്‍പ്രതീക്ഷയുടെയും,വിശ്വാസത്തിന്റെയും പുതിയ അധ്യായത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചു. ഫ്രഞ്ച് ഭരണഘടന നിലവില്‍ വന്നത് മുതല്‍ അധികാരം കൈയ്യാളുന്ന റിപ്പബ്ലിക്കന്‍ സോഷ്യലിസ്റ്റ് കീഴ്‌വഴക്കങ്ങള്‍ തകര്‍ത്താണ് മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റാകുന്നത്. മിതവാദി പാര്‍ട്ടിയായ ഒന്‍ മാര്‍ഷിന്റെ സ്ഥാനാര്‍ഥിയായിരുന്നു മക്രോണ്‍.


ഫ്രാന്‍സ്വെ ഒലാന്ദ് മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്നു മക്രോണ്‍.
കുടിയേറ്റം നിരോധിക്കണം, യൂറോപ്പുമായുള്ള ബന്ധം പുനഃപരിശോധിക്കണം തുടങ്ങിയ തീവ്രനിലപാടുകളുള്ള ലീ പെന്നിനെതിരെ മറ്റു കക്ഷികള്‍ മാക്രോണിനു വോട്ടു ചെയ്തു. മക്രോണ്‍ വിജയിച്ചതോടെ ഫ്രാന്‍സ് യൂറോപ്പ്യന്‍ യൂണിയന്‍ വിടാനുള്ള സാധ്യത ഇല്ലാതാവുകയാണ്.


അതിനിടെ, മക്രോണ്‍ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് തീരുമാനിച്ചിരുന്ന പാരീസിലെ ലൂവ്ര് മ്യൂസിയത്തിന്റെ പരിസരത്തുള്ള ചത്വരത്തില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. സംശയാസ്​പദമായ സാഹചര്യത്തില്‍ പൊതി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഒഴിപ്പിക്കലുണ്ടായതെന്ന് പോലീസ് പറഞ്ഞു.


സിനിമയെ വെല്ലുന്ന നാടകീയ പ്രണയത്തിനു ഉടമയാണ് മക്രോണ്‍. ഭര്‍ത്താവും മൂന്നു മക്കളും ഉണ്ടായിരുന്ന 40 കാരിയായ ടീച്ചറിനെ പതിനാറാം വയസു മുതല്‍ പ്രണയിച്ചു 24 വര്‍ഷം കൊണ്ട് സ്വാന്തമാക്കിയ കാമുകനാണ് അദ്ദേഹം.


അച്ഛനാവാതെ ഭാര്യയുടെ പേരക്കുട്ടിയുടെ മുത്തച്ഛനായ ഫ്രാന്‍സിന്റെ ആദ്യ പ്രസിഡന്റായിരിക്കും മക്രോണ്‍. മൂന്ന് മക്കളും 7 പേരക്കുട്ടികളും ഉള്ള സ്ത്രീയെ വിവാഹം ചെയ്യാന്‍ ഒരു ദുരഭിമാനവും തോന്നാത്ത കാമുകഹൃദയത്തിനുടമയായിരുന്നു അദ്ദേഹം. സ്‌കൂള്‍ പഠനകാലത്ത് മാക്രോണിന്റെ ഫ്രഞ്ച് ഡ്രാമ അധ്യാപികയായിരുന്നു ബ്രിഗിറ്റ ഓസിറ. അധ്യാപികയോട് അന്ന് തോന്നിയ പ്രണയം അവരോട് തുറന്നു പറഞ്ഞു. എന്നാല്‍ 16കാരന്റെ ചാപല്യമായി കണ്ടു ബ്രിഗിറ്റ അത് തള്ളി. നിങ്ങളെ ഞാന്‍ ഒരിക്കല്‍ വിവാഹം ചെയ്യുമെന്ന് 40കാരിയായ അധ്യാപികയുടെ മുഖത്ത് നോക്കി ആ കുട്ടികാമുകന്‍ പറഞ്ഞു. പഠന ശേഷവും തുടരെ തുടരെ അധ്യാപികയെ തേടി പ്രണയസന്ദേശങ്ങളും പ്രണയോപഹാരങ്ങളും എത്തി.


അധ്യാപികയ്ക്ക് ഭര്‍ത്താവും മൂന്ന് മക്കളും ഉണ്ടെന്ന കാര്യം അറിഞ്ഞിട്ടും മക്രൂണ്‍ പിന്തിരിഞ്ഞില്ല, കാത്തിരുന്നു. മകന്റെ വിചിത്ര പ്രണയം മനസിലാക്കി മാതാപിതാക്കള്‍ അവനെ പാരീസിലെ ഏറ്റവും മുന്തിയ സൂകൂളിലേക്ക് തുടര്‍പഠനത്തിന് അയച്ചു. പക്ഷെ അതുകൊണ്ടൊന്നും പഴയ ടീച്ചറിനെ മറക്കാന്‍ ആ കുഞ്ഞുകാമുകഹൃദയം തയാറായില്ല. പ്രണയസന്ദേശങ്ങള്‍ ഫോണ്‍ വിളികളിലൂടെ തളിര്‍ത്തു. മനസ്സലിഞ്ഞടീച്ചര്‍ പ്രണയം സ്വീകരിച്ചു. ഒടുക്കം 24 വര്‍ഷത്തിനു ശേഷം, 2007-ല്‍ 29ാം വയസ്സില്‍ മക്രോണ്‍ വിവാഹിതനാവുമ്പോള്‍ വധുവായ ബ്രിഗിറ്റയ്ക്ക് 53 വയസായിരുന്നു. തന്റെ മൂന്ന് മക്കളുടെയും പേരക്കുട്ടികളുടെയും ആശിര്‍വാദത്തോടെയാണ് ബ്രിഗിറ്റ മക്രോണിനെ വിവാഹം ചെയ്തത്.

പിന്നീടാണ് മക്രോണ്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് ഫ്രാന്‍സിന്റെ സാമ്പത്തിക മന്ത്രിയാവുന്നത്. 2006 മുതല്‍ 2009 വരെ സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നു. പാര്‍ട്ടി വിട്ടു. 2016 ല്‍ 'എന്‍ മാര്‍ഷെ' എന്ന പുതിയ പാര്‍ട്ടി രൂപവത്കരിച്ചു. അതിലൂടെയാണ് ഇപ്പോള്‍ ഫ്രഞ്ച് പ്രസിഡന്റ് പദവിയിലേക്ക് അടുക്കുന്നത്.

സ്വന്തം ചോരയല്ലെങ്കിലും മക്കള്‍ക്കും പേരക്കുട്ടികള്‍ക്കൊപ്പം പ്രചാരണത്തില്‍ സജീവമായിരുന്നു മാക്രോണ്‍. ഒപ്പം രാജ്യത്തിന്റെ പ്രഥമ വനിതയാകാന്‍ പഴയ ടീച്ചറും.

  • ഇന്ത്യക്കാരുടെ ഇഷ്ട നേതാവ് സുഷമ സ്വരാജെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍
  • ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ വച്ച മെറ്റല്‍ ഡിറ്റക്ടറുകള്‍ ഇസ്രായേല്‍ നീക്കം ചെയ്തു
  • ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യയോട് 'നല്ല ഷെയ്പ്പാണല്ലോ' എന്ന് ട്രംപ്: വീഡിയോ വൈറല്‍
  • ന്യൂയോര്‍ക്കില്‍ ആശുപത്രിയില്‍ വെടിവെയ്പ്; ഡോക്ടര്‍ കൊല്ലപ്പെട്ടു; 6 പേര്‍ക്ക് പരുക്ക്
  • മാര്‍പാപ്പയുടെ ഉപദേഷ്ടാവായ കര്‍ദിനാളിനെതിരെ പീഡനക്കേസ്
  • പാകിസ്ഥാനില്‍ ഓയില്‍ ടാങ്കറിന് തീപിടിച്ച് 123 മരണം; നിരവധി പേര്‍ക്ക് പരുക്ക്
  • ചൈനയില്‍ മണ്ണിടിച്ചില്‍ ; നൂറിലേറെ പേര്‍ മരിച്ചതായി സംശയം
  • ഇന്ത്യക്കാര്‍ക്ക് ഇനി ഓണ്‍ലൈനിലൂടെ ഓസ്‌ട്രേലിയന്‍ വിസിറ്റിങ് വിസ
  • ചൈനീസ് വിമാനം ആകാശച്ചുഴിയില്‍പെട്ടു; 26 പേര്‍ക്ക് പരിക്ക്
  • പസഫിക് സമുദ്രത്തില്‍ യുഎസ് യുദ്ധകപ്പലും ഫിലിപ്പിന്‍സ് ചരക്കുകപ്പലും കൂട്ടിയിടിച്ചു 7 പേരെ കാണാതായി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway