ചരമം

സി.പി.എം നേതാവും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; മകന്‍ മരിച്ചു

തിരുവനന്തപുരം: സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റിയംഗവും കുടുംബാംഗങ്ങളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് മകന്‍ മരിച്ചു. ജില്ലാ കമ്മിറ്റിയംഗം എന്‍.വി ബേബിയുടെ മകന്‍ മഞ്ജുഷ് (34) ആണ് മരിച്ചത്. എന്‍.വി ബേബി, ഭാര്യ ആന്‍സി, ഡ്രൈവര്‍ ജയന്‍ എന്നിവരാണ് മഞ്ജുഷിനു പുറമേ കാറിലുണ്ടായിരുന്നത്. ഇവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ എറണാകുളം രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇസ്രയേല്‍ യാത്ര കഴിഞ്ഞ് മടങ്ങി വന്ന ബേബിയേയും ഭാര്യയേയും നെടുംബാശേരി വിമാനത്താവളത്തില്‍ നിന്നും കൂട്ടിക്കൊണ്ടുവരാനായി പോയതായിരുന്നു മഞ്ജുഷ്. തിരിച്ചുവരുംവഴി പുലര്‍ച്ചെ 5.30ന് കരിമണല്‍ പോലീസ് സ്റ്റേഷന് സമീപം ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.
സംഭവ സ്ഥലത്തുതന്നെ മഞ്ജുഷ് മരിച്ചു.ബേബിയുടെ തലക്കും തോളെല്ലിനുമാണ് പരുക്കേറ്റത്. ആന്‍സിക്കും തലക്കാണ് പരിക്കേറ്റത്. ജയന്റെ കൈയ്യൊടിഞ്ഞു. മഞ്ജുഷിന്റെ മൃതദേഹം കോതമംഗലം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അനീറ്റയാണ് മഞ്ജുഷിന്റെ ഭാര്യ. ഒന്നര വയസുള്ള സാന്‍ജോ ഏക മകനാണ്.

  • നാട്ടില്‍ നിന്ന് ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയ റിട്ടയേര്‍ഡ് അധ്യാപകന്‍ വൂള്‍വറാംപടണില്‍ മരിച്ചു
  • കനത്ത മഴയില്‍ ഇടുക്കിയില്‍ മരം വീണ് ബൈക്ക് യാത്രികന്‍ മരിച്ചു: സഹയാത്രികനു ഗുരുതരം
  • തങ്കമ്മ ജോര്‍ജ് നിര്യാതയായി
  • യുഎസില്‍ ഇന്ത്യന്‍ ഡോക്ടറെ രോഗി കുത്തിക്കൊന്നു
  • പൂനെയില്‍ മലയാളി ഹോട്ടലുടമയെ അടിച്ചുകൊന്നു
  • പാലക്കാട് വൃദ്ധ ദമ്പതികളെ വീട്ടില്‍ കഴുത്തറുത്തും ശ്വാസം മുട്ടിച്ചും കൊന്നു
  • ഫാ. ജോണ്‍ വൈദ്യന്‍ (67) (വൈദ്യന്‍ അച്ചന്‍) അറ്റ്ലാന്റയില്‍ നിര്യാതനായി
  • മധുരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്
  • മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് കുട്ടിയടക്കം ആറു പേര്‍ മരിച്ചു; 11 പേര്‍ക്ക് പരിക്ക്
  • സംരക്ഷിക്കാന്‍ ആളില്ല; അടിമാലിയില്‍ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway