യു.കെ.വാര്‍ത്തകള്‍

നേര്‍ക്കുനേര്‍ സംവാദത്തിനു തെരേസ മേയെ വെല്ലുവിളിച്ച് കോര്‍ബിന്‍

ലണ്ടന്‍ : നേരത്തെ ലീക്കായെങ്കിലും ജനകീയമാണ് ലേബര്‍ പാര്‍ട്ടിയുടെ പ്രകടനപത്രിക. വാഗ്ദാനങ്ങളുടെ പെരുമഴയുമായാണ് ചൊവ്വാഴ്ച ബ്രാഡ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹാളില്‍ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഷാഡോ കാബിനറ്റ് അംഗങ്ങളുടെയും സാന്നിധ്യത്തില്‍ പ്രകടനപത്രികയുടെ പ്രകാശനം. ജനകീയവും മോഹന വാഗ്ദാനങ്ങളുമാണ് പ്രകടനപത്രിക മുന്നോട്ടുവയ്ക്കുന്നത്.


ജനകീയ വിഷയങ്ങള്‍ നേര്‍ക്കുനേര്‍നിന്ന് ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി തെരേസ മേയെ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ വെല്ലുവിളിച്ചു. പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു നേര്‍ക്കുനേര്‍ ചര്‍ച്ചയ്ക്കുവരാന്‍ അദ്ദേഹം പ്രധാനമന്ത്രിയെ വെല്ലുവിളിച്ചത്. പ്രകടനപത്രികകള്‍ പരസ്പരം ചര്‍ച്ചചെയ്യാം. ജനകീയ പ്രശ്നങ്ങളിലുള്ള നിലപാടുകള്‍ വ്യക്തമാക്കാം. അപ്പോള്‍ ജനങ്ങള്‍ക്ക് മനസിലാകും ആരാണ് പ്രതീക്ഷ നല്‍കുന്നതെന്ന്. അതനുസരിച്ച് അവര്‍ തീരുമാനം എടുക്കട്ടെ- കോര്‍ബിന്‍ പറഞ്ഞു.


ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ടെലിവിഷന്‍ സംവാദങ്ങള്‍ക്കില്ലെന്നും പകരം ജനങ്ങളുമായി നേരിട്ട് സംവദിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും തെരേസ മേ വ്യക്തമാക്കിയിരുന്നു. പിന്നീട് നിലപാടു തിരുത്തിയ പ്രധാനമന്ത്രി ബിബിസിയുടെ ഒരു പരിപാടിയില്‍ ജൂണ്‍ നാലിനു പങ്കെടുക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.


മികച്ച ഭാവിക്കായുള്ള കരട് നിര്‍ദേശങ്ങളാണ് തങ്ങളുടെ പ്രകടനപത്രികയുടെ ഉള്ളടക്കമെന്നു കോര്‍ബിന്‍ അവകാശപ്പെട്ടു. ലേബറിന്റെ പ്രകടനപത്രിക എല്ലാ തലമുറകള്‍ക്കും വേണ്ടിയുള്ളതാണ് എന്നും അദ്ദേഹം പറഞ്ഞു.


ലേബര്‍ പാര്‍ട്ടി തയാറാക്കിയ ഇടതു നയത്തിലൂന്നിയ ജനപ്രിയ പ്രകടനപത്രിക അവരുടെ തിരിച്ചുവരവിന് കാരണമാകുന്നതായാണ് വിലയിരുത്തല്‍ .റെയില്‍ , പോസ്റ്റല്‍ , വാട്ടര്‍ , ഊര്‍ജമേഖലകളുടെ ദേശസാത്കരണം, വന്കിടക്കാരില്‍ നിന്ന് അധിക നികുതി പിരിച്ചു എന്‍എച്ച് എസിനെ സഹായിക്കല്‍ എന്നീ വാഗ്ദാനങ്ങള്‍ക്കു വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. യൂണിവേഴ്‌സിറ്റിയുടെ ട്യുഷന്‍ ഫീസ് നീക്കല്‍ ലേബറിന്റെ പുതിയ കുതിപ്പിന് സഹായകമായിരുന്നു. .

പ്രതിവര്‍ഷം മൂവായിരം പൗണ്ട് മാത്രമായിരുന്ന യൂണിവേഴ്‌സിറ്റി ഫീസ് കഴിഞ്ഞ കണ്‍സര്‍വേറ്റീവ് ഭരണകാലത്ത് ഒറ്റയടിക്കാണ് ഒന്‍പതിനായിരം രൂപയായി വര്‍ദ്ധിപ്പിച്ചത്. ഈ വര്‍ദ്ധനവ് ബ്രിട്ടനിലെ സാധാരണക്കാരേയും ഇടത്തരക്കാരേയും വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. യൂണിവേഴ്‌സിറ്റി പഠനം സൗജന്യമാക്കുമെന്ന ലേബറിന്റെ പ്രഖ്യാപനം ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയെന്നു തന്നെയാണ് പുതിയ സര്‍വ്വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.


കഴിഞ്ഞ ദിവസം പുറത്തുവന്ന സര്‍വേകളില്‍ ഒന്നിലാണ് ലേബര്‍ പാര്‍ട്ടിയുടെ വോട്ടിംഗ് ശതമാനത്തിലെ മുന്നേറ്റം രേഖപ്പെടുത്തിയത്.

വോട്ടവകാശം ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായം പതിനാറാക്കാനുള്ള ലേബറിന്റെ നീക്കം യുവജനങ്ങള്‍ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.

 • ബ്രക്‌സിറ്റ് വിരുദ്ധതയുമായി ബ്രിട്ടണില്‍ പുതിയ പാര്‍ട്ടി പിറന്നു
 • കോഴിയിറിച്ചി കിട്ടാനില്ല; യുകെയില്‍ കെ.എഫ്.സി റെസ്റ്റോറന്റുകള്‍ക്ക് താഴുവീണു,
 • വരവില്‍ കവിഞ്ഞ സ്വത്ത്: കീത്ത് വാസിനെതിരെ പരാതിയുമായി ഭരണകക്ഷി എംപി
 • മോഷ്ടാക്കള്‍ വീട്ടമ്മയെ കൊലപ്പെടുത്തി, മലയാളി കുടുംബങ്ങള്‍ ജാഗ്രത പാലിക്കണം
 • ഒരു പൗണ്ട് = 91 രൂപ , പൗണ്ട് മികവ് തുടരുന്നു
 • മേല്‍വസ്ത്രമില്ലാതെ ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയില്‍ യുവതികള്‍
 • യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ വെട്ടിക്കുറയ്ക്കും; മലയാളികള്‍ക്ക് ആശ്വാസമാകും
 • സ്വന്തം വീട് നടക്കാത്ത സ്വപ്‌നമായി; യുകെയിലെ യുവത്വത്തിന്റെ വിധി
 • എന്‍എച്ച്എസിലും ലിംഗ വിവേചനം; വേതനം പുരുഷഡോക്ടര്‍മാര്‍ക്ക് രണ്ടരമടങ്ങ് കൂടുതല്‍
 • വീടില്ലാത്ത വ്യക്തി പാര്‍ലമെന്റ് പടിക്കല്‍ തണുത്ത് വിറച്ച് മരിച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway