സ്പിരിച്വല്‍

വാല്‍തംസ്‌റ്റോ പള്ളിയില്‍ മരിയന്‍ ദിന ശുശ്രൂഷകളും വണക്കമാസ സമാപനവും മേയ് 31 ന്


വാല്‍തംസ്റ്റോ:ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍തംസ്റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) മെയ് മാസം 31-ാം തീയതി ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷകളും എണ്ണ നേര്‍ച്ചയും അതോടൊപ്പം മാതാവ് ഫാത്തിമായില്‍ പ്രത്യക്ഷപ്പെട്ടതിന്റെ 100-ാം വര്‍ഷം തിരുസ്സഭ ആചരിക്കുന്നതില്‍ ലണ്ടനിലെ മലയാളി സമൂഹവും പങ്കുചേരുന്നു. കൂടാതെ മാതാവിന്റെ വണക്കമാസ സമാപന ദിനവും വളരെ ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു.
'അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്ത്രീകളില്‍ അനുഗ്രഹീതയാണ്. നിന്റെ ഉദരഫലവും അനുഗ്രഹീതം. എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരുവാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന് ? (ലൂക്ക: 1:42-43)
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തിരുവചനത്തിലൂടെ മനുഷ്യകുലത്തിന് വെളുപ്പെടുത്തിത്തന്ന ഈ മഹാ രഹസ്യത്തിലൂടെ ദൈവപുത്രന്റ അമ്മയായ പരി. അമ്മയെ നമ്മള്‍ എങ്ങനെ ബഹുമാനിക്കണമെന്ന് ഈശോ പഠിപ്പിക്കുന്നു.
മെയ് മാസം പരി. അമ്മയുടെ പ്രത്യേക വണക്കത്തിനുള്ള മാസമായാണ് തിരുസ്സഭ നല്‍കിയിരിക്കുന്നത് .അതിനാല്‍ പരി. അമ്മയ്ക്ക് സ്‌നേഹ ബഹുമാനങ്ങങ്ങള്‍ നല്‍കിക്കൊണ്ട് ഈ മാസം മുഴുവല്‍ അമ്മയുടെ പ്രത്യേകമായ മാദ്ധ്യസ്ഥം തേടിക്കൊണ്ട് വി.കുര്‍ബ്ബാനയില്‍ ഈശോയുടെ സജ്ജീവ സാന്നിധ്യത്തെ നമുക്ക് നേരിട്ട് അനുഭവിക്കാം.
ഈ സുദിനത്തില്‍ പരി. അമ്മയുടെ തിരുസ്വരൂപങ്ങള്‍ ഓരോ ഭവനങ്ങളില്‍ നിന്നും കൊണ്ടുവരുകയും പരി. അമ്മയുടെ തിരുസ്വരൂപവും കത്തിച്ച മെഴുകുതിരികളും കൈകളില്‍ ഏന്തിയുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. കഴിയുന്ന എല്ലാവരും പിരി. അമ്മയുടെ തിരുസ്വരൂപവുമായി വരണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.
തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.
വൈകിട്ട് 5.30ന് കുമ്പസാരം, 6:30ന് ജപമാല, 7.00 ന് ആഘോഷമായ വി.കുര്‍ബ്ബാന
തുടര്‍ന്നു് നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, 8:20ന് എണ്ണനേര്‍ച്ച, 8:30ന് തിരുവചന പ്രഘോഷണം, 8.45ന് പരി.പരമ ദിവകാരുണ്യ നാഥനെ തൊട്ട് ആരാധിക്കുവാനുള്ള അവസരം.
പള്ളിയുടെ വിലാസം:-
Our Lady and St.George Church,132 Shernhall Street, Walthamstow, E17 9HU
ഓരോ മരിയന്‍ ദിനത്തിലും യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദീര്‍ഘദൂരം യാത്ര ചെയ്ത് വി.കുര്‍ബ്ബാനയിലും
എണ്ണ നേര്‍ച്ചയിലും പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നവര്‍ നല്‍കുന്ന സാക്ഷ്യങ്ങള്‍ ദൈവത്താല്‍ അസാധ്യമായിട്ട് ഒന്നുമില്ലെന്നുള്ളതിന് തെളിവാണ്.
ഈ തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക്ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്‌ളിന്‍ ഫാ.ജോസ് അന്ത്യാം കുളം അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് മരിയന്‍ ഡേ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
www.marianday.net., Facebook :-marianday facebook • സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന ഉപവാസ മലയാളം കണ്‍വന്‍ഷന്‍ നോട്ടിംഗ്ഹാമില്‍ 24ന്
 • കുട്ടികള്‍ക്കായി ഏകദിന ക്യാമ്പും ധ്യാനവും 30ന്
 • സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍ 23ന്
 • ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഒക്ടോ:29നു; സുവിശേഷവല്‍ക്കരണ നാന്ദി കുറിച്ച് മാര്‍ സ്രാമ്പിക്കല്‍
 • സന്ദര്‍ലാന്‍ഡ് സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശതാബ്ദി ആഘോഷവും 30ന്
 • വാല്‍താംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിന ശുശ്രൂഷയും വി. പാദ്രോപിയോയുടെ തിരുനാളും
 • റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ യുവജന ധ്യാനം ഒക്ടോബര്‍ 23 മുതല്‍
 • കെന്റ് ഹിന്ദുസമാജത്തിന്റെ ഓണാഘോഷം
 • ഹാംഷെയര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ദൈവമാതാവിന്റെ ജനന തിരുനാള്‍ 16 ,17 തീയതികളില്‍
 • ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഇംഗ്ലീഷ് കുര്‍ബാനയും JSVBS 2017 ഉം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway