അസോസിയേഷന്‍

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കായികമേള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2017 കായികമേളയുടെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി റീജിയന്‍ പ്രസിഡണ്ട് രഞ്ജിത്കുമാര്‍ അറിയിച്ചു. മെയ് 20 ന് സൗത്തെന്‍ഡ് ലെഷര്‍ ആന്‍ഡ് ടെന്നീസ് സെന്ററില്‍ വച്ച് രാവിലെ 11 മണിക്ക് യുക്മ മുന്‍ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടിലും റീജിയന്‍ പ്രസിഡണ്ട് രഞ്ജിത്കുമാറും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ കായികമേളക്ക് തുടക്കമാവും.

കായിക താരങ്ങളെയും കാണികളെയും സ്വീകരിക്കാന്‍ സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ ഗംഭീരക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മേളയോടനുബന്ധിച്ച് ലഘു ഭക്ഷണശാല പ്രവര്‍ത്തിക്കുന്നതായിരിക്കും.

സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ ഭാരവാഹികളായ വിനി കുന്നത്ത് (പ്രസിഡണ്ട്), ജിസ് ജോസ് (സെക്രട്ടറി), ജോബി ബേബി ജോണ്‍ (ട്രെഷറര്‍ ) എന്നിവരോടൊത്ത് റീജിയന്‍ കമ്മറ്റി അംഗങ്ങളായ ഷാജി വര്‍ഗീസുംജിജി നട്ടാശ്ശേരിയും നേതൃത്വം കൊടുത്ത കമ്മറ്റിയാണ് കായികമേളയുടെ മുന്നൊരുക്കങ്ങള്‍ നടത്തിയത്. കായികമേളയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറി ജോജോ തെരുവനുമായി (07753329563) ബന്ധപ്പെടാവുന്നതാണ്.

  • കെറ്ററിംഗ്‌ ക്നാനായ കാത്തലിക് അസോസിയേഷന് നവനേതൃത്വം
  • യുക്മ 'യുഗ്രാന്റ് 'ലോട്ടറി: ഷെഫീല്‍ഡിലെ സിബിക്ക് ബ്രാന്‍ഡ് ന്യൂ വോക്‌സ് വോഗണ്‍ കാര്‍
  • പഠന ക്ളാസുകളും വിദഗ്ധ ഉപദേശങ്ങളും ഉള്‍പ്പെടുത്തി റീജിയണല്‍ കോണ്‍ഫറന്‍സുകളുമായി യുക്മ നഴ്സസ് ഫോറം
  • കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതി ചേതന യുകെ കേരളപ്പിറവി ആഘോഷിച്ചു
  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന് നവനേതൃത്വം; അലക്‌സ് വര്‍ഗ്ഗീസ് വീണ്ടും പ്രസിഡന്റ്, ജനീഷ് കുരുവിള ജനറല്‍ സെക്രട്ടറി
  • ബ്രിസ്റ്റോള്‍ ആദ്രകലാ കേന്ദ്രയുടെ നേതൃത്വത്തില്‍ 25ന് നൃത്ത സന്ധ്യ; ചലച്ചിത്ര താരം ശങ്കര്‍ മുഖ്യാതിഥിയാകും
  • 2018ലെ യുക്മ കലണ്ടര്‍ ; യു.കെ മലയാളികള്‍ക്കിടയില്‍ വന്‍പ്രചാരം നേടുന്നു
  • യുകെകെസിഎ ബാഡ്മിന്റണ്‍ : അജയ്യരായി സ്റ്റോക് ഓണ്‍ ട്രെന്‍ഡ്, ആറാം തവണയും കിരീടം
  • ഗ്ലാസ്‌ഗോ ക്‌നാനായ അസോസിയേഷന് പുതു നേതൃത്വം; ബെന്നി കുടിലില്‍ പ്രസിഡന്റ്. ഷിബു പള്ളിപ്പറമ്പില്‍ സെക്രട്ടറി
  • ബെഡ്ഫോര്‍ഡ് മലയാളി അസോസിയേഷന് നവ നേതൃത്വം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway