സിനിമ

കട്ടപ്പ മോഹന്‍ലാലും ദേവസേന നയന്‍താരയുമായിരുന്നോ? 'ഭല്ലാലദേവന്‍ ' വ്യക്തമാക്കുന്നു

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമായി മാറിയ ബാഹുബലിയിലെ സുപ്രധാന വേഷങ്ങളായ കട്ടപ്പയെ മോഹന്‍ലാലും ദേവസേനയെ നയന്‍താരയും ഉപേക്ഷിതാണെന്ന വാര്‍ത്തകള്‍ ഏതാനും ദിവസങ്ങളായി പരക്കുന്നു. എന്നാല്‍ വാര്‍ത്തകള്‍ പച്ചക്കള്ളം ആണെന്ന് 'ഭല്ലാലദേവന്‍ ' റാണ ദഗ്ഗുപതി പറഞ്ഞു.

ബാഹുബലിയെ അവതരിപ്പിക്കാന്‍ ഹൃതിക് റോഷനെയും ഭല്ലാലദേവയായി ജോണ്‍ എബ്രഹാമിനെയും കട്ടപ്പയായി മോഹന്‍ലാലിനെയുമാണ് സംവിധായകന്‍ രാജമൗലി ആദ്യം മനസ്സില്‍ കണ്ടിരുന്നതെന്നായിരുന്നു പ്രചരിച്ച ഒരു വാര്‍ത്ത. ദേവസേനയായി നയന്‍താരയാണ് എത്തേണ്ടിയിരുന്നതെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. ഇവരെല്ലാം മറ്റ് തിരക്ക് മൂലം വേഷം വേണ്ടെന്നുവച്ചെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍ .

എന്നാല്‍ പ്രചരിക്കുന്ന കാര്യങ്ങളെല്ലാം വാസ്തവ വിരുദ്ധമാണെന്നും ചിലരുടെ ഭാവന മാത്രമാണെന്നും റാണ വ്യക്തമാക്കി. ബാഹുബലിയുടെ തിരക്കഥ ആരംഭിക്കുന്നതിന് മുമ്പേ ഈ സിനിമയില്‍ കരാര്‍ ഒപ്പിട്ട താരമാണ് പ്രഭാസ്. പ്രഭാസിനു പിന്നാലെ ബാഹുബലിയുടെ ഭാഗമായത് താനായിരുന്നു.

രമ്യകൃഷ്ണന്‍ അവിസ്മരണീയമാക്കിയ ശിവകാമിയുടെ വേഷം ഒഴിച്ച് ബാക്കി എല്ലാ താരങ്ങളും രാജമൗലി മനസ്സില്‍ കണ്ട താരങ്ങള്‍ തന്നെയാണെന്നും റാണ വ്യക്തമാക്കുന്നു. ശിവകാമിയാകാന്‍ ആദ്യം ശ്രീദേവിയെയാണ് രാജമൗലി പരിഗണിച്ചിരുന്നത്. എന്നാല്‍ വിജയ് നായകനായ പുലി എന്ന ചിത്രത്തിനു വേണ്ടി നേരത്തെ തന്നെ കരാര്‍ ഒപ്പിട്ടതിനാല്‍ രമ്യ എത്തുകയായിരുന്നു. അല്ലാതെ പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയമൊന്നും ആയിരുന്നില്ല. ഇത്തരം നുണപ്രചരണങ്ങള്‍ ആരാണ് നടത്തുന്നതെന്ന് അറിയില്ലെന്നും റാണ പറഞ്ഞു.

  • ബിജു മേനോന്‍ ചിത്രത്തിലൂടെ വിക്രം വീണ്ടും മലയാളത്തില്‍
  • കുഞ്ചാക്കോ ബോബനുവേണ്ടി ശാന്തി കൃഷ്ണ ആദ്യമായി പിന്നണി ഗായികയായി
  • മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നതില്‍ ഒട്ടും ടെന്‍ഷനില്ലെന്ന് പൃഥ്വിരാജ്
  • നഗ്നദൃശ്യം; താന്‍ ആത്മഹത്യ ചെയ്താല്‍ ആ മലയാള സീരിയല്‍ നടിയും സുഹൃത്തും ഉത്തരവാദിയെന്ന് നടി
  • ആ വേഷം ഞാന്‍ അഭിമാനത്തോടെ ഏറ്റെടുത്തു; തന്മാത്രയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച നഗ്നരംഗത്തെക്കുറിച്ച് മീര വാസുദേവ്
  • പദ്മാവതിക്ക് യുകെയില്‍ റിലീസ് ചെയ്യാമെന്ന് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡ്; ഇല്ലെന്ന് നിര്‍മാതാക്കള്‍
  • ദിലീപിനെ സ്വീകരിക്കാന്‍ ദുബായിലെ കരാമയില്‍ ഒരുക്കങ്ങള്‍ തകൃതി ; താരം 28ന് എത്തും
  • പുതുച്ചേരിയിലെ ആഡംബരക്കാര്‍ രജിസ്‌ട്രേഷന്‍: ഫഹദ് ഫാസില്‍ 17.68 ലക്ഷം നികുതിയടച്ചു തലയൂരി
  • അഞ്ജു ബോബി ജോര്‍ജിന്റെ ജീവിതം സിനിമയാകുമ്പോള്‍ നായിക വിരാട് കോലിയുടെ കാമുകി
  • ലേബര്‍ റൂമില്‍ നിന്നുള്ള നിത്യമേനോന്റെ പ്രസവ സെല്‍ഫി വൈറലായി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway