Don't Miss

യേശുവിനെപ്പോലെ വെള്ളത്തിന് മുകളിലൂടെ നടക്കാന്‍ ശ്രമിച്ച പാസ്റ്ററെ മുതലകള്‍ തിന്നു


യേശുവിനെ അനുകരിച്ച് വെള്ളത്തിന് മുകളില്‍ നടന്ന് അത്ഭുതം കാണിക്കാന്‍ ശ്രമിച്ച പുരോഹിതനെ മുതലകള്‍ കടിച്ച് കൊന്നു. സിംബാബ്‌വേയിലെ ഉംബുമലാംഗയിലെ വൈറ്റ് റിവര്‍ ടൗണിലാണ് സംഭവം. സെയിന്റ് ഓഫ് ദി ലാസ്റ്റ് ഡെയ്‌സ് ചര്‍ച്ചിലെ ജൊനാഥന്‍ തേത്വ എന്ന പാസ്റ്ററെയാണ് മൂന്ന് മുതലകള്‍ കടിച്ച് തിന്നത്. പള്ളിയിലെ അംഗങ്ങള്‍ നോക്കി നില്‍ക്കെയായിരുന്നു ഇദ്ദേഹത്തിന്റെ ദാരുണാന്ത്യം. വെള്ളത്തിന് മുകളില്‍ കൂടി നടന്ന് യേശു കാണിച്ചത് പോലെയുള്ള അത്ഭുതം കാണിക്കാനായിരുന്നു ഇദ്ദേഹം ശ്രമിച്ചത്. ഇതിനായി മുതലകള്‍ നിറഞ്ഞ പുഴയാണ് ഇദ്ദേഹം തെരഞ്ഞെടുപ്പ്.

വിശ്വാസത്തെ കുറിച്ചാണ് ജൊനാഥന്‍ കഴിഞ്ഞ ഞായറാഴ്ച പഠിപ്പിച്ചതെന്ന് പള്ളിയിലെ അംഗങ്ങളില്‍ ഒരാള്‍ പറയുന്നു. തന്റെ വിശ്വാസം ഞങ്ങള്‍ക്ക് മുന്നില്‍ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നതായി അംഗം പറയുന്നു. 30 മീറ്ററോളം ദൂരം ജൊനാഥന്‍ വെള്ളത്തിന് മുകളില്‍ നടന്നതായി വിശ്വാസികള്‍ അവകാശപ്പെട്ടു. ഈ സമയം എവിടെ നിന്നോ വന്ന മുതലകള്‍ അദ്ദേഹത്തെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും അവര്‍ പറയുന്നു. പാസ്റ്ററുടെ അടിവസ്ത്രവും ചെരുപ്പും ജലോപരിതലത്തിലൂടെ ഒഴുകി നടന്നു.

  • സഹോദരന് നീതി തേടി എല്ലും തോലുമായ ശ്രീജിത്ത് പഴയ മിസ്റ്റര്‍ തിരുവനന്തപുരം!
  • ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇനി തിരിച്ചറിയില്‍ രേഖയല്ല; അവസാന പേജ് യാത്രാ വിവരമായിരിക്കില്ല
  • പൊണ്ണത്തടി കുറയ്ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അമിത് ഷായുടെ സ്റ്റഡി ക്ലാസ്
  • മരണത്തിലും ഒന്നിച്ചുണ്ടാവണം: ദയാവധത്തിന് രാഷ്ട്രപതിയുടെ കനിവ് തേടി വൃദ്ധ ദമ്പതികള്‍
  • 'ഓഖി'യിലെ ഹെലിക്കോപ്ടര്‍ കണക്കുമായി പിണറായിയെ പരിഹസിച്ച് ജേക്കബ് തോമസ്‌
  • വാടക കുടിശ്ശിക പെരുകി; മല്ലിക ഷെരാവത്തിനെ പാരീസിലെ ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിടും
  • അബുദാബി ഡ്യൂട്ടി ഫ്രീ നറുെക്കടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്; കിട്ടിയത് 20.7 കോടി
  • ഐശ്യര്യറായിക്ക് ജനിച്ച മകനാണ് താനെന്ന് 29 കാരന്‍ ; വലിയ തമാശയെന്ന് ഐശ്വര്യ
  • വിമാന യാത്രക്കിടെ അടുത്ത സീറ്റിലെ യുവതിയെ കടന്നു പിടിച്ചു; ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍
  • കാലിത്തീറ്റ കുംഭകോണ കേസ്: ലാലുവിന്റെ അനുയായികള്‍ ഭീഷണിപ്പെടുത്തി- ജഡ്ജി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway