യു.കെ.വാര്‍ത്തകള്‍

യുകെയില്‍ പണപ്പെരുപ്പം നാലുവര്‍ഷത്തെ ഉയരത്തില്‍ ; വസ്ത്രങ്ങള്‍ , ഭക്ഷണം, ഇന്ധനം, വിമാനയാത്ര പൊള്ളും

ലണ്ടന്‍ : യുകെയിലെ ജീവിത ചെലവ് ഉയര്‍ത്തി പണപ്പെരുപ്പ നിരക്ക് നാലുവര്‍ഷത്തെ ഉയരത്തില്‍. 2.7 ശതമാനം എന്ന 2013 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് ആണിപ്പോള്‍ . മാര്‍ച്ചില്‍ ഇത് 2.3 ശതമാനം ആയിരുന്നു. പണപ്പെരുപ്പ നിരക്ക് രണ്ടു ശതമാനത്തില്‍ താഴെയാക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പരിശ്രമിക്കുമ്പോള്‍ ആണ് നിരക്ക് മൂന്നു ശതമാനത്തിലേക്ക് നീങ്ങുന്നത്.


അവശ്യ സാധനങ്ങളുടെ വിപണിയിലെ വിലക്കയറ്റമാണ് ജനജീവിതത്തിന് തിരിച്ചടി സമ്മാനിക്കുന്നത്. തുണികള്‍ , ഭക്ഷണം, ഇന്ധനം, വിമാനയാത്ര എന്നിവയുടെ ചെലവ് കൂടി. ഈസ്റ്ററിനു ശേഷം വിമാന ടിക്കറ്റ് നിരക്ക് 18.6 ശതമാനം കൂടി. വസ്ത്രങ്ങള്‍ ആറു വര്‍ഷത്തെ ഉയര്‍ന്ന വിലയിലാണ് വില്‍പ്പന. മാര്‍ച്ചിനും ഏപ്രിലിനും ഇടയില്‍ 1.1 ശതമാനം വില വര്‍ധന രേഖപ്പെടുത്തി. പെട്രോള്‍, ഡീസല്‍ , ഗ്യാസ് എന്നിവയുടെ വിലയില്‍ കുറവ് വന്നിട്ടും ഭക്ഷണത്തിന്റെയും ഇലക്ട്രിസിറ്റിയുടെയും വില കൂടുകയാണ് ചെയ്തത്.

റീട്ടെയില്‍ പ്രൈസ് ഇന്‍ഡക്സ്( ആര്‍ പി ഐ ) മാര്‍ച്ചിലെ 3.1 ശതമാനത്തില്‍ നിന്ന് 3.5 ശതമാനമായി കഴിഞ്ഞമാസം കൂടി. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട് പ്രകാരം വീട്ടു ചെലവ് മാര്‍ച്ചിലെ 2.3 ശതമാനത്തില്‍ നിന്ന് ഒരു മാസം കൊണ്ട് 2.6 ശതമാനമായി കൂടി. പൗണ്ടിന്റെ ക്ഷീണവും പലിശ നിരക്ക് കൂടുന്നത് മൂലം ജീവിത ചെലവ് വര്‍ധിക്കും.


വരുമാനത്തിലെ കുറവും കുടുംബ ബജറ്റ് താളം തെറ്റിക്കുകയാണ്. വിലക്കയറ്റവും വരുമാന ഇടിവും നിമിത്തം ഉപഭോക്താക്കളുടെ വാങ്ങല്‍ ശക്തി ഈ വര്‍ഷം കുറയുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. പണപ്പെരുപ്പ നിരക്ക് വര്‍ധിക്കുന്നതും വേതന ഇടിവും ആണ് ഈ സ്ഥിതി വിശേഷത്തിനു കാരണമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക് കാര്‍ണി പറഞ്ഞിരുന്നു. വിലക്കയറ്റം മൂലം വാങ്ങലിനു കുടുംബങ്ങള്‍ ബുദ്ധിമുട്ടുമെന്നു അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം സാമ്പത്തിക വളര്‍ച്ചാ നിരക്ക് രണ്ടു ശതമാനത്തില്‍ നിന്ന് 1.9 ശതമാനമായി കുറയും.

തിരഞ്ഞെടുപ്പ്, ബ്രക്‌സിറ്റ്‌ ,യൂറോപ്യന്‍ യൂണിയന്‍ നിലപാട് ഒക്കെ യുകെയിലെ സാമ്പത്തിക രംഗത്തു നിര്‍ണായകമാണ്.

 • കെന്റ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ആദ്യദിനം വിദ്യാര്‍ത്ഥിനി മരണമടഞ്ഞു; ദുരൂഹത
 • ല​​​ണ്ട​​​ന്‍ ട്യൂബ് ട്രെയിന്‍ ആക്രമണം: അറസ്റ്റും റെയ്ഡും തുടരുന്നു, ആറാമന് 17 വയസ് മാത്രം
 • ഫ്രാന്‍സീസ് പാപ്പയുടെ അനുഗ്രഹ മുത്തം നേടി എസ്ഥേര്‍ മോള്‍; അസുലഭ അനുഗ്രഹ സാഫല്യത്തില്‍ സ്റ്റീവനേജ് ദമ്പതികള്‍
 • ല​​​ണ്ട​​​ന്‍ ട്യൂബ് ട്രെയിന്‍ ആക്രമണം: ഒ​​​രാള്‍​​​​​​കൂടി അ​​​റ​​​സ്റ്റില്‍
 • ട്യൂബ് ട്രെയിന്‍ ആക്രമണം; യഹിയ ഫാറൂഖിനെ പിടിച്ചത് നാടകീയമായി
 • എങ്ങനെ മക്കളെ മിടുമിടുക്കരാക്കാം? രക്ഷിതാക്കള്‍ക്ക് ഉപദേശവുമായി മൂന്നാമതും അമ്മയാകുന്ന കെയ്റ്റ്
 • ജോവകുട്ടന് നാളെ റെഡിങ്ങില്‍ അന്ത്യനിദ്ര; അന്ത്യാഞ്ജലി അര്‍പ്പിച്ചു മലയാളി സമൂഹം
 • മദ്യപിച്ച് വണ്ടിയോടിച്ചതിന് വെയ്ന്‍ റൂണിക്ക് ഡ്രൈവിങ് വിലക്കും 120 മണിക്കൂര്‍ സേവനവും
 • ലണ്ടനില്‍ വീട് വില കൂപ്പുകുത്തുന്നു; ഈ ദശകത്തിലെ ഏറ്റവും വലിയ വീഴ്ച
 • സ്വതന്ത്ര വ്യാപാരക്കരാറിനായി തെരേസ മേ തിരക്കിട്ടു കാനഡയിലേക്ക്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway