അസോസിയേഷന്‍

ഹേവാര്‍ഡ്സ്ഹീത്ത് എച്ച്എംഎയുടെ സ്പോര്‍ട്സ് ഡേയും ഫാമിലി മീറ്റും ബാര്‍ബിക്യൂവും ഞായറാഴ്ച

യുകെയിലെ തന്നെ ഏറ്റവും വലിയ അസോസിയേഷനുകളിലൊന്നായ ഹേവാര്‍ഡ്സ്ഹീത്ത് മലയാളി അസോസിയേഷന്റെ സ്പോര്‍ട്സ് ഡേയും ഫാമിലി മീറ്റും ബാര്‍ബിക്യൂവും നാളെ (ഞായറാഴ്ച) രാവിലെ 9 മണി മുതല്‍ കുക്ക്ഫീല്‍ഡിലുള്ള വൈറ്റ്മാന്‍സ് ഗ്രീന് മൈതാനത്തു വച്ച് നടത്തപ്പെടുന്നതാണ്. 85ഓളം കുടുംബങ്ങള്‍ അംഗങ്ങളുള്ള എച്ച്എംഎയുടെ സ്പോര്‍ട്സ് ഡേയും, ബാര്‍ബിക്യൂവും അസോസിയേഷന്‍ പ്രസിഡന്റ് ബിജു പോത്താനിക്കാടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വച്ച് യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ പ്രസിഡന്റ് ലാലു ആന്റണി, ജനറല്‍ സെക്രട്ടറി അജിത് കുമാര്‍ വെണ്‍മണി എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം ചെയ്യും.
എച്ച്എംഎയുടെ സെക്രട്ടറി ജോസഫ് തോമസ്, രക്ഷാധികാരികളായ ജോഷി കുര്യാക്കോസ്, കോര വര്‍ഗ്ഗീസ് മട്ടമന, പ്രോഗ്രാം കോ – ഓര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ ജോണ്‍, വൈസ് പ്രസിഡന്റ് ജീത്തു മാത്യു, ജോയിന്റ് സെക്രട്ടറി ജിജോ അ രയത്ത്, ട്രഷറര്‍ ബേസില്‍ ബേബി. എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ സദാനന്ദന്‍ ദിവാകരന്‍, ഷാബു കുര്യന്‍, രാജു ലൂക്കോസ്, ജിമ്മി അഗസ്റ്റിന്‍, ജിമ്മി പോള്‍, ബിജു സെബാസ്റ്റ്യന്‍, സിബി തോമസ്, സന്തോഷ് ജോസ്, ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ ബാബു മാത്യു, സ്പോര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍ ജോഷി ജേക്കബ് തുടങ്ങിയവരും കൂടാതെ ലണ്ടന്‍ ചലഞ്ചേഴ്സ് ടീം മാനേജര്‍ സജി ജോണ്‍, ക്യാപ്ടന്‍ ജെമ്മു കുര്യന്‍, വൈസ് ക്യാപ്ടന്‍ സിലു ജിമ്മി, ടീം കോച്ച് അരുണ്‍ മാത്യു എന്നിവരും ഏഷ്യന്‍ ടൈഗേഴ്സ് ടീം മാനേജര്‍ സണ്ണി ലൂക്കാ ഇടത്തില്‍, ക്യാപ്ടന്‍ ദിനേശ് ഡേവിഡ്, വൈസ് ക്യാപ്ടന്‍ സിബിന്‍ പോത്തന്‍മേരി, ടീം കോച്ച് രാജു ലൂക്കോസ് തുടങ്ങിയവരും, എച്ച്എംഎയുടെ ഓഡിറ്റര്‍ ബിജു ഫിലിപ്പും ഉദ്ഘാടന വേദിയില്‍ സന്നിഹിതരാകും.

തുടര്‍ന്ന് 9.15 മുതല്‍ ഏഷ്യന്‍ ടൈഗേഴ്സ് ടീമും ലണ്ടന്‍ ചലഞ്ചേഴ്സ് ടീമും നേതൃത്വം നല്‍കുന്ന കായിക പ്രതിഭകളുടെ വാശിയേറിയ അത്ലറ്റിക് മത്സരങ്ങളും പിന്നീട് വടംവലി, നടത്തം, ചാക്കിലോട്ടം, മുക്കാലി ഓട്ടം തുടങ്ങി നിരവധി മത്സരഇനങ്ങളും അരങ്ങേറുന്നതാണ്. മത്സരത്തിനോട ടനുബന്ധിച്ച് എച്ച്എംഎയുടെ നേതൃത്വത്തില്‍ സ്നേഹവിരുന്നും ബാര്‍ബിക്യൂവും സംഘടിപ്പിച്ചിട്ടുണ്ട്. എച്ച്എംഎയുടെ സ്പോര്‍ട്സ് ഡേ കൂടുതല്‍ ആവേശകരവും രസകരവുമാക്കുന്നതിന് എല്ലാ അംഗങ്ങളും രാവിലെ 9മണിക്ക് തന്നെ എത്തിച്ചേരണമെന്ന് സെക്രട്ടറി ജോസഫ് തോമസ്, സ്പോര്‍ട്സ് കോ ഓഡിനേറ്റര്‍ ജോഷി ജേക്കബ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. അസോസിയേഷന്‍ അംഗങ്ങള്‍ക്ക് മത്സരഇനങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ ടീം ലീഡേഴ്സുമായി ബന്ധപ്പെടേണ്ടതാണ്.
സ്പോര്‍ട്സ് ഡേയുടെ സുഗമമായ നടത്തിപ്പിനായി ജോഷി ജേക്കബിന്റെ നേതൃത്വത്തില്‍ മാത്യൂസ് ജോയി, ദിനേശ് ഡേവിഡ്, ജെമ്മു കുര്യന്‍, ഗംഗാ പ്രസാദ്, മാത്യൂസ് ബിജു, ലൂക്കോസ് രാജു, ദില്‍ഷാ സാറാ പോള്‍, ബിജി സിബി, സിലു ജിമ്മി എന്നിവരുടെ നേതൃത്വത്തിലുള്ള സ്പോര്‍ട്സ് കമ്മിറ്റിയും പ്രവര്‍ത്തിച്ചു വരുന്നു.
ഗ്രൗണ്ടിന്റെ അഡ്രസ്സ്
Whitenans Green
Cuckheld- RH175HX

 • യുക്മ റീജിയണല്‍ കലാമേളകള്‍ പ്രഖ്യാപനം പൂര്‍ത്തിയായി : ഒരേ ദിവസം നാല് റീജിയണുകളില്‍ മേള അരങ്ങേറുന്ന 'സൂപ്പര്‍ സാറ്റര്‍ഡേ' വീണ്ടും
 • കാന്‍സര്‍ ബാധിച്ച ദേവസിക്കായി വോകിംഗ് കാരുണ്യ സുമനസുകളുടെ സഹായം തേടുന്നു
 • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം മലയാളത്തനിമയില്‍ അവിസ്മരണീയമായി
 • ആഘോഷങ്ങളുടേയും താളമേളകളുടേയും അകമ്പടിയോടെ സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളീ അസ്സോസിയേഷന്റ ഓണാഘോഷത്തിന് കൊടിയിറക്കം
 • പന്ത്രണ്ടാമത് യുകെ കരിങ്കുന്നം ദേശീയ സംഗമം സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ
 • മലയാളം മിഷന്‍ യു.കെ. ചാപ്റ്റര്‍ ഉദ്ഘാടനം മന്ത്രി എ.കെ.ബാലന്‍ 22 ന് ലണ്ടനില്‍ നിര്‍വ്വഹിക്കും
 • സദ്യവട്ടങ്ങളും താളമേളങ്ങളുമായി, യുബിഎംഎയുടെ ഓണാഘോഷം നാളെ
 • ശ്രീ നാരായണ ഗുരു ധര്‍മ്മ സമാജം യുകെയുടെ ഓണാഘോഷം ക്രോയിഡോണില്‍
 • ലിമയുടെ ഓണാഘോഷം ഗംഭീരമാകും; കലാകായിക മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്
 • ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ 30ന്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway