വിദേശം

പാര്‍ലമെന്റ് നടപടിക്കിടെ കുഞ്ഞിനെ മുലയൂട്ടി ചരിത്രം സൃഷ്ടിച്ച് ഓസ്‌ട്രേലിയന്‍ എംപി

സിഡ്‌നി: ആരാധനാലയങ്ങളിലും പൊതുസ്‌ഥലങ്ങളിലും കുഞ്ഞിനെ മുലയൂട്ടാന്‍ അമ്മമാര്‍ വളരെ കഷ്ടപ്പെടുന്ന കാലമാണിത്. പരിഷ്കൃത സമൂഹം എന്ന് മേനി നടിക്കുമ്പോഴും പൊതുസ്‌ഥങ്ങളില്‍ മുലയൂട്ടാന്‍ അമ്മമാര്‍ സംഘടിക്കേണ്ട അവസ്ഥ ബ്രിട്ടനിലും ഉണ്ടായി. ഷോപ്പിംഗ് മാളുകളിലും മറ്റും കുഞ്ഞിനെ മുലയൂട്ടാന്‍ ശ്രമിച്ച അമ്മമാരെ ആട്ടിയോടിച്ച വാര്‍ത്തകളും വന്നിട്ടുണ്ട്. ഇപ്പോഴിതാ ലോകത്തെ അമ്മമാര്‍ക്കൊക്കെ ആത്മവിശ്വാസം നല്‍കി ഓസ്‌ട്രേലിയന്‍ എംപി പാര്‍ലമെന്റ് നടപടിക്കിടെ തന്റെ കുഞ്ഞിനെ മുലയൂട്ടി ചരിത്രം സൃഷ്ടിച്ചു.


സെനറ്ററായ മാരിസ്സ വാട്ടേഴ്‌സ് ആണ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുന്നതിടെ തന്റെ നവജാത ശിശുവിനെ മുലയൂട്ടിയത്. ഇടത്പക്ഷ ഗ്രീന്‍പാര്‍ട്ടി അംഗമാണ് വാട്ടേഴ്‌സ്.
രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച ശേഷം ആദ്യമായാണ് വാട്ടേഴ്‌സ് ചൊവ്വാഴ്ച പാര്‍ലമെന്റില്‍ എത്തിയത്. രണ്ടു മാസം പ്രായമുള്ള മകള്‍ അലിയ ജോയിയേയും വാട്ടേഴ്‌സ് കൊണ്ടുവന്നിരുന്നു. സഭയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനെ വിശന്നു കാറഞ്ഞ കുഞ്ഞിനു അവര്‍ പാലുകൊടുക്കുകയായിരുന്നു.


പാര്‍ലമെന്റില്‍ അംഗങ്ങള്‍ക്ക് മൂലയൂട്ടാനുള്ള അവകാശം കഴിഞ്ഞ വര്‍ഷമാണ് സെനറ്റ് അനുവദിച്ചുനല്‍കിയത്. ഇത് പിന്നീട് അധോസഭയും അംഗീകരിച്ചിരുന്നു. കുഞ്ഞിനെ മുലയൂട്ടാന്‍ പാര്‍ലമെന്റ് നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനം എടുത്തത്. എന്നാല്‍ ഇതുവരെ രണ്ടു സഭകളിലും ആരും ഇതുവരെ അതിന് ധൈര്യപ്പെട്ടിരുന്നില്ല.

പാര്‍ലമെന്റില്‍ കൂടുതല്‍ അമ്മമാരും രക്ഷിതാക്കളും എത്തട്ടെയെന്നാണ് വാട്ടേഴ്‌സ് പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചത്. പാര്‍ലമെന്റ് കൂടുതല്‍ കുടുംബ സൗഹാര്‍ദ്ദവും ശിശുസംരക്ഷണത്തിന് കഴിയുന്നതുമാകട്ടെയെന്നും അവര്‍ പറഞ്ഞു.
പാര്‍ലമെന്റിലെ മുന്‍ ചട്ടമനുസരിച്ച് കുട്ടികളെ കൊണ്ടുവരുന്നത് സാങ്കേതികമായി നിരോധിച്ചിരുന്നു.

 • ഇന്ത്യക്കാരുടെ ഇഷ്ട നേതാവ് സുഷമ സ്വരാജെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍
 • ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ വച്ച മെറ്റല്‍ ഡിറ്റക്ടറുകള്‍ ഇസ്രായേല്‍ നീക്കം ചെയ്തു
 • ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യയോട് 'നല്ല ഷെയ്പ്പാണല്ലോ' എന്ന് ട്രംപ്: വീഡിയോ വൈറല്‍
 • ന്യൂയോര്‍ക്കില്‍ ആശുപത്രിയില്‍ വെടിവെയ്പ്; ഡോക്ടര്‍ കൊല്ലപ്പെട്ടു; 6 പേര്‍ക്ക് പരുക്ക്
 • മാര്‍പാപ്പയുടെ ഉപദേഷ്ടാവായ കര്‍ദിനാളിനെതിരെ പീഡനക്കേസ്
 • പാകിസ്ഥാനില്‍ ഓയില്‍ ടാങ്കറിന് തീപിടിച്ച് 123 മരണം; നിരവധി പേര്‍ക്ക് പരുക്ക്
 • ചൈനയില്‍ മണ്ണിടിച്ചില്‍ ; നൂറിലേറെ പേര്‍ മരിച്ചതായി സംശയം
 • ഇന്ത്യക്കാര്‍ക്ക് ഇനി ഓണ്‍ലൈനിലൂടെ ഓസ്‌ട്രേലിയന്‍ വിസിറ്റിങ് വിസ
 • ചൈനീസ് വിമാനം ആകാശച്ചുഴിയില്‍പെട്ടു; 26 പേര്‍ക്ക് പരിക്ക്
 • പസഫിക് സമുദ്രത്തില്‍ യുഎസ് യുദ്ധകപ്പലും ഫിലിപ്പിന്‍സ് ചരക്കുകപ്പലും കൂട്ടിയിടിച്ചു 7 പേരെ കാണാതായി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway