സ്പിരിച്വല്‍

വിഥിന്‍ഷോ സെന്റ്.തോമസ് സീറോ മലബാര്‍ ഇടവകയുടെ സ്പോര്‍ട്സ് ഡേ ആവേശോജ്ജ്വലമായി

മാഞ്ചസ്റ്റര്‍ : വിഥിന്‍ഷോ സീറോ മലബാര്‍ ഇടവകയുടെ ഫാമിലി ഫെസ്റ്റും കുടുംബ യൂണിറ്റുകളുടെയും സണ്‍ഡേ സ്കൂള്‍ കുട്ടികളുടെയും സ്പോര്‍ട്സ് ഡേ ആഘോഷങ്ങളും കഴിഞ്ഞ ദിവസം വിഥിന്‍ഷോ സെന്റ്. ജോണ്‍സ് സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു. ടീമുകള്‍ അണിനിരന്ന വര്‍ണശബളമായ മാര്‍ച്ച് പാസ്റ്റോടെയാണ് കായിക മേളക്ക് തുടക്കം കുറിച്ചത്. അലക്സ് വര്‍ഗ്ഗീസ് നയിച്ച സെന്റ്. ഏവുപ്രസ്യാ ടീമും, ജയ്സന്‍ ജോബ് നയിച്ച സെന്റ്.തോമസ് ടീമും വളരെ ഭംഗിയോടെയും ചിട്ടയോടെയും നടന്ന മാര്‍ച്ച് പാസ്റ്റിന് ഇടവക വികാരി റവ.ഡോ. ലോനപ്പന്‍ അറങ്ങാശ്ശേരി അഭിവാദ്യം സ്വീകരിച്ചു.

തുടര്‍ന്ന് വേദപാഠം പഠിക്കുന്ന ഒന്നാം ക്ലാസ് മുതല്‍ മുകളിലോട്ട് കുട്ടികളുടെ വിവിധ ക്ലാസുകളിലെ കുട്ടികള്‍ക്ക് വേണ്ടിയും, മാതാപിതാക്കന്‍മാര്‍ക്ക് വേണ്ടിയും വിവിധ കായിക മത്സരങ്ങള്‍ ഉണ്ടായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം മുതിര്‍ന്നവരുടെയും കായിക മത്സരങ്ങള്‍ നടന്നു. അവസാന ഇനമായ വടംവലി മത്സരത്തില്‍ രണ്ട് ടീമുകളും വളരെയധികം വാശിയോടെയാണ് മത്സരിച്ചത്.

തുടര്‍ന്ന് നടന്ന സമ്മാനദാനത്തില്‍ വിജയിച്ച ടീമുകള്‍ക്കുള്ള ട്രോഫികള്‍ വികാരി റവ ഡോ.ലോനപ്പന്‍ അറങ്ങാശ്ശേരി വിതരണം ചെയ്തു. മാര്‍ച്ച് പാസ്റ്റിലും, മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയന്റുകളും കരസ്ഥമാക്കി സെന്റ്. ഏവുപ്രാസ്യാ ടീം വിജയികളായി. സെന്റ്.തോമസ് ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. '

ട്രസ്റ്റിമാരായ ബിജു ആന്റണി, ട്വിങ്കിള്‍ ഈപ്പന്‍, സുനില്‍ കോച്ചേരി, സണ്‍ഡേ സ്കൂള്‍ പ്രധാന അധ്യാപകന്‍ ബോബി ആലഞ്ചേരി പാരീഷ് കമ്മിറ്റി അംഗങ്ങള്‍ സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ കായിക മേളക്ക് നേതൃത്വം നല്കി.
കായികമേള വന്‍ വിജയമാക്കിയതിന് എല്ലാവര്‍ക്കും ഇടവക വികാരി റവ.ഡോ. ലോനപ്പന്‍ അറങ്ങാശ്ശേരി നന്ദി പറഞ്ഞു.

 • മാഞ്ചസ്റ്റര്‍ ഹിന്ദു കമ്യൂണിറ്റിയുടെ മണ്ഡല മകരവിളക്ക് ആഘോഷങ്ങളും തീര്‍ത്ഥാടനവും നവംബര്‍ 25, ജനുവരി 13 തീയതികളില്‍
 • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത പ്രതിനിധി സമ്മേളനം ആരംഭിച്ചു; സ്വര്‍ഗ്ഗരാജ്യത്തെ ലക്ഷ്യമാക്കി തീര്‍ഥാടനം ചെയ്യുന്നവരുടെ സമൂഹമാണ് തിരുസഭയെന്നു മാര്‍ സ്രാമ്പിക്കല്‍
 • പഞ്ചവത്സര അജപാലനാസൂത്രണത്തിനായി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ സമ്മേളനം ഇന്ന് മുതല്‍
 • സ്റ്റീവനേജ് പാരീഷ് ഡേ വര്‍ണ്ണാഭമായി
 • കെന്റ് ഹിന്ദു സമാജത്തിന്റെ ഈ വര്‍ഷത്തെ അയ്യപ്പപൂജ മെഡ്‌വേ ഹിന്ദു മന്ദിറില്‍
 • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും മാതാവിന്റെ കാഴ്ചവയ്പ് തിരുനാളും
 • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അജപാലന കര്‍മ്മ പദ്ധതി ആലോചനാ യോഗം കെഫെന്‍ലി പാര്‍ക്കില്‍
 • വിമന്‍സ് ഫോറം അംഗങ്ങള്‍ക്കായി ഏകദിന സെമിനാര്‍ ഡിസംബര്‍ 2ന്
 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന ഏകദിന നോട്ടിംഗ്ഹാം കണ്‍വന്‍ഷന്‍ 26ന്
 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഓഫ് യുകെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍ 25ന്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway