സ്പിരിച്വല്‍

അഭിഷേക നിറവില്‍ ക്രോളി: ഫാ . സോജി ഒലിക്കല്‍ നയിക്കുന്ന 'തണ്ടര്‍ ഓഫ് ഗോഡ്' നാളെ

സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ റവ. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ദേശ ഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവത്ക്കരണം സാദ്ധ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് ധ്യാന ശുശ്രൂഷ’ തണ്ടര്‍ ഓഫ് ഗോഡ്’ 14ന് നാളെ ഞായറാഴ്ച ക്രോളിയില്‍ നടക്കും.

വിവിധങ്ങളായ ഭാഷകളും സംസ്‌കാരവും ഇടകലര്‍ന്ന യൂറോപ്പില്‍ സുവിശേഷവത്ക്കരണത്തിന്റെ വലിയ അടയാളമായി മാറിക്കൊണ്ടിരിക്കുന്ന ഈ ശുശ്രൂഷയില്‍ പരിശുദ്ധാത്മ ശക്തിയാല്‍ അനേകം അത്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചു കൊണ്ടിരിക്കുന്നു.

അരുന്ധല്‍ & ബ്രൈറ്റണ്‍ അതിരൂപതാ ബിഷപ്പ് റിച്ചാര്‍ഡ് മോത്തിന്റെ അനുഗ്രഹാശീര്‍വാദത്തോടെ നടത്തപ്പെടുന്ന കണ്‍വന്‍ഷനില്‍ ഈസ്റ്റ്‌ബോണ്‍ കാത്തലിക് ചര്‍ച്ച് വികാരി ഫാ. ജെറാര്‍ഡ് ഹെറ്റെന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കപ്പെടും.
കണ്‍വന്‍ഷനിലേക്ക് വിവിധ പ്രദേശങ്ങളില്‍നിന്നും വാഹനസൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ ഉച്ചതിരിഞ്ഞ് 1 മണി മുതല്‍ വൈകിട്ട് 5 വരെ ക്രോളിയിലെ സെന്റ് വില്‍ഫ്രഡ് കാത്തലിക് സ്‌കൂളിലാണ് (ST.WILFRED WAY, RH 11 8 PG) കണ്‍വന്‍ഷന്‍ നടക്കുക.

ആരാധന,വചനപ്രഘോഷണം, കുമ്പസാരം ,സ്പിരിച്വല്‍ ഷെയറിംങ്, കുട്ടികള്‍ക്കുള്ള പ്രത്യേക ക്ലാസുകള്‍ തുടങ്ങിയ ശുശ്രൂഷകള്‍ കണ്‍വന്‍ഷന്റെ ഭാഗമാകും. ഏറെ അനുഗ്രഹീതമായ ഈ പരിശുദ്ധാത്മാഭിഷേക കണ്‍വന്‍ഷനിലേക്ക് സംഘാടകര്‍ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിജോയ് ആലപ്പാട്ട്.07960000217

  • കെന്റ് ഹിന്ദുസമാജത്തിന്റെ രാമായണമാസാചരണം നാളെ
  • സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍ നാളെ
  • സെഹിയോന്‍ യുകെ ടീം നയിക്കുന്ന ദൈവ വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ടോട്ടന്‍ഹാമില്‍
  • മാഞ്ചസ്റ്റര്‍ നൈറ്റ് വിജിലിന്റെ പത്താം വാര്‍ഷികം വെള്ളിയാഴ്ച; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികന്‍
  • വാല്‍തംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ നാളെ മരിയന്‍ ദിന ശുശ്രൂഷ
  • സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ നോട്ടിംഗ്ഹാമില്‍ 23ന്
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത നേതൃത്വം നല്‍കിയ ആദ്യ വാല്‍സിംഹാം തീര്‍ത്ഥാടനം അവിസ്മരണീയം; മാതൃഭക്തിയില്‍ അലിഞ്ഞു വിശ്വാസികള്‍
  • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ മലയാളത്തിലുള്ള ഏകദിന കണ്‍വന്‍ഷന്‍ 22ന് ലണ്ടനില്‍
  • സെഹിയോന്‍ യുകെ നയിക്കുന്ന സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിങ്ടണില്‍ ഓഗസ്റ്റ് 7 മുതല്‍
  • വാല്‍സിംഹാം തീര്‍ത്ഥാടനം: ഈ വര്‍ഷം പ്രത്യേകതകളേറെ; രൂപതാ പ്രഖ്യാപന വാര്‍ഷികവും കര്‍മ്മലമാതാവിന്റെ തിരുനാളും നാളെ
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway