അസോസിയേഷന്‍

അയര്‍ക്കുന്നം - മറ്റക്കര സംഗമത്തിന് നവസാരഥികള്‍; ജോസഫ് വര്‍ക്കി പ്രസിഡന്റ്, ജോണിക്കുട്ടി സക്കറിയാസ് സെക്രട്ടറി

അയര്‍ക്കുന്നം- മറ്റക്കര സംഗമത്തിന് നവസാരഥികളെ തെരഞ്ഞെടുത്തു. ജോസഫ് വര്‍ക്കി (പ്രസിഡന്റ് ), ജോണിക്കുട്ടി സക്കറിയാസ് (സെക്രട്ടറി ), ടോമി ജോസഫ് (ട്രഷറര്‍), പുഷ്പ ജോണ്‍സണ്‍ (വൈസ് പ്രസിഡന്റ് ), ജോമോന്‍ ജേക്കബ് വള്ളൂര്‍ (ജോയിന്റ് സെക്രട്ടറി ) എന്നിവരോടൊപ്പം എക്‌സിക്യൂട്ടീവ് മെംബേര്‍സ് ആയി സി. എ. ജോസഫ്, അബിനേഷ് പി. ജോസ് , അനില്‍ വര്‍ഗീസ്, ഫെലിക്‌സ് ജോണ്‍ , ജെയിംസ് രാമച്ചനാട്ട് , ബോബി ജോസഫ് , ജോജി ജോസഫ്, ജെയിംസ് മാത്യു അപ്പച്ചേരില്‍, ജോഷി കണീച്ചിറ, രജീഷ്‌കുര്യന്‍ ചക്കാലക്കല്‍ , റോബി ജെയിംസ് വയലില്‍ എന്നിവരെയുമാണ് തിരഞ്ഞെടുത്തത്.
ആദ്യ സംഗമം ഭദ്ര ദീപം കൊളുത്തി ഉത്ഘാടനം ചെയ്ത ജോസ് കെ. മാണിഎം. പി. യുടെയും സംഗമത്തില്‍ പങ്കെടുക്കുവാനായി എത്തിച്ചേര്‍ന്ന കുടുംബങ്ങളുടെയും സാന്നിധ്യത്തില്‍ റോജിമോന്‍ വറുഗീസിന്റെ നേതൃത്വത്തില്‍ നടത്തിയ തിരഞ്ഞെടുപ്പില്‍ അയര്‍ക്കുന്നം മറ്റക്കരപ്രദേശങ്ങള്‍ ഉള്‍പ്പടെ സമീപ സ്ഥലങ്ങളില്‍ നിന്നുമുള്ളവര്‍ക്കു കുടി പ്രാതിനിധ്യം നല്‍കി മുഴുവന്‍ ഭാരവാഹികളെയും ഐക്യകണ്‌ഠേനയാണ് തിരഞ്ഞെടുത്തത്.

ആദ്യ സംഗമം അവിസ്മരണീയമാക്കി തീര്‍ക്കുവാന്‍ പരിശ്രമിച്ച സംഘാടകരെയും കുടുംബാംഗങ്ങളെയും പുതുതായി തിരഞ്ഞെടുത്ത കമ്മിറ്റി അനുമോദിക്കുകയും കൂടുതല്‍ ക്ഷേമകരമായ കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ചു സംഗമത്തെ കൂടുതല്‍ ജനകീയമാക്കി മുന്നോട്ടു കൊണ്ടു പോകുവാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു. ആദ്യ സംഗമത്തിന്റെ വിജയത്തെ തുടര്‍ന്ന് കൂടുതല്‍ കുടുംബങ്ങള്‍ തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുവാന്‍ സന്നദ്ധരാണെന്നു താല്പര്യപൂര്‍വം പുതിയ ഭാരവാഹികളെ ഇതിനോടകം അറിയിച്ചു കഴിഞ്ഞു.

ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ഉടനെതന്നെ എക്‌സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചു കൂട്ടുമെന്നും കൂടുതല്‍ കുടുംബങ്ങള്‍ സംഗമത്തിലേക്കു കടന്നു വരണമെന്നും എല്ലാ കുടുംബാംഗങ്ങളുടെയും സഹകരണത്തോടും പിന്തുണയോടും കൂടി ജനകീയ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു സംഗമത്തെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടു പോകുമെന്ന് പ്രസിഡന്റ് ജോസഫ് വര്‍ക്കി, സെക്രട്ടറി ജോണിക്കുട്ടി സക്കറിയാസ്, ട്രഷറര്‍ ടോമി ജോസഫ് എന്നിവര്‍ അറിയിച്ചു .

 • കെറ്ററിംഗ്‌ ക്നാനായ കാത്തലിക് അസോസിയേഷന് നവനേതൃത്വം
 • യുക്മ 'യുഗ്രാന്റ് 'ലോട്ടറി: ഷെഫീല്‍ഡിലെ സിബിക്ക് ബ്രാന്‍ഡ് ന്യൂ വോക്‌സ് വോഗണ്‍ കാര്‍
 • പഠന ക്ളാസുകളും വിദഗ്ധ ഉപദേശങ്ങളും ഉള്‍പ്പെടുത്തി റീജിയണല്‍ കോണ്‍ഫറന്‍സുകളുമായി യുക്മ നഴ്സസ് ഫോറം
 • കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതി ചേതന യുകെ കേരളപ്പിറവി ആഘോഷിച്ചു
 • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന് നവനേതൃത്വം; അലക്‌സ് വര്‍ഗ്ഗീസ് വീണ്ടും പ്രസിഡന്റ്, ജനീഷ് കുരുവിള ജനറല്‍ സെക്രട്ടറി
 • ബ്രിസ്റ്റോള്‍ ആദ്രകലാ കേന്ദ്രയുടെ നേതൃത്വത്തില്‍ 25ന് നൃത്ത സന്ധ്യ; ചലച്ചിത്ര താരം ശങ്കര്‍ മുഖ്യാതിഥിയാകും
 • 2018ലെ യുക്മ കലണ്ടര്‍ ; യു.കെ മലയാളികള്‍ക്കിടയില്‍ വന്‍പ്രചാരം നേടുന്നു
 • യുകെകെസിഎ ബാഡ്മിന്റണ്‍ : അജയ്യരായി സ്റ്റോക് ഓണ്‍ ട്രെന്‍ഡ്, ആറാം തവണയും കിരീടം
 • ഗ്ലാസ്‌ഗോ ക്‌നാനായ അസോസിയേഷന് പുതു നേതൃത്വം; ബെന്നി കുടിലില്‍ പ്രസിഡന്റ്. ഷിബു പള്ളിപ്പറമ്പില്‍ സെക്രട്ടറി
 • ബെഡ്ഫോര്‍ഡ് മലയാളി അസോസിയേഷന് നവ നേതൃത്വം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway