യു.കെ.വാര്‍ത്തകള്‍

മലയാളി കുടിയേറ്റക്കാര്‍ക്ക് അഭിമാനമായി ഫിലിപ്പ് എബ്രഹാം ലൂട്ടണ്‍ മേയര്‍ സ്ഥാനത്ത്

ലണ്ടന്‍ : യുകെയിലെ മലയാളികള്‍ക്ക് അഭിമാനമായി ലൂട്ടണ്‍ ടൗണ്‍ മേയറായി പത്തനംതിട്ട വയലത്തല സ്വദേശി പള്ളിക്കല്‍ ഫിലിപ്പ് എബ്രഹാം ചുമതലയേല്‍ക്കും. ലൂട്ടണ്‍ പട്ടണത്തിലെ 22 അംഗ കൗണ്‍സില്‍ അദ്ദേഹത്തെ മേയറായി തെരഞ്ഞെടുക്കും. അഞ്ചുവര്‍ഷമായി കൗണ്‍സില്‍ അംഗമായ അദ്ദേഹം ഒരുവര്‍ഷമായി ഡെപ്യൂട്ടി മേയറാണ്. ലൂട്ടണ്‍ കൗണ്‍സിലില്‍ എത്തുന്ന ആദ്യ ഏഷ്യന്‍ വംശജനാണ് ഫിലിപ്പ് എബ്രഹാം


1972ല്‍ ലണ്ടനില്‍ എഞ്ചിനീയറിങ് ഉപരിപഠനത്തിന് എത്തിയ ഫിലിപ്പ് എബ്രഹാം ഇപ്പോള്‍ ലണ്ടനിലെ മലയാള മാധ്യമ രംഗത്തും പൊതുപ്രവര്‍ത്തനത്തിലും സജീവമാണ്. ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന കേരള ലിങ്ക്‌സ് എന്ന പത്രം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്.


22 അംഗ കൗണ്‍സിലില്‍ ലൂട്ടണ്‍ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ പ്രതിനിധിയായാണ് ഇദ്ദേഹമെത്തിയത്. നിലവില്‍ മേയറായ കാരല്‍ ഡേവിസ് ഒഴിയുന്ന സ്ഥാനത്തേക്കാണ് ഫിലിപ്പ് ഏബ്രഹാം എത്തുന്നത്.


വയലത്തല കുഴിയംമണ്ണില്‍ പള്ളിക്കല്‍ പരേതരായ പി.പി. ഏബ്രഹാമിന്റെയും കുഞ്ഞൂഞ്ഞമ്മയുടെയും മകനും മുന്‍ ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ പള്ളിക്കലിന്റെ സഹോദരനുമാണ് ഫിലിപ്പ് ഏബ്രഹാം.

  • മെഗാനും ഹാരിക്കും വന്ന കത്തില്‍ വെളുത്ത പൊടി; ആന്ത്രാക്‌സ് ഭീതിയില്‍ പരിശോധന
  • ടിവി ലൈസന്‍സ് ഫീസ് കൂട്ടി; ഏപ്രില്‍ മുതല്‍ 3.50 പൗണ്ട് അധികം
  • പാര്‍ലമെന്റിന് മുന്നില്‍ വംശീയാതിക്രമം; എംപിയെ കാണാനെത്തിയ സിഖ് യുവാവിന്റെ തലപ്പാവ് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ചു
  • കവന്‍ട്രിയില്‍ അമ്മയുടെ കണ്‍മുന്നില്‍ ആറും രണ്ടും വയസുള്ള കുരുന്നുകള്‍ കാറിടിച്ചു മരിച്ചു
  • ലണ്ടന്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ലേബര്‍ തരംഗം; ടോറികളുടെ കോട്ടകള്‍ തകരും
  • ഡ്രൈവിംഗിനിടെ ഇ-സിഗരറ്റ്: ലൈസന്‍സ് പോകും; 2500 പൗണ്ട് പിഴയും
  • യൂണിവേഴ്‌സിറ്റി അധ്യാപകരുടെ പെന്‍ഷന്‍ സമരത്തിന് തുടക്കം; ക്ലാസ് മുടക്കത്തിന് റീഫണ്ട് വേണമെന്ന് വിദ്യാര്‍ത്ഥികള്‍
  • ലണ്ടന്‍ ഫാഷന്‍ ഷോയുടെ മുന്‍ നിരയില്‍ ഇതാദ്യമായി രാജ്ഞി
  • യുകെയിലെ വേഗമേറിയ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഇഇ; ഒ2 ഏറ്റവും പിന്നില്‍
  • യൂണിവേഴ്‌സിറ്റി ഫീസ് കുറച്ചില്ല; വിദ്യാര്‍ത്ഥികള്‍ക്കു നിരാശ ബാക്കി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway