വിദേശം

വിശന്നു വലഞ്ഞ പൈലറ്റ് ഹെലികോപ്റ്റര്‍ മക്‌ഡൊണാള്‍ഡ് റസ്‌റ്റോറന്റിനു മുന്നില്‍ ഇറക്കി

സിഡ്നി: വിശപ്പ് സഹിക്കാനാകാതെ കണ്ണ് കാണാന്‍ വയ്യാതായ പൈലറ്റ് ഹെലികോപ്റ്റര്‍ മക്‌ഡൊണാള്‍ഡ് റസ്‌റ്റോറന്റിനു മുന്നില്‍ ഇറക്കി.
ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം. ശനിയാഴ്ച വൈകിട്ടാണ് റൗസ് ഹില്‍ മക്ഡൊണാള്‍സ് റസ്റ്റോറന്റിന്റെ മുറ്റത്ത് ഹെലികോപ്റ്റര്‍ നിര്‍ത്തി പൈലറ്റ് ഭക്ഷണം വാങ്ങിയത്. റസ്റ്റോറന്റിനു മുന്നില്‍ പറന്നിറങ്ങുന്ന വിമാനം കണ്ട് റസ്റ്റോറന്റ് ജീവനക്കാര്‍ ഭയന്നെങ്കിലും പൊലറ്റ് ഭക്ഷണം ഓഡര്‍ ചെയ്തതോടെയാണ് കാര്യം മനസിലാകുന്നത്. ഭക്ഷണം വാങ്ങിയ ശേഷം റസ്റ്റോറന്റിലെ ലോണില്‍ നില്‍ക്കുന്ന തന്റെ ഹെലികോപ്റ്ററിന്റെ പൈലറ്റ് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
എന്നാല്‍ അധികൃതരോട് അനുവാദം വാങ്ങിയാണ് ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്തതെന്ന് സിവില്‍ ഏവിയേഷന്‍ സേഫ്റ്റി അതോറിറ്റി വക്താവ് പറഞ്ഞു. പൈലറ്റിന്റെ നടപടിയും ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതിന്റെയും പറന്നുയരുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഭക്ഷണവും കൈയ്യില്‍ പിടിച്ച് പൈലറ്റ് കോപ്റ്ററിനകത്ത് പോകുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ

  • ഇന്ത്യക്കാര്‍ക്ക് ഇനി ഓണ്‍ലൈനിലൂടെ ഓസ്‌ട്രേലിയന്‍ വിസിറ്റിങ് വിസ
  • ചൈനീസ് വിമാനം ആകാശച്ചുഴിയില്‍പെട്ടു; 26 പേര്‍ക്ക് പരിക്ക്
  • പസഫിക് സമുദ്രത്തില്‍ യുഎസ് യുദ്ധകപ്പലും ഫിലിപ്പിന്‍സ് ചരക്കുകപ്പലും കൂട്ടിയിടിച്ചു 7 പേരെ കാണാതായി
  • മ്യൂണിക്കില്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെടിവയ്പ്; നിരവധി പേര്‍ക്ക് പരുക്ക്
  • പാല്‍ക്ഷാമം നേരിടാന്‍ 60 വിമാനങ്ങളില്‍ 4,000 പശുക്കള്‍ ഖത്തറിലേക്ക്
  • 31,000 അടി ഉയരത്തില്‍ എഞ്ചിന്‍ തകരാര്‍; ജെന്നിഫര്‍ ലോറന്‍സ് സഞ്ചരിച്ച വിമാനം നിലത്തിറക്കി
  • സൗദിയില്‍ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഐ.എസ്
  • ദുബായ് 'പാസ്‌പോര്‍ട്ട് രഹിത' വിമാനത്താവളം; ഇനി സ്മാര്‍ട്ട് ഫോണ്‍ മാത്രം മതി
  • ഇറാന്‍ പാര്‍ലമെന്റിലും ഖൊമേനിയുടെ ശവകുടീരത്തിലും ഭീകരാക്രമണം; രണ്ടു മരണം
  • പ്രവാസികള്‍ സൂക്ഷിക്കുക; ഖത്തര്‍ അനുകൂല പോസ്റ്റിട്ടാല്‍ 15 വര്‍ഷം തടവ്‌, കനത്ത പിഴയും
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway