Don't Miss

305 യാത്രക്കാരുമായി വിമാനം പറക്കുന്നു; ഒരേയൊരു പൈലറ്റ് കൂര്‍ക്കംവലിച്ചുറങ്ങുന്നു

ഇസ്ലാമാബാദ്: 305 യാത്രക്കാരുമായി പറന്ന വിമാനത്തിന്റെ ഒരേയൊരു പ്രധാന പൈലറ്റ് കൂര്‍ക്കംവലിച്ചുറങ്ങിയത് രണ്ടര മണിക്കൂര്‍. ഇസ്ലാമാബാദില്‍നിന്ന് ലണ്ടനിലേക്ക് പറന്ന പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിലാണ് സംഭവം . പരിഭ്രാന്തിയിലാഴ്ത്തിയ യാത്രക്കാര്‍ പൈലറ്റിന്റെ ചിത്രമെടുത്തതോടെ മാധ്യമങ്ങള്‍ വാര്‍ത്ത ലോക ശ്രദ്ധയില്‍ കൊണ്ടുവരുകയായിരുന്നു.


അമീര്‍ അക്തര്‍ ഹാഷ്മി എന്ന പ്രധാന പൈലറ്റാണ് ഇങ്ങനെ ഒരു പ്രവര്‍ത്തിയിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ചത്. ട്രെയിനി പൈലറ്റുമാരുടെ പരിശീകനും ഇദ്ദേഹമായിരുന്നു. സംഭവം നടക്കുന്ന സമയത്ത് ഒരു ട്രെയിനി പൈലറ്റ് മാത്രമേ വിമാനം നിയന്ത്രിക്കാനുണ്ടായിരുന്നുള്ളൂ ഗുരുതരമായ ഉത്തരവാദിത്ത ലംഘനമാണ് പൈലറ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
യാത്രക്കാരാണ് ആദ്യം ഇയാള്‍ ബിസിസ് ക്ലാസിലെ സീറ്റില്‍ മൂടിപ്പുതച്ചുകിടന്നുറങ്ങുന്ന പൈലറ്റിനെ ശ്രദ്ധിച്ചത്. പരിഭ്രാന്തരായ യാത്രക്കാര്‍ ഫോട്ടോകള്‍ പകര്‍ത്തുകയും നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ മാധ്യമങ്ങള്‍ സംഭവമറിയുകയും പൈലറ്റ് നിമിഷ നേരത്തിനുള്ളില്‍ കുപ്രസിദ്ധനാവുകയും ചെയ്തു. ചിത്രം പകര്‍ത്തിയ ഒരാള്‍ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിനെ വിവരമറിയിക്കുകയും അവര്‍ പൈലറ്റിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ജോലിയില്‍നിന്ന് പറഞ്ഞുവിട്ടു. ഇയാള്‍ പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ് പൈലറ്റ്‌സ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റായതിനാല്‍ ആദ്യം നടപടിയെടുക്കാന്‍ മടിച്ചെങ്കിലും പിന്നീട് കര്‍ക്കശമായ നിലപാട് സ്വീകരിച്ചു.

 • അവള്‍ക്കു വേണ്ടായിരുന്നെങ്കില്‍ ഇട്ടേച്ചു പോയാ മതിയായിരുന്നില്ലേ..? കൊച്ചുമകനെ വിട്ടുകിട്ടാന്‍ ശ്രമിക്കുകയാണെന്ന് സാമിന്റെ പിതാവ്
 • വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു; വധുവിന് ഗുരുതരം
 • ഗതികിട്ടാത്ത ആത്മാക്കള്‍ ചുറ്റിക്കറങ്ങുന്നു; സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ ഉടനെ ഹോമം വേണമെന്ന് എംഎല്‍എമാര്‍
 • 17 കാ​രി​യെ ന​ഗ്ന​ചി​ത്രം കാ​ണി​ച്ച് പീഡിപ്പിച്ച പ്രതിശ്രുത വരന്‍ മുഹൂര്‍ത്തത്തിന് മുമ്പ് അറസ്റ്റില്‍ , കല്യാണം മുടങ്ങി
 • സോഫിക്കും കാമുകനുമെതിരായ കോടതിവിധി ഓസ്‌ട്രേലിയയിലെ ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്ത
 • സ്വന്തം പാര്‍ട്ടിയുണ്ടാക്കി കമലിന്റെ രാഷ്ട്രീയപ്രവേശം; ഇനി രജനിയുടെ ഊഴം
 • സയനൈഡ് നല്‍കി സാമിനെ കൊന്ന കേസില്‍ ഭാര്യയും കാമുകനും കുറ്റക്കാരെന്നു കോടതി
 • നാട്ടില്‍ നിന്നു കാണാതായ യുവാവ് തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടില്‍ ചാടി
 • 'നിങ്ങളെന്നെ രാഷ്ട്രീയക്കാരനാക്കി'; അണ്ണാ ഡിഎംകെ മോശം പാര്‍ട്ടിയാണെന്ന് കമല്‍ ഹാസന്‍
 • കനേഡിയന്‍ പ്രധാനമന്ത്രി ഗുജറാത്തിലെത്തിയിട്ടും മോഡി അറിഞ്ഞ ഭാവമില്ല; ട്വിറ്ററിലും മിണ്ടാട്ടമില്ല
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway