അസോസിയേഷന്‍

യു.കെയിലെ കേരളാ വള്ളംകളിയും കാര്‍ണിവലും: പേരും ലോഗോയും നിര്‍ദ്ദേശിക്കുന്നതിന് യൂറോപ്യന്‍ മലയാളികള്‍ക്ക് അവസരം

യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് (യുക്മ)യുടെ നേതൃത്വത്തില്‍ യു.കെയില്‍ ആദ്യമായി നടത്തുവാനൊരുങ്ങുന്ന മലയാളികളുടെ മത്സര വള്ളംകളിയുടേയും പ്രദര്‍ശനത്തിന്റേയും പ്രഖ്യാപനം യു.കെ മലയാളികള്‍ക്കിടയില്‍ വന്‍ ആവേശമാണ് ഉളവാക്കിയിരിക്കുന്നത്. യു.കെയില്‍ നിന്നു മാത്രമല്ല യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മലയാളി സംഘടനാ നേതാക്കളും ഈ പരിപാടികളില്‍ പങ്കുചേരുന്നതിന് താത്പര്യം അറിയിച്ച് സ്വാഗതസംഘം ഭാരവാഹികളെ ബന്ധപ്പെട്ടതോട് കൂടി ഈ സംരംഭം യൂറോപ്യന്‍ മലയാളികള്‍ക്കിടയിലും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നുവെന്ന് വ്യക്തമായി. യൂറോപ്പിലെ മലയാളികള്‍ക്ക് ഒത്തുചേരുന്നതിനുള്ള ഒരു സംഗമവേദിയായി വള്ളംകളിയും അതോടൊപ്പമുള്ള പ്രദര്‍ശനവും മാറുമെന്ന പ്രതീക്ഷയും ഉയര്‍ന്നു കഴിഞ്ഞു.

മിഡ്​ലാന്റ്സിലെ വാര്‍വിക്​ഷെയറിലാണ് 2017 ജൂലൈ 29 ശനിയാഴ്ച്ച വള്ളംകളിയ്ക്കും പ്രദര്‍ശാനത്തിനും വേദിയൊരുങ്ങുന്നത്. കേരള സര്‍ക്കാരിന്റെ ടൂറിസം, സാംസ്ക്കാരികം, പ്രവാസികാര്യം എന്നീ​ വകുപ്പുകളുടെ പിന്തുണ ഈ പരിപാടിയ്ക്ക് ഉണ്ടാവും.

യൂറോപ്യന്‍ മലയാളികളുടെ ഒരു സംഗമവേദിയായി ഈ വള്ളംകളിയും അനുബന്ധ പരിപാടികളും മാറുമെന്നുള്ളതിനാല്‍ പ്രസ്തുത പരിപാടിയ്ക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചു കൊള്ളുന്നു. വിജയികളെ പരിപാടി നടക്കുന്ന ദിവസം വേദിയില്‍ ആദരിക്കുന്നതും പ്രത്യേക പാരിതോഷികം നല്‍കുന്നതുമാണ്.

പേരും ലോഗോയും നിര്‍ദ്ദേശിക്കേണ്ടത് സംബന്ധിച്ച നിബന്ധനകള്‍:

1. വള്ളംകളിയോടൊപ്പം തന്നെ കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളും നൃത്ത ഇനങ്ങളുമെല്ലാം ഉള്‍പ്പെടെയുള്ള സ്റ്റേജ് പ്രോഗ്രാമുകളും അരങ്ങേറുന്നതാണ്. അതുകൊണ്ട് തന്നെ മലയാളത്തനിമയുള്ള പേരാണ് നിര്‍ദ്ദേശിക്കേണ്ടത്.

2. മലയാളത്തിലോ ഇംഗ്ലീഷിലോ പേരുകള്‍ നിര്‍ദ്ദേശിക്കുകയും ലോഗോയ്ക്കൊപ്പം ചേര്‍ക്കുകയും ചെയ്യാവുന്നതാണ്.

3. ലോഗോ ചിത്രരചന നടത്തിയുള്ളതോ ഇലക്ട്രോണിക് ഡിസൈനോ ആകാവുന്നതാണ്.

4. യൂറോപ്പിലെ ഏത് രാജ്യത്തും സ്ഥിരതാമസമാക്കിയിട്ടുള്ള/ പൗരന്മാരായിട്ടുള്ള മലയാളികള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. അയച്ചു നല്‍കുന്ന പേരിനും ലോഗോയ്ക്കുമൊപ്പം അയയ്ക്കുന്ന ആളിന്റെ പേര്, പൂര്‍ണ്ണമായ അഡ്രസ്സ്, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തേണ്ടതാണ് (ഇവ ഇല്ലാത്തവ പരിഗണിക്കുന്നതല്ല).

5. ഫൈനല്‍ റൗണ്ടിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നവ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പ്രോത്സാഹനസമ്മാനം നല്‍കുന്നതാണ്.

6. പേരും ലോഗോയും നിര്‍ദ്ദേശിക്കേണ്ട അവസാന തീയതിയും സമയവും: 2017 മെയ് 25 വൈകുന്നേരം 5ന് മുന്‍പ്

വിശദവിവരങ്ങള്‍ക്ക്:

ഇ-മെയില്‍: secretar@uukma.org

സുജു ജോസഫ് (പബ്ലിസിറ്റി കണ്‍വീനര്‍) : 07904605214

 • ചില്‍ഡ്രന്‍സ് ഫെസ്റ്റുമായി ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി, ഒപ്പം സ്റ്റം സെല്‍ കളക്ഷനും
 • യുകെകെസിഎ കണ്‍വന്‍ഷനില്‍ അവതാരകരാകുവാന്‍ അവസരം
 • സ്വാമി വിവേകാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കി ക്വിസ് മത്സരവുമായി കവന്‍ട്രി ഹിന്ദു സമാജം
 • യുക്മ സൗത്ത് ഈസ്റ്റ് കായികമേള; ഓവറാള്‍ കിരീടത്തില്‍ മുത്തമിട്ട് ആതിഥേയരായ മലയാളി അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍; രണ്ടാം സ്ഥാനത്ത് ഹേവാര്‍ഡ് ഹീത്ത്
 • യുക്മ യോര്‍ക്ക്ഷയര്‍ ഹംബര്‍ റീജിയന്‍ കായിക മേളയും റാപ്പിഡ് റെസ്‌പോണ്‍സ് ടീം ഉത്ഘാടനവും ശനിയാഴ്ച ലീഡ്‌സില്‍
 • യുകെകെസിഎ കണ്‍വന്‍ഷന്‍: പൊന്തിഫിക്കല്‍ ദിവ്യബലിക്ക് 101 അംഗ ഗായക സംഘം
 • വൈശാഖ പൗര്‍ണ്ണമിയില്‍ തിളങ്ങി കലാകേരളം ഗ്ലാസ്‌ഗോ
 • മഴവില്‍ സംഗീതത്തിന് സംഗീത മഴയാകാന്‍ വില്‍സ്വരാജും ഡോ. ഫഹദ് മുഹമ്മദും ഒപ്പം മുപ്പത്തഞ്ചോളം ഗായകരും
 • ജി.എം.എ സംഘടിപ്പിക്കുന്ന ഓള്‍ യു.കെ നാടക മത്സരവും സംഗീത നിശയും 27ന് ഗ്ലോസ്റ്റര്‍ഷെയറില്‍
 • യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കായികമേളയില്‍ എസ്എംഎ ചാമ്പ്യന്‍ ; ബിഎംഎ രണ്ടാം സ്ഥാനവും നവാഗതരായ എഡ്മണ്ടന്‍ മൂന്നാം സ്ഥാനവും നേടി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway