Don't Miss

ക്വന്റാസ് എയര്‍വെയ്‌സ് സിഇഒ പ്രസംഗിക്കുമ്പോള്‍ ക്രീം കേക്ക് മുഖത്തെറിഞ്ഞു; കൂസാതെ സിഇഒ

പെര്‍ത്ത്: പ്രസംഗത്തിനിടെ ഓസ്‌ട്രേലിയന്‍ വിമാന കമ്പനിയായ ക്വന്റാസ് എയര്‍വെയ്‌സിന്റെ സിഇഒ അലന്‍ ജോയ്‌സിന്റെ മുഖത്തേക്ക് ക്രീം കേക്ക് തേച്ചു. എന്നാല്‍ മനസാന്നിദ്ധ്യം കൈ വിടാതെ ആ സാഹചര്യം നേരിട്ട സിഇഒ അലന്‍ ജോയ്‌സിന്റെ വീഡിയോ ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുകയാണ്.

പെര്‍ത്തില്‍ നടന്ന ഒരു പരിപാടിയില്‍ അലന്‍ സംസാരിക്കുന്നതിനിടെയാണ് സംഭവം. പ്രസംഗിക്കുന്നതിനിടെ ഒരാള്‍ വേദിയിലെത്തുകയും അലന്റെ മുഖത്ത് ക്രീം കേക്ക് തേക്കുകയുമായിരുന്നു. ഇതിനു ശേഷം കേക്ക് തേച്ചയാള്‍ കൂളായി നടന്ന് പോകുകയും ചെയ്തു.

സദസിലുള്ളവര്‍ ഞെട്ടിത്തരിച്ചിരിക്കുമ്പോള്‍ അവരെ അത്ഭുതപ്പെടുത്തി അലന്‍ പ്രതികരിച്ചു. എന്ത് കൊണ്ടാണ് ഇത് സംഭവിച്ചത് എന്ന് തനിക്ക് അറിയില്ല എന്നാണ് അലന്‍ സദസിനോട് പറഞ്ഞത്. തുടര്‍ന്ന് ദേഹം വൃത്തിയാക്കിയ ശേഷം തിരിച്ചെത്താമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം വേദി വിട്ടു പോയി.

ദേഹത്ത് വീണ കേക്ക് അവശിഷ്ടങ്ങള്‍ വൃത്തിയാക്കിയ ശേഷം തിരിച്ചെത്തിയ അലന്‍ ജോയ്‌സിനെ നിറഞ്ഞ കയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്. ജോയ്‌സിനു നേരെ കേക്ക് എറിഞ്ഞയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.


വീഡിയോ

  • അവള്‍ക്കു വേണ്ടായിരുന്നെങ്കില്‍ ഇട്ടേച്ചു പോയാ മതിയായിരുന്നില്ലേ..? കൊച്ചുമകനെ വിട്ടുകിട്ടാന്‍ ശ്രമിക്കുകയാണെന്ന് സാമിന്റെ പിതാവ്
  • വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു; വധുവിന് ഗുരുതരം
  • ഗതികിട്ടാത്ത ആത്മാക്കള്‍ ചുറ്റിക്കറങ്ങുന്നു; സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ ഉടനെ ഹോമം വേണമെന്ന് എംഎല്‍എമാര്‍
  • 17 കാ​രി​യെ ന​ഗ്ന​ചി​ത്രം കാ​ണി​ച്ച് പീഡിപ്പിച്ച പ്രതിശ്രുത വരന്‍ മുഹൂര്‍ത്തത്തിന് മുമ്പ് അറസ്റ്റില്‍ , കല്യാണം മുടങ്ങി
  • സോഫിക്കും കാമുകനുമെതിരായ കോടതിവിധി ഓസ്‌ട്രേലിയയിലെ ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്ത
  • സ്വന്തം പാര്‍ട്ടിയുണ്ടാക്കി കമലിന്റെ രാഷ്ട്രീയപ്രവേശം; ഇനി രജനിയുടെ ഊഴം
  • സയനൈഡ് നല്‍കി സാമിനെ കൊന്ന കേസില്‍ ഭാര്യയും കാമുകനും കുറ്റക്കാരെന്നു കോടതി
  • നാട്ടില്‍ നിന്നു കാണാതായ യുവാവ് തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടില്‍ ചാടി
  • 'നിങ്ങളെന്നെ രാഷ്ട്രീയക്കാരനാക്കി'; അണ്ണാ ഡിഎംകെ മോശം പാര്‍ട്ടിയാണെന്ന് കമല്‍ ഹാസന്‍
  • കനേഡിയന്‍ പ്രധാനമന്ത്രി ഗുജറാത്തിലെത്തിയിട്ടും മോഡി അറിഞ്ഞ ഭാവമില്ല; ട്വിറ്ററിലും മിണ്ടാട്ടമില്ല
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway